- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ട കൂട്ടുകാരൻ അനൂപ് മേനോൻ; ഏറ്റവും വലിയ സമ്പാദ്യം കുടുംബം; ജയസൂര്യ മനസുതുറക്കുന്നു
ശരിക്കും ജയസൂര്യയുടെ പേര് ജയൻ എന്നായിരുന്നു. പ്രശസ്തനായ ഒരു ജയൻ സിനിമയിൽ ഉണ്ടായിരുന്നല്ലോ എന്ന് ആദ്യം അഭിനയിച്ച ടെലിഫിലിമിന്റെ സംവിധായകനായ സുഹൃത്തിനോട് ജയൻ പറഞ്ഞു. എന്നാൽ ജയകുമാർ എന്നാക്കാം പേരെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അത് ജയന് ഇഷ്ടപ്പെട്ടില്ല. പിന്നെ ജയസൂര്യ എന്ന പേരായാലോ എന്ന് ചിന്തിക്കൂ. ആ പേര് ഇഷ്ടമായി. ഉറപ്പിച്ചു. അത് കഴ
ശരിക്കും ജയസൂര്യയുടെ പേര് ജയൻ എന്നായിരുന്നു. പ്രശസ്തനായ ഒരു ജയൻ സിനിമയിൽ ഉണ്ടായിരുന്നല്ലോ എന്ന് ആദ്യം അഭിനയിച്ച ടെലിഫിലിമിന്റെ സംവിധായകനായ സുഹൃത്തിനോട് ജയൻ പറഞ്ഞു. എന്നാൽ ജയകുമാർ എന്നാക്കാം പേരെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അത് ജയന് ഇഷ്ടപ്പെട്ടില്ല. പിന്നെ ജയസൂര്യ എന്ന പേരായാലോ എന്ന് ചിന്തിക്കൂ. ആ പേര് ഇഷ്ടമായി. ഉറപ്പിച്ചു. അത് കഴിഞ്ഞായിരുന്നു ജയൻ സൂര്യ ടിവിയിൽ അവതാരകനായത്. പക്ഷെ സൂര്യയിൽ പോയത് കൊണ്ടാണ് പേര് ജയസൂര്യ എന്നാക്കിയതെന്ന് സുഹൃത്തുക്കളടക്കം പറഞ്ഞു. എന്തായാലും ജയസൂര്യ എന്ന പേര് ക്ലിക്ക് ചെയ്തു. തനിക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച് തുടങ്ങിയത് അതോടെയാണെന്ന് ജയസൂര്യ പറയും. ദൈവം തീരുമാനിച്ച ആ പേരാണ് തന്നെയാണ് തന്റെ ഭാഗ്യമായി ജയസൂര്യ കണക്കാക്കുന്നത്. ജയസൂര്യയുടെ പുത്തൻ വിശേഷങ്ങളിലൂടെ..
- അടുത്ത സ്‌നേഹിതർ വിളിക്കുന്നതെന്താണ്?
ചിലർ ജയനെനെ്നും മറ്റ് ചിലർ സൂര്യ എന്നും വിളിക്കും.
- ആദ്യ നായിക ആരാണ്?
കാവ്യാ മാധവൻ. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ.
- സിനിമയിൽ പരിചയപ്പെടുത്തിയത്?
വിനയൻ സാർ.
- ഏറ്റവും പ്രിയപ്പെട്ടവർ?
ഭാര്യയും മക്കളും.
- സെറ്റിൽ നിന്ന് പഠിച്ച പാഠം?
ഓരോ ദിവസവും ഓരോ പാഠം പഠിച്ചു കൊണ്ടിരിക്കുകയാണ്.
- അഭിനയം തൊഴിലാക്കിയതെങ്ങനെ?
അഭിനയം തൊഴിലാക്കിയതല്ല. അത് തൊഴിൽ മാത്രമല്ല. പണ്ട് മുതൽ സിനിമ മാത്രമായിരുന്നു മനസ്സിൽ.
- സിനിമയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടോ?
