- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹപന്തലിലെ ബഹളത്തിൽ ആദ്യം കാമുകന് ജയിൽവാസമൊരുക്കി; ജാമ്യത്തിലിറങ്ങി പ്രണയം തുടങ്ങിയപ്പോൾ കാമുകന്റെ ഭാര്യയും പിണങ്ങിപ്പോയി; കാമുകിയുടെ വിവാഹം മുടക്കിയപ്പോൾ ജീവൻ വീണ്ടും അഴിക്കുള്ളിൽ; കിടപ്പറ രംഗങ്ങൾ മൊബൈലിൽ പകർത്തിയുള്ള ബ്ലാക് മെയിൽ കഥയിലെ ആന്റി ക്ലൈമാക്സ് ഇങ്ങനെ
പാമ്പാടി: കാമുകനുമൊത്തുള്ള കിടപ്പറരംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു സൂക്ഷിച്ച യുവതി കാമുകനെ കുടുക്കി. വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ കാമുകന്റെപേരിൽ പീഡനത്തിനു പരാതി നൽകി. തെളിവായി വീഡിയോയും നൽകി. സംഭവത്തിൽ കുറിച്ചി ഇത്തിത്താനം കുറ്റിക്കണ്ടത്തിൽ ജീവനെ(30) മണർകാട് പൊലീസ് അറസ്റ്റുചെയ്തു. ഇത് രണ്ടാ തവണയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. അതും ഇതേ യുവതിയുടെ പരിപാടിയിൽ. ഇരുവരും ചേർന്ന കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ യുവതി പൊലീസിനു കൈമാറി. മണർകാട് സ്വദേശിനിയായ 28കാരിയും യുവാവും ഒൻപതുവർഷമായി അടുപ്പത്തിലായിരുന്നു. പ്രണയകാലത്ത്, വിവാഹം കഴിക്കാമെന്നുപറഞ്ഞ് ഇരുവരും കിടപ്പറ പങ്കിട്ടു. ഈ രംഗങ്ങൾ യുവതി മൊബൈൽഫോണിൽ ചിത്രീകരിച്ചുസൂക്ഷിച്ചു. ഇതിനിടെ യുവാവ് മറ്റൊരു വിവാഹം കഴിച്ചു. വിവാഹസ്ഥലത്തെത്തിയ യുവതി ബഹളമുണ്ടാക്കി പൊലീസിൽ പരാതിയും നൽകി. ഇതേത്തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് യുവാവിനെ അറസ്റ്റുചെയ്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ യുവാവുമായി വീണ്ടും യുവതി അടുപ്പത്തിലായി. ഈ ബന്ധമറിഞ്ഞ പ്രതിയുടെ ഭാര്യ പ
പാമ്പാടി: കാമുകനുമൊത്തുള്ള കിടപ്പറരംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു സൂക്ഷിച്ച യുവതി കാമുകനെ കുടുക്കി. വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ കാമുകന്റെപേരിൽ പീഡനത്തിനു പരാതി നൽകി. തെളിവായി വീഡിയോയും നൽകി. സംഭവത്തിൽ കുറിച്ചി ഇത്തിത്താനം കുറ്റിക്കണ്ടത്തിൽ ജീവനെ(30) മണർകാട് പൊലീസ് അറസ്റ്റുചെയ്തു. ഇത് രണ്ടാ തവണയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. അതും ഇതേ യുവതിയുടെ പരിപാടിയിൽ.
ഇരുവരും ചേർന്ന കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ യുവതി പൊലീസിനു കൈമാറി. മണർകാട് സ്വദേശിനിയായ 28കാരിയും യുവാവും ഒൻപതുവർഷമായി അടുപ്പത്തിലായിരുന്നു. പ്രണയകാലത്ത്, വിവാഹം കഴിക്കാമെന്നുപറഞ്ഞ് ഇരുവരും കിടപ്പറ പങ്കിട്ടു. ഈ രംഗങ്ങൾ യുവതി മൊബൈൽഫോണിൽ ചിത്രീകരിച്ചുസൂക്ഷിച്ചു. ഇതിനിടെ യുവാവ് മറ്റൊരു വിവാഹം കഴിച്ചു. വിവാഹസ്ഥലത്തെത്തിയ യുവതി ബഹളമുണ്ടാക്കി പൊലീസിൽ പരാതിയും നൽകി.
ഇതേത്തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് യുവാവിനെ അറസ്റ്റുചെയ്തിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങിയ യുവാവുമായി വീണ്ടും യുവതി അടുപ്പത്തിലായി. ഈ ബന്ധമറിഞ്ഞ പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയി. ഇതോടെ, വിവാഹം കഴിക്കാമെന്ന ധാരണയിൽ ഇരുവരും വീണ്ടും ബന്ധം തുടർന്നു. കാമുകനുമായുള്ള വിവാഹം നീണ്ടുപോയതോടെ, ഇരുവരുടെയും സമ്മതപ്രകാരം യുവതിക്കു മറ്റൊരു വിവാഹമുറപ്പിച്ചു. എന്നാൽ, കാമുകി നഷ്ടപ്പെടുമെന്നു തോന്നിയ പ്രതി വിവാഹം മുടക്കി. വിവാഹം കഴിച്ചാൽ തന്റെ കൈയിലുള്ള ചിത്രങ്ങൾ പുറത്താക്കുമെന്നുപറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി.
ഇതോടെ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുകാട്ടി യുവതി മണർകാട് പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഇയാളുടെ കൈയിലുണ്ടെന്നുപറഞ്ഞ ചിത്രങ്ങൾ കണ്ടെത്താനായില്ല.
പ്രതിയുടെ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടും പരിശോധിക്കും. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.