- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുമായി ആക്കുളം കായലിൽ ചാടി ആത്മഹത്യ ചെയ്ത ജാസ്മിന്റെ സഹോദരി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; ആത്മഹത്യക്ക് പിന്നിൽ ജാസ്മിന്റെ മരണത്തിലുള്ള ദുഃഖമെന്ന് പൊലീസ് നിഗമനം; മൂന്ന് മരണങ്ങളിൽ വിറങ്ങലിച്ച് കുടുബം; ദുരൂഹതകൾ ഒഴിയുന്നില്ല
തിരുവനന്തപുരം: ഇന്നലെ കുഞ്ഞിനെയും എടുത്ത് ആക്കുളം കായലിൽ ചാടി ആത്മഹത്യ ചെയ്ത ജാ്‌സമിന്റെ സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിന് മുമ്പിൽചാടി മരിച്ച നിലയിലാണ് കിളിമാനൂർ ജാസ്മിൻ മൻസിലിൽ സജിനിയെ് (26) കണ്ടെത്തിയത്. പേട്ട അറപ്പുരവിളാകം ക്ഷേത്രത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം
തിരുവനന്തപുരം: ഇന്നലെ കുഞ്ഞിനെയും എടുത്ത് ആക്കുളം കായലിൽ ചാടി ആത്മഹത്യ ചെയ്ത ജാ്‌സമിന്റെ സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിന് മുമ്പിൽചാടി മരിച്ച നിലയിലാണ് കിളിമാനൂർ ജാസ്മിൻ മൻസിലിൽ സജിനിയെ് (26) കണ്ടെത്തിയത്. പേട്ട അറപ്പുരവിളാകം ക്ഷേത്രത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സഹോദരിയുടെ മരണത്തിലുള്ള വിഷമമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എങ്കിലും സംഭവത്തിലെ ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല.
തിരുവനന്തപുരം എയർപോർട്ട് ജീവനക്കാരിയായിരുന്ന സജിനി കുറച്ചുനാളായി ബാംഗ്ലൂരിലാണ്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തി. റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിൽ പേട്ടയിലെത്തി. ട്രാക്കിനു സമീപം സ്‌കൂട്ടർ ഉപേക്ഷിച്ച് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂട്ടറിലെ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സജിനിയുടെ വിവരങ്ങൾ ലഭിച്ചത്. കുറച്ചുനാൾ മുമ്പ് വിവാഹമോചനം നേടിയ സജിനി കിളിമാനൂരിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാദ്ധ്യതയിൽ സജിനിക്കും പങ്കുണ്ടെന്ന സൂചനയും കുടുംബത്തോട് അടുപ്പമുള്ളവർ നൽകുന്നുണ്ട്. രണ്ട് ജീവനുകൾ പൊലിഞ്ഞ ആഘാതത്തിൽ നിന്ന് മുക്തരാകാത്ത ബന്ധുക്കൾക്ക് മുന്നിലേക്ക് ഇന്ന് രാവിലെയാണ് മറ്റൊരു ദുരന്ത വാർത്ത കൂടി എത്തിയത്. ജാസ്മിന്റെയും സജിനിയുടെയും പിതാവായ സൈനുദ്ദീനെ ഇളയ മകളുടെ ദുരന്ത വാർത്ത ബന്ധുക്കൾ അറിയിച്ചിട്ടില്ല. ജാസ്മിന്റെയും മകൾ ഫാത്തിമയുടെയും സംസ്‌കാര ചടങ്ങുകൾക്കിടയിലാണ് സജിനിയുടെ മരണ വാർത്ത എത്തിയത്. അതോടെ സംസ്‌കാരചടങ്ങിനുവേണ്ടിയുള്ള ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സജിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി.
ഇന്നലെയാണ് ആക്കുളം പാലത്തിൽ നിന്നു കായലിലേക്ക് ചാടി കിളിമാനൂർ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിൻ മൻസിലിൽ സൈനുദീന്റെയും സോഫിദയുടെയും മകൾ ജാസ്മിൻ(30) ആത്മഹത്യ ചെയ്തത്. ജാസ്മിന്റെ മകൾ ഫാത്തിമ(3)യും മരണപ്പെട്ടിരുന്നു. ഇവർക്കൊപ്പം കായലിൽ ചാടിയ അമ്മ സോഫിദ(48)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ജാസ്മിന്റെ മക്കളായ റയാൻ(10), റെംസിൻ(7) എന്നിവരെ കായലിന്റെ കരയിൽനിന്ന് വഴിയാത്രക്കാർ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് 7.00 മണിയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. വീട്ടിൽ നിന്നും കാറിലാണ് ജാസ്മിൻ കുടുംബത്തോടൊപ്പം ആക്കുളത്തെത്തിയത്. പാലത്തിൽ നിന്നു ചാടാനൊരുങ്ങിയ ജാസ്മിന്റെ മക്കളായ റയാനേയും റെംസിനേയും ഇതുവഴിവന്ന ഓട്ടോഡ്രൈവർ വിജയൻ ഇടപെട്ട് പിന്തിരിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ഉമ്മ കായലിലേക്ക് ചാടിയെന്ന് കുട്ടികളാണ് വിജയനോട് പറഞ്ഞത്. ഇദ്ദേഹമാണ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.
ജാസ്മിന്റെ ഭർത്താവ് ആലംകോട് സ്വദേശി റഹിം ഗൾഫിലാണ്. കുടുംബത്തിന്റെ കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ജാസ്മിന് പിന്നാലെ സജിനിയും ആത്മഹത്യ ചെയ്തതോടെ സംഭവത്തിൽ ഏറെ ദൂരുഹതകൾ ഉണ്ടായിട്ടുണ്ട്. ഇതേക്കുളിച്ച് വിശദമായി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസും.