- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാസ്മിന്റേയും സജ്നയുടേയും മരണത്തിന് ഉത്തരവാദി കുടുംബ സുഹൃത്തായ നാസറെന്ന് സൂചന; കടക്കെണിക്ക് പുറമേ അതിരുകടന്ന സൗഹൃദവും വിനയായി; ആക്കുളം മരണത്തിൽ നിറയെ ദുരൂഹതകൾ മാത്രം
തിരുവനന്തപുരം: ആക്കുളം കായലിൽ ചാടി ആത്മഹത്യ ചെയ്ത ജാസ്മിനെ അലട്ടിയത് സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ലെന്ന് പൊലീസിന് സൂചന ലഭിച്ചു. കസ്റ്റഡിയിലുള്ള കുടുംബ സുഹൃത്ത് നാസറിന്റെ കള്ളക്കളികളാണ് ജാസ്മിനെ മാനസിക സംഘർഷത്തിലേക്ക് എത്തിച്ചതെന്നാണ് വ്യക്തമാകുന്നത്. ജാസ്മിനൊപ്പം കായലിൽ ചാടിയപ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തി അമ്മ സോഫിദയുട
തിരുവനന്തപുരം: ആക്കുളം കായലിൽ ചാടി ആത്മഹത്യ ചെയ്ത ജാസ്മിനെ അലട്ടിയത് സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ലെന്ന് പൊലീസിന് സൂചന ലഭിച്ചു. കസ്റ്റഡിയിലുള്ള കുടുംബ സുഹൃത്ത് നാസറിന്റെ കള്ളക്കളികളാണ് ജാസ്മിനെ മാനസിക സംഘർഷത്തിലേക്ക് എത്തിച്ചതെന്നാണ് വ്യക്തമാകുന്നത്. ജാസ്മിനൊപ്പം കായലിൽ ചാടിയപ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തി അമ്മ സോഫിദയുടെ മൊഴിയാണ് സംഭവത്തിലെ ദുരൂഹത നീക്കുന്നത്. ജാസ്മിന്റേയും മൂന്നുവയസ്സുകാരി മകൾ ഫാത്തിമയും മരിച്ചതറിഞ്ഞ ശേഷം ട്രെയിനിന് മുമ്പിൽ ചാടി മരിച്ച സജ്‌നയ്ക്കും നാസറിൽ നിന്ന് ഭീഷണിയുണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നാസറുമായി ജാസ്മിന് അടുപ്പുണ്ടായിരുന്നതായി പൊലീസ് സൂചന നൽകുന്നു. ഇത് തന്നെയാണ് മരണകാരണമെന്നാണ് സൂചന.
ജാസ്മിനുമായി അടുത്ത ബന്ധുവിന് ഉണ്ടായിരുന്ന ബന്ധങ്ങളും, അതുവഴി ഒരു കോടിയോളം രൂപ തട്ടിച്ച് വഞ്ചിച്ചതുമായിരുന്നു ദുരന്തത്തിലേക്ക് നയിച്ചത്. ആശുപത്രിയിൽ നിന്നും കായലിൽനിന്നും രക്ഷിച്ച വലിയ ഉമ്മ സോഫിന്റെ മൊഴിയിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. തുടർന്നാണ് ഈ കുടുംബത്തേ പീഡിപ്പിച്ച ബന്ധുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവ് ഗൾഫിലുള്ള തക്കം നോക്കി പതിവായി വീട്ടിൽ വന്നു പോവുകയും ഭർത്താവ് അയക്കുന്ന പണം മുഴുവൻ ബന്ധു കൈക്കലാക്കുകയും ചെയ്തുവത്രെ. മാത്രമല്ല പലയിടത്തുനിന്നും കടവും വാങ്ങി ബന്ധുവിന് പണം നല്കി. ഒടുവിൽ കുടുംബം വൻ കടക്കെണിയിലായതോടെ വിഷയങ്ങൾ പുറത്തേക്ക് വരുവാൻ തുടങ്ങി. ഇതോടെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ആത്മഹത്യാ കൂറിപ്പിലും സാമ്പത്തിക കാരണം പറയുന്നുണ്ടായിരുന്നു.
ഈ കള്ളക്കളിയിൽ അമ്മയും സഹോദരിയും പങ്കാളിയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടാണ് ആക്കുളം പാലത്തിലേക്ക് ജാസ്മിനൊപ്പം അമ്മയും എത്തിയത്. സഹോദരിയുടെ മരണത്തിന് ഈ വഴിവിട്ട ഇടപെടലുമായി ഏതെങ്കിലും ബന്ധമുണ്ടോ എന്ന് പിരശോധിക്കുകയാണ് പൊലീസ്. അതിനിടെ ആത്മഹത്യയ്ക്ക് കാരണമായെന്ന് തലക്കെട്ടോടെ വിവാദ വിഡിയോ വാട്‌സ് ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. വ്യാജ വിഡിയോയാണ് പ്രചരിക്കുന്നതെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് പറയുന്നു.
ജാസ്മിന്റെ ഭർത്താവ് റഹിം ഖത്തറിലാണ്. ഇടയ്ക്കിടെ ജാസ്മിനും മക്കളും ഖത്തറിൽ പോയി വരുന്ന പതിവുണ്ടായിരുന്നു. ആറ്റിങ്ങലിലും കിളിമാനൂരിലും വീടുകളുള്ള ഇവർക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്നു. റഹിമിന് ഖത്തറിൽ 60 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാട്ടിൽ ഒരു കോടിയുടെ ബാദ്ധ്യതയുള്ളതായും പൊലീസ് പറഞ്ഞു. ബാങ്ക് വായ്പ കുടിശികയായതിന്റെ പേരിൽ അടുത്തിടെ ഇവർക്ക് ജപ്തി നോട്ടീസ് കിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിലെ വസ്തുക്കൾ വിൽക്കാൻ റഹിം തീരുമാനിച്ചു. വസ്തു പ്രമാണം ചെയ്യാൻ പവർ ഓഫ് അറ്റോർണി വാങ്ങാൻ രണ്ടാഴ്ച മുൻപു ജാസ്മിനും ഫാത്തിമയും ഭർത്താവിന്റെയടുത്തു പോയിരുന്നു. വസ്തു വിറ്റ പണത്തിൽ നിന്നു കുടുംബസുഹൃത്ത് 65 ലക്ഷം രൂപ കബളിപ്പിച്ചെടുത്തു. തിരിച്ചു ചോദിച്ചിട്ടും നൽകിയില്ല. വിഡിയോ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോലെ എല്ലാം റഹിം അറിയുമെന്ന സ്ഥിതിയും എത്തി. ഞായറാഴ്ച രാവിലെ പതിനൊന്നിന് നാസർ കിളിമാനൂരിലെ വീട്ടിൽ വന്നിരുന്നതായും പറയുന്നു.
ചതിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും നാസർ വഴങ്ങിയില്ല. പണമൊന്നും തരില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് രണ്ടു മണിയോടെ ജാസ്മിൻ അമ്മയും മകളുമായി ആലംകോട്ട് പോകുന്നുവെന്നു പറഞ്ഞു കാറിൽ തിരിച്ചത്. അതിന് മുമ്പ് ബാങ്കിൽ നിന്നുള്ള അറിയിപ്പുകളാണെന്നു പറഞ്ഞ് കുറേ എഴുത്തുകൾ മുറിയിലെ അലമാരയിൽ വയ്ക്കുകയും ചെയ്തു. ഇക്കാര്യം അച്ഛനോട് പറയുകയും ചെയ്തു. അങ്കിൾ പറ്റിച്ചുവെന്നു പറഞ്ഞാണ് അമ്മയും ഉമ്മുമ്മയും കായലിൽ ചാടിയതെന്നും ഒപ്പം ചാടണമെന്നു തങ്ങളോടു പറഞ്ഞിരുന്നെന്നും ജാസ്മിന്റെ മക്കളായ റംസിനും റെയ്ഹാനും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതും നാസറിന്റെ കബളിപ്പിന് തെളിവായി പൊലീസ് പറയുന്നു. ബാധ്യത തീർക്കാൻ വസ്തു വിറ്റ തുകയിൽ 65 ലക്ഷം രൂപയാണ് കബളിപ്പിച്ചെടുത്തതാണു സൂചന.
150 ജീവനക്കാരുമായി ജാസ്്മിന്റെ ഭർത്താവ് റഹീം ഖത്തറിൽ സ്വന്തമായി കമ്പനി നടത്തിയിരുന്നു. എട്ടുമാസം മുൻപ് അപകടത്തിൽപ്പെട്ടു റഹീമിനു സാരമായി പരുക്കേറ്റു. ജാസ്മിനും മക്കളും അന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടർന്നു റഹീമിനു കമ്പനി ആറു മാസം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ശമ്പളം കിട്ടാതിരുന്ന ജീവനക്കാർ ലേബർ വകുപ്പിൽ റഹീമിനെതിരെ കേസ് കൊടുത്തെന്ന് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ഞായറാഴ്ച വിദേശത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനായി ആലംകോട്ടുള്ള പത്തേമുക്കാൽ സെന്റ് സ്ഥലം 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. ഈ പണത്തിലെ ബഹു ഭൂരിഭാഗവുമാണ് നാസർ തട്ടിയെടുത്തത്. അതുകൊണ്ട് തന്നെ ഭർത്താവിനോട് എന്ത് പറയണമെന്ന ചിന്ത ജാസ്മിനെ അലട്ടി. ഇതാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതുകൊണ്ട് തന്നെ നാസറിനെ പ്രതിയാക്കി കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനവും.
കിളിമാനൂർ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിൻ മൻസിലിൽ സൈനുദീന്റെയും സോഫിദയുടെയും മകൾ ജാസ്മിൻ(30), മകൾ ഫാത്തിമ(3) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കായലിൽ ചാടിയ അമ്മ സോഫിദ(48)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മക്കളായ റയാൻ(10), റെംസിൻ(7) എന്നിവരെ കായലിന്റെ കരയിൽനിന്ന് വഴിയാത്രക്കാർ രക്ഷപ്പെടുത്തി. ഇതിനിടെയാണ് ജാസ്മിന്റെ സഹോദരി സജ്‌നയും മരിച്ചത്. ഇതോടെയാണ് ദുരൂഹത ഏറിയത്. അതിനിടെ ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസറിനെ പൊലീസ് ക്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾ സ്വകാര്യ ബസുടമയുമാണ്. നാസറും ബന്ധുക്കളായ മറ്റു രണ്ടു സ്ത്രീകളുമാണ് തങ്ങളെ വഞ്ചിച്ചതെന്ന് കത്തിൽ പറയുന്നു.
ഇത് തന്നെയാണ് സോഫിദയും മൊഴിയിൽ പറയുന്നത്. സജ്‌നയുടെ മരണം ജാസ്മിന്റെ വിയോഗത്താലുള്ള ദുഃഖം മൂലമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ വിവാഹ മോചിതയായ സജ്‌നയ്ക്കും നാസറുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. സഹോദരിയുടെ മരണം ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വന്നുകൊണ്ടിരിക്കുമ്പോഴാണ് സജ്‌നയെ ആരോ വിളിച്ചറിയിച്ചത്. തുടർന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ സജ്‌ന അവിടെ പതിവായി സൂക്ഷിച്ചിരുന്ന തന്റെ സ്‌കൂട്ടറിൽ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ തിങ്കളാഴ്ച പുലർച്ചെ എത്തി ട്രെയിനിന് മുന്നിൽ ചാടുകയുമായിരുന്നു. വിവാഹിതയായ സജ്‌ന എയർപോർട്ട് കാബിൻ ക്രൂ വിഭാഗത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ പ്രവർത്തിച്ചിരുന്ന ഇവർ പരിശീലനത്തിനാണ് ബാംഗ്ലൂരിൽ പോയിരുന്നത്. തിരുവനന്തപുരം സ്വദേശിയുമായി വിവാഹം കഴിഞ്ഞെങ്കിലും നാലു വർഷം മുൻപ് ഇരുവരും തമ്മിലുള്ള ബന്ധം വേർപെടുത്തിയിരുന്നു. സജ്‌നയ്ക്ക് കുട്ടികളില്ല. ആശുപത്രിയിൽ നിന്ന് പുറത്തുവന്ന ശേഷം സോഫിദയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തും.