ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങളെ കുറിച്ച് പഠിക്കുന്നതനും നീക്കങ്ങൾ മനസ്സിലാക്കാനുമായി ജപ്പാൻ ചാര ഉപഗ്രഹമായ എച് 2 എ വിക്ഷേപിച്ചു. ആർക്കും തകർക്കാനാവാത്ത ഉപഗ്രഹമാണ് ഇതെന്നാണ് ജപ്പാന്റെ അവകാശ വാദം. മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുമെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതെ സമയം ജപ്പാന്റെ നീക്കത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് തന്നെയാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിംജോങ് യുൻ പ്രസ്താവന നടത്തിയിട്ടുണ്ട്.

ഉത്തര കൊറിയ വിക്ഷേപിച്ച ചില മിസൈലുകൾ ജപ്പാന്റെ ഉത്തര പടിഞ്ഞാറൻ കടലിൽ നിന്ന് 300 കിലോമീറ്റർ (190 മൈൽ) അകലെ പതിച്ചതായി ജപ്പാന്റെ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ചടര ഉപഗ്രഹവുമായി ജപ്പാൻ മു്‌ന്നോട്ട് വന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിയമാവലിക്ക് വിരുദ്ധമായാണ് ഉത്തര കൊറിയ പ്രവർത്തിക്കുന്നതെന്നും, ഇത് അങ്ങേയറ്റം അപകടകരവും, അപലപനീയവുമാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പാർലമെന്റിൽ പ്രസംഗവേളയിൽ ആരോപിക്കുകയും ചെയ്തിരുന്നു.

അതേ സമയം ഉത്തരകൊറിയക്കുനേരേ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗതെത്തിയിട്ടുണ്ട്. ഉത്തരകൊറിയയിൽനിന്നുള്ള ഭീഷണി വർധിക്കുന്ന സാഹചര്യമുണ്ടായാൽ അവർക്കുനേരേ സൈനികനടപടിയുമായി മുന്നോട്ടുപോകുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഏഷ്യാ-പസഫിക് മേഖലയിൽ നടത്തുന്ന സന്ദർശനത്തിനിടെ സോളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാനിലെ അമേരിക്കൻതാവളങ്ങൾ ആക്രമിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതിനു പിന്നാലെയാണ് ടില്ലേഴ്സണിന്റെ പ്രതികരണം. കാര്യങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല, എന്നാൽ, ക്ഷമയുടെ കാലം കഴിഞ്ഞുവെന്നും ഉത്തരകൊറിയ പ്രകോപനം തുടർന്നാൽ നടപടിയെടുക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഉത്തരകൊറിയയെ പ്രതിരോധിക്കാനായി 28,000 യു.എസ്.സൈനികരെ ദക്ഷിണകൊറിയയിൽ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഉത്തരകൊറിയയുടെ ആക്രമണപരിധിക്കുള്ളിലാണ് ദക്ഷിണകൊറിയ ഉള്ളതെന്നത് ആശങ്കയുണർത്തുന്നുണ്ട്. ആഭ്യന്തരസുരക്ഷ ശക്തമാക്കാനെന്ന പേരിലാണ് ഉത്തരകൊറിയ ആണവപരീക്ഷണവുമായി മുന്നോട്ടുപോകുന്നത്. 2006-ലാണ് ഉത്തരകൊറിയ ആദ്യ ആണവപരീക്ഷണം നടത്തുന്നത്.