സിനിമയിലെത്താൻ കഷ്ടപ്പാട് സഹിച്ച് എന്നതിനെക്കാൾ പരിശ്രമിച്ചു എന്നു പറയാനാണ് എനിക്കിഷ്ടം.
- അവതരിപ്പിക്കാൻ മോഹിക്കുന്ന വേഷം?
കിട്ടുന്ന കഥാപാത്രങ്ങൾ അസ്സലായി ചെയ്യുക എന്നേയുള്ളൂ. ഒരു കഥാപാത്രത്തെ മാത്രം മോഹിക്കുന്നില്ല. ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നതിനേക്കാൾ മുകളിൽ നല്ല കഥാപാത്രങ്ങളെ ലഭിച്ചെന്ന് വരാം.
- ജീവിത ലക്ഷ്യം?
സിനിമ തന്നെയാണ് ഏറ്റവും വലിയ ലക്ഷ്യം. സിനിമയും അതോടൊപ്പം കുടുംബവും ബാലൻസ് ചെയ്ത് കൊണ്ട് പോകണമെന്നാണ് ആഗ്രഹം?
- ആവർത്തിക്കുന്ന തെറ്റ്?
കഴിയുന്നതും തെറ്റുകൾ ആവർത്തിക്കാറില്ല.
- ഇഷ്ടപ്പെട്ട വാക്ക്?
വായിൽ നിന്ന് വരുന്ന നല്ല വാക്ക്.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്?
റെഡി. ലൊക്കേഷനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ഇതാണ്. അത് കൊണ്ട് വീട്ടിൽ ഭക്ഷണത്തിന്റെ കാര്യം ഭാര്യ പറയുമ്പോഴും അറിയാതെ പറഞ്ഞ് പോകും ദാ റെഡി... റെഡി...
- ജയനിൽ തീരെ ഇഷ്ടമില്ലാത്ത കാര്യം?
അതനേ്വഷിച്ച് കണ്ടെത്തുകയാണ്.
- കണ്ട് മുട്ടിയ ഏറ്റവും സമർത്ഥനായ വ്യക്തി?
ഒരു വ്യക്തി എന്നു മാത്രം പറയാൻ പറ്റില്ല. കണ്ട് മുട്ടുന്ന ഓരോ വ്യക്തിയിലും ഓരോ ക്വാളിറ്റീസ് ഉണ്ടാകും. എല്ലാവരും സമർത്ഥന്മാർ തന്നെയാണ്. നമ്മൾ പലപ്പോഴും ഒരാളുടെ നെഗറ്റീവ് മാത്രമാണ് നോക്കുന്നത്. പക്ഷെ ഞാൻ അയാളുടെ പോസിറ്റീവിനെയാണ് നോക്കുന്നത്.
- രാത്രികളിൽ ഒഴിവാക്കുന്നത്?
ആഗ്രഹങ്ങൾ തീർത്തിട്ട് കിടക്കുന്നത് കൊണ്ട് ഒന്നും ഒഴിവാക്കാറില്ല.
- ജയനെക്കുറിച്ച് കേൾക്കാനാഗ്രഹിക്കുന്ന കാര്യം?
എന്റെ നല്ല കാര്യങ്ങൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. നെഗറ്റീവ്‌സാണ് കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത്. എങ്കിലേ എനിക്ക് തിരുത്താൻ പറ്റുകയുള്ളൂ.
- എന്തിലാണ് വിശ്വാസം?
എന്നിലാണ് വിശ്വാസം.
- പഴയ കാല നായികാനായകന്മാരിൽ ആരുടെ കൂടെ അഭിനയിക്കാനാണ് മോഹം?
അഭിനയിക്കാനറിയാവുന്ന എല്ലാവരുടെയും കൂടെ അഭിനയിക്കാൻ മോഹമുണ്ട്.
- പ്രിയപ്പെട്ട ഗാനം?
ഏഴ് സ്വരങ്ങളും എന്ന ഗാനം.
- അഭിനയിക്കാനിഷ്ടമുള്ള ഭാവം?
