- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടിക്ക് പ്രശ്നമുണ്ടെങ്കിൽ അത് ഇവിടെപ്പറയണ്ട്; ജീപ്പിന് കംപ്ലെയ്ന്റ് ഉണ്ടെന്ന് പറയാൻ ചെന്ന ഉപഭോക്താവിനെ തല്ലിച്ചതച്ച് ഷോറും ജീവനക്കാരുടെ ഗുണ്ടായിസം; ഡൽഹിയിലെ ലാൻഡ്മാർക്ക് ജീപ്പ് ഷോറൂമിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
ന്യൂഡൽഹി: കസ്റ്റമർ കെയറാണ് ഓരോ വാഹന ഷോറൂമുകളിലേയും ജീവനക്കാരുടെ ചുമതല, എന്നാൽ കഴിഞ്ഞ ദിവസം കസ്റ്റമറിന്റെ പുറത്ത് കയറുകയാണ് അധികൃതർ ചെയ്തത്. വാഹനത്തിന് കംപ്ലെയ്ന്റ് ഉണ്ടെന്ന് പറയാൻ ചെന്ന കസ്റ്റമറിനാണ് ഷോറൂമിലെ ജീവനക്കാരുടെ ക്രൂര മർദനമേൽക്കേണ്ടി വന്നത്. സൗത്ത് ഡൽഹിയിലെ ജീപ്പ് ഷോറൂമിലാണ് ഉപഭോക്താവിനെ ഇത്തരത്തിൽ മർദിച്ച് അവശനാക്കിയത്. വാഹനത്തിന് പ്രശ്നമുണ്ടായതിനേത്തുടർന്ന് ഇദ്ദേഹത്തിന്റെ ജീപ്പ് ഗുരുഗ്രാമിലേക്ക് അയച്ചിരുന്നു. എങ്കിലും വാഹനത്തിന്റെ കേടുപാടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഷോറൂമിലെത്തി ഇദ്ദേഹം പരാതി പറയുകയും ജീവനക്കാരുമായി തർക്കത്തിലെത്തുകയുമായിരുന്നു. തുടർന്നാണ് പ്രകോപിതരായ ജീവനക്കാർ ഇദ്ദേഹത്തെ മർദ്ദിച്ചത്. സംസാരിക്കാനായി മാനേജരുടെ ക്യാബിനിൽ കയറിയപ്പോഴാണ് ജീവനക്കാർ ചേർന്ന് മർദിച്ചത്. ഇടികിട്ടിയ മനുഷ്യന്റെ സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പരസ്യപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭംവം ജീപ്പ് ഇന്ത്യയുടെ കണ്ണിൽപ്പെട്ടു. നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നതെന്ന
ന്യൂഡൽഹി: കസ്റ്റമർ കെയറാണ് ഓരോ വാഹന ഷോറൂമുകളിലേയും ജീവനക്കാരുടെ ചുമതല, എന്നാൽ കഴിഞ്ഞ ദിവസം കസ്റ്റമറിന്റെ പുറത്ത് കയറുകയാണ് അധികൃതർ ചെയ്തത്. വാഹനത്തിന് കംപ്ലെയ്ന്റ് ഉണ്ടെന്ന് പറയാൻ ചെന്ന കസ്റ്റമറിനാണ് ഷോറൂമിലെ ജീവനക്കാരുടെ ക്രൂര മർദനമേൽക്കേണ്ടി വന്നത്.
സൗത്ത് ഡൽഹിയിലെ ജീപ്പ് ഷോറൂമിലാണ് ഉപഭോക്താവിനെ ഇത്തരത്തിൽ മർദിച്ച് അവശനാക്കിയത്. വാഹനത്തിന് പ്രശ്നമുണ്ടായതിനേത്തുടർന്ന് ഇദ്ദേഹത്തിന്റെ ജീപ്പ് ഗുരുഗ്രാമിലേക്ക് അയച്ചിരുന്നു. എങ്കിലും വാഹനത്തിന്റെ കേടുപാടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഷോറൂമിലെത്തി ഇദ്ദേഹം പരാതി പറയുകയും ജീവനക്കാരുമായി തർക്കത്തിലെത്തുകയുമായിരുന്നു. തുടർന്നാണ് പ്രകോപിതരായ ജീവനക്കാർ ഇദ്ദേഹത്തെ മർദ്ദിച്ചത്. സംസാരിക്കാനായി മാനേജരുടെ ക്യാബിനിൽ കയറിയപ്പോഴാണ് ജീവനക്കാർ ചേർന്ന് മർദിച്ചത്.
ഇടികിട്ടിയ മനുഷ്യന്റെ സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പരസ്യപ്പെടുത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭംവം ജീപ്പ് ഇന്ത്യയുടെ കണ്ണിൽപ്പെട്ടു. നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും സംഭവം ഗൗരമായാണ് കാണുന്നതെന്നും വിശദീകരണം വന്നു. കുറ്റക്കാർക്കെതിരെ തക്ക നടപടിയെടുക്കുമെന്നും ജീപ്പ് അറിയിച്ചു. ജീപ്പ് പോലെ അന്താരാഷ്ട്ര തലത്തിൽ രാജാവായി വാഴുന്ന ബ്രാൻഡിന് ഇന്ത്യയിലും വലിയ ആരാധകരാണ് ഉള്ളത്.ഈ പ്രശ്‌നത്തോടെ ജീപ്പിന്റെ വിശ്വാസ്യതക്കാണ് കോട്ടം തട്ടിയിരിക്കുന്നത്.