- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുർമീത് റാം റഹിമിന്റെ അനുയായി ജസ്മീത് ഇൻസൻ; റാം റഹിമിന്റെ അമ്മ നസിബ് കൗറിന്റെയും ഭാര്യ ഹർജിത് കൗറിന്റെയും പിന്തുണ ജസ്മീതിന്; ഗുർമീതിന്റെ മാതാവും ഭാര്യയും റോഹ്തഖിലെ ദെറയുടെ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ജസ്മീതിന്റെ സ്ഥാനം ഉറപ്പിച്ചു
ചണ്ഡീഗഢ്: ഗുർമീത് റാം റഹീം സിങ്ങിന്റെ മകൻ ജസ്മീത് ഇൻസൻ പുതിയ ദേര സച്ച സൗദയുടെ പുതിയ തലവനായിരിക്കും. റാം റഹിമിന്റെ അമ്മ നസിബ് കൗറിന്റെയും ഭാര്യ ഹർജിത് കൗറിന്റെയും പിന്തുണയാണ് ജസ്വീതിനുള്ളത്. ഡെറാ വിഭാഗത്തിന്റെ ഭരണാധികാരിയായി അഭിഷേകം ചെയ്തിരുന്ന രാം റഹീമിന്റെ പുത്രൻ ജസ്വീറ്റ് തന്നെ ഗുർമീതിന്റെ അനുയായിയാകും. ജസ്വീത് സിങ് കൂടാതെ, ഹണിപ്രീറ്റും വിപ്പാസണയും ദേര വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു. ദേരയുടെ അനുയായികൾ ജസ്മീതിനെ ആത്മീയ ഗുരുവായി സ്വീകരിക്കാൻ സാധ്യതയില്ലാത്തതിനാൽ തൽക്കാലം ദേറ സച്ച സദയുടെ പ്രവർത്തനങ്ങളിലാകും ജസ്മിത് ശ്രദ്ധ നൽകുന്നത്. ജസ്മീതിന് സ്ഥാനം നൽകുന്നത് അറിയിക്കാനായി മാതാവ് നാസീബ് കൗർ 45 പേരടങ്ങുന്ന ദേറയുടെ കോർ കമ്മറ്റി വിളിച്ചു ചേർത്തിരുന്നു. ഗുർമീതിന്റെ മാതാവായ നാസിബും ഭാര്യ ഹർജിതും റോഹ്തഖിലെ ഡെറയുടെ മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പിൻഗാമിയായി ജസ്വീത്തിനെ തന്നെ നിയമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ട് ബലാൽസംഗക്കേസുകളിലായ
ചണ്ഡീഗഢ്: ഗുർമീത് റാം റഹീം സിങ്ങിന്റെ മകൻ ജസ്മീത് ഇൻസൻ പുതിയ ദേര സച്ച സൗദയുടെ പുതിയ തലവനായിരിക്കും. റാം റഹിമിന്റെ അമ്മ നസിബ് കൗറിന്റെയും ഭാര്യ ഹർജിത് കൗറിന്റെയും പിന്തുണയാണ് ജസ്വീതിനുള്ളത്.
ഡെറാ വിഭാഗത്തിന്റെ ഭരണാധികാരിയായി അഭിഷേകം ചെയ്തിരുന്ന രാം റഹീമിന്റെ പുത്രൻ ജസ്വീറ്റ് തന്നെ ഗുർമീതിന്റെ അനുയായിയാകും. ജസ്വീത് സിങ് കൂടാതെ, ഹണിപ്രീറ്റും വിപ്പാസണയും ദേര വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു.
ദേരയുടെ അനുയായികൾ ജസ്മീതിനെ ആത്മീയ ഗുരുവായി സ്വീകരിക്കാൻ സാധ്യതയില്ലാത്തതിനാൽ തൽക്കാലം ദേറ സച്ച സദയുടെ പ്രവർത്തനങ്ങളിലാകും ജസ്മിത് ശ്രദ്ധ നൽകുന്നത്. ജസ്മീതിന് സ്ഥാനം നൽകുന്നത് അറിയിക്കാനായി മാതാവ് നാസീബ് കൗർ 45 പേരടങ്ങുന്ന ദേറയുടെ കോർ കമ്മറ്റി വിളിച്ചു ചേർത്തിരുന്നു. ഗുർമീതിന്റെ മാതാവായ നാസിബും ഭാര്യ ഹർജിതും റോഹ്തഖിലെ ഡെറയുടെ മേധാവിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പിൻഗാമിയായി ജസ്വീത്തിനെ തന്നെ നിയമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
രണ്ട് ബലാൽസംഗക്കേസുകളിലായി 10 വർഷം വീതമാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഇതോടെ 20 വർഷമാണ് ഗുർമീത് തടവറയ്ക്കുള്ളിൽ കഴിയേണ്ടി വരിക. ഗുർമീത് 15 ലക്ഷം വീതം ഇരകൾക്ക് പിഴ നൽകണമെന്നും കോടതി വിധിച്ചു. പ്രത്യേക സിബിഐ കോടതിയുടെ വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നപ്പോൾ ആണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ പത്ത് വർഷം തടവും 65,000 രൂപ പിഴയും ആണ് ശിക്ഷ എന്ന നിലയിലായിരുന്നു വാർത്ത വന്നത്.
ഗുർമീതിനെ പാർപ്പിച്ച റോഹ്തക്കിലെ പ്രത്യേക ജയിലിലെത്തിയാണ് സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷാപ്രഖ്യാപനം നടത്തിയത്. വിധി പുറത്തുവന്നതോടെ ആൾദൈവത്തിന്റെ അനുയായികൾ പലയിടത്തായി അക്രമം അഴിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. രണ്ട് ബസുകൾ അക്രമികൾ അഗ്നിക്കിരയാക്കി.
ഒന്നോ രണ്ടോ തവണയല്ല വർഷങ്ങളോളം നീണ്ട ലൈംഗികപീഡനമാണ് ഗുർമീത് നടത്തിയതെന്നും പരാതിക്കാരായ രണ്ട് സ്ത്രീകൾ മാത്രമല്ല നാൽപ്പത്തിലേറെ സ്ത്രീകൾ കൊടുംക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും സിബിഐഅഭിഭാഷകൻ കോടതിയോട് പറഞ്ഞു. പ്രമേഹ രോഗിയായ ഗുർമീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് സിവിൽ സർജൻ ഡോ. ദീപ ആംബുലൻസുമായി റോത്തക് ജയിലിലെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടി വിധിയിൽ ഇളവു നേടാനാണ് ശ്രമം നടന്നതെങ്കിലും കോടതി വഴങ്ങിയില്ല.
ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ് ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനുയായികൾ ഹരിയാനയിൽ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 38 പേർ അക്രമത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.