ഒരു ഭാവം മാത്രം പറയാനാകില്ല. ഒരു കഥാപാത്രത്തിന്റെ ഏത് മാനസികാവസ്ഥയിലുള്ള ഭാവത്തെയും അവതരിപ്പിക്കാൻ ഇഷ്ടമാണ്.
- സിനിമാ താരമല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു?
കലാരംഗത്ത് തന്നെ ഉണ്ടാകുമായിരുന്നു.
- ഇഷ്ടപ്പെട്ട പൂക്കൾ?
കാണാൻ ഭംഗിയുള്ള എല്ലാ പൂക്കളും.
- ഇഷ്ടപ്പെട്ട മാസം?
ഡിസംബർ.
സ്വന്തം ശരീരത്തിന്റെ രഹസ്യം?
രഹസ്യം സൂക്ഷിച്ച് വയ്ക്കാൻ പറ്റിയ ശരീരമല്ല എന്റേത്.
- മൂഡൗട്ടാകുന്നത് എപ്പോൾ?
മൂഡൗട്ടായാലും അതിൽ നിന്ന് പെട്ടെന്ന് വിമുക്തനാകും.
- ആരോടാണ് പ്രണയം?
ഇപ്പോൾ എനിക്ക് സിനിമയോടാണ് പ്രേമം. അത് പോലെ കുടുംബത്തോടും.
- ശരീര ഭാരം?
72 കിലോ.
- ഇഷ്ടതോഴന്മാർ?
സിനിമയിലുള്ള എല്ലാവരും എന്റെ ഇഷ്ട തോഴന്മാർ തന്നെയാണ്. അതിൽ അനൂപ് മേനോനാണ് ഏറ്റവും അടുത്ത സുഹൃത്ത്. ഭാര്യയാണ് എന്റെ വലിയ തോഴി.
- ഇഷ്ടപ്പെട്ട ലൊക്കേഷൻ?
101 വെഡ്ഡിങ്‌സിന്റെ ചിത്രീകരണം നടന്ന തൊടുപുഴ കുളമാവ്. പ്രകൃതിയെ ആസ്വദിക്കാൻ പറ്റിയ ലൊക്കേഷനാണത്. മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത സ്ഥലമാണെന്നതും ആശ്വാസമാണ്. അത് കൊണ്ട് തന്നെ നമ്മളിലേക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നു. കിളികളുടെ ശബ്ദം ഓർത്ത് വയ്ക്കാൻ നമ്മൾ പലപ്പോഴും മൊബൈൽ ഫോണിലാണല്ലോ കിളികളുടെ ശബ്ദം കേൾക്കുന്നത്.
- ഏറ്റവും വലിയ ഭാഗ്യം?
വിനയൻ സാർ എന്നെ കണ്ടെടുത്തതാണ് ഏറ്റവും വലിയ ഭാഗ്യം.
- സ്വന്തം രൂപത്തിൽ ഏറ്റവും ഇഷ്ടം?
ഞാൻ വലിയ സുന്ദരനാണെന്നൊന്നും തോന്നിയിട്ടില്ല.
- മറ്റുള്ളവരിൽ വെറുക്കുന്ന സ്വഭാവം?
നെഗറ്റീവ് എനർജി ഉണ്ടാകുന്നവരെയും മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നവരെയും ഇഷ്ടമില്ല.
- ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി?
കഴിവുള്ള എല്ലാ വ്യക്തികളും യൂട്യൂബിൽ ഞാൻ കാണുന്നവർ വരെ എന്നെ സ്വാധീനിക്കാറുണ്ട്. ഹാർഡ് വർക്ക് ചെയ്യുന്ന എല്ലാവരും എന്നെ സ്വാധീനിക്കാറുണ്ട്.
- ഏറ്റവും വലിയ സമ്പാദ്യം?
തീർച്ചയായും എന്റെ കുടുംബം തന്നെയാണ്. അത് പോലെ തന്നെ എന്റെ സിനിമയും.
- ഏറ്റവും ഇഷ്ടപ്പെട്ട യാത്ര?
കുടുംബത്തോടൊപ്പമുള്ള യാത്ര.
കടപ്പാട്- വെള്ളിനക്ഷത്രം