- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസിൻഡാ ആർഡെം ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രി; രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി
വെല്ലിങ്ടൺ: ജെസിൻഡാ ആർഡെം ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാവും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയാണ് ആർഡെം. സെപ്റ്റംബറിൽ പൊതു തെരഞ്ഞെടുപ്പു നടന്നെങ്കിലും ആർക്കും വ്യകതമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഇവിടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. കൂട്ടുകക്ഷി സർക്കാരിനുള്ള സാദ്ധ്യതകളാണ് പ്രധാന പാർട്ടികളെല്ലാം തേടിയത്. ആർഡെം നേതൃത്വം നല്കുന്ന ഇടതുപക്ഷ പാർട്ടി സർക്കാരിൽ ചേരാൻ ന്യൂസിലൻഡിലെ ഫസ്റ്റ് പാർട്ടിയും ഗ്രീൻ പാർട്ടിയും തീരുമാനിച്ചതോടെയാണ് കൂട്ടുകക്ഷി ഭരണത്തിന് കളമൊരുങ്ങിയത്. നാഷണൽ പാർട്ടിയിലെ ബിൽ ഇംഗ്‌ളിഷിൽ നിന്നാണ് ആർദം അധികാരം പിടിച്ചെടുക്കുന്നത്. ന്യൂസിലൻഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ആർഡെം. ഓഗസ്‌ററിലാണ് ഇദ്ദേഹം ലെഫ്റ്റ് പാർ്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക എത്തിയത്. 2001ൽ പ്രധാനമന്ത്രിയായിരുന്ന ഹലൻ ക്‌ളർക്കിന്റെ ഗവേഷക സംഘത്തിൽ അംഗമായിരുന്ന ആർദം മുൻ പ്രധാനമന്ത്രി ടോണി ബ്‌ളെയറിന്റെ രാഷ്ട്രീയ ഉപദേശക സംഘത്തിലും അംഗമാ
വെല്ലിങ്ടൺ: ജെസിൻഡാ ആർഡെം ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാവും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയാണ് ആർഡെം.
സെപ്റ്റംബറിൽ പൊതു തെരഞ്ഞെടുപ്പു നടന്നെങ്കിലും ആർക്കും വ്യകതമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഇവിടെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. കൂട്ടുകക്ഷി സർക്കാരിനുള്ള സാദ്ധ്യതകളാണ് പ്രധാന പാർട്ടികളെല്ലാം തേടിയത്. ആർഡെം നേതൃത്വം നല്കുന്ന ഇടതുപക്ഷ പാർട്ടി സർക്കാരിൽ ചേരാൻ ന്യൂസിലൻഡിലെ ഫസ്റ്റ് പാർട്ടിയും ഗ്രീൻ പാർട്ടിയും തീരുമാനിച്ചതോടെയാണ് കൂട്ടുകക്ഷി ഭരണത്തിന് കളമൊരുങ്ങിയത്. നാഷണൽ പാർട്ടിയിലെ ബിൽ ഇംഗ്‌ളിഷിൽ നിന്നാണ് ആർദം അധികാരം പിടിച്ചെടുക്കുന്നത്.
ന്യൂസിലൻഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ആർഡെം. ഓഗസ്‌ററിലാണ് ഇദ്ദേഹം ലെഫ്റ്റ് പാർ്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക എത്തിയത്. 2001ൽ പ്രധാനമന്ത്രിയായിരുന്ന ഹലൻ ക്‌ളർക്കിന്റെ ഗവേഷക സംഘത്തിൽ അംഗമായിരുന്ന ആർദം മുൻ പ്രധാനമന്ത്രി ടോണി ബ്‌ളെയറിന്റെ രാഷ്ട്രീയ ഉപദേശക സംഘത്തിലും അംഗമായിരുന്നു. ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തോടും വലിയ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് ആർഡെം. കവിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിലും ഇവർപങ്കെടുത്തിരുന്നു.