- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ മുസ്ലിം വിരുദ്ധ തരംഗത്തിൽ പിടിച്ച് നിൽക്കാൻ പിൻഭാഗം സൂം ചെയ്ത് കാട്ടുന്ന ഷോയുമായി ഹില്ലാരിക്ക് വേണ്ടി ജെന്നിഫർ ലോപസ് രംഗത്ത്; ഹിസ്പാനികളുടെ വോട്ട് തേടി പോപ്പ് റാണിയുടെ കിടിലൻ പ്രകടനം
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ഇരു സ്ഥാനാർത്ഥികളും തന്ത്രങ്ങളെല്ലാം പുറത്തെടുത്ത് പരമാവധി വോട്ട് നേടിയെടുക്കാൻ തന്ത്രങ്ങളെല്ലാം പുറത്തെടുത്ത് അതിശക്തമായ പ്രചാരണമാണ് നടത്തി വരുന്നത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ തരംഗത്തിൽ പിടിച്ച് നിൽക്കാനായി പിൻഭാഗം സൂം ചെയ്ത് കാട്ടുന്ന ഷോയുമായിട്ടാണ് ഹില്ലാരിക്ക് വേണ്ടി പോപ്പ് റാണി ജെന്നിഫർ ലോപസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഹിസ്പാനികളുടെ വോട്ട് ട്രംപ് പക്ഷത്ത് നിന്നും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീ പാറുന്ന ഈ കിടിലൻ പ്രകടനം ഫ്ലോറിഡയിൽ ലോപസ് നടത്തിയിരിക്കുന്നത്. മിയാമിയിൽ ഒരു ഔട്ട്ഡോർ കൺസേർട്ടിൽ കനത്ത മഴയെ അവഗണിച്ചും വൻ ജനാവലി ലോപസിന്റെ പ്രകടനം കാണാൻ തടിച്ച് കൂടിയരുന്നു. വേദിയിൽ ഹില്ലാരിയുടെയും പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷെൽ ഒബാമയുടെയും ചിത്രങ്ങൾ ഇടയ്ക്കിടെ മിന്നിമറയുമ്പോൾ അതിനനുസൃതമായി ചടുലമാർന്ന ചലനങ്ങളോടെ കാണികളെ ത്രസിപ്പിച്ച് ലോപസ് മതിമറന്നാടിയിരുന്നു. ഭയം ജനിപ്പിച്ച് കൊണ്ട് ട്രംപ് നടത്തുന്ന പ്രചാരണത്തിന്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ ഇരു സ്ഥാനാർത്ഥികളും തന്ത്രങ്ങളെല്ലാം പുറത്തെടുത്ത് പരമാവധി വോട്ട് നേടിയെടുക്കാൻ തന്ത്രങ്ങളെല്ലാം പുറത്തെടുത്ത് അതിശക്തമായ പ്രചാരണമാണ് നടത്തി വരുന്നത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ തരംഗത്തിൽ പിടിച്ച് നിൽക്കാനായി പിൻഭാഗം സൂം ചെയ്ത് കാട്ടുന്ന ഷോയുമായിട്ടാണ് ഹില്ലാരിക്ക് വേണ്ടി പോപ്പ് റാണി ജെന്നിഫർ ലോപസ് രംഗത്തിറങ്ങിയിരിക്കുന്നത്. ഹിസ്പാനികളുടെ വോട്ട് ട്രംപ് പക്ഷത്ത് നിന്നും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീ പാറുന്ന ഈ കിടിലൻ പ്രകടനം ഫ്ലോറിഡയിൽ ലോപസ് നടത്തിയിരിക്കുന്നത്. മിയാമിയിൽ ഒരു ഔട്ട്ഡോർ കൺസേർട്ടിൽ കനത്ത മഴയെ അവഗണിച്ചും വൻ ജനാവലി ലോപസിന്റെ പ്രകടനം കാണാൻ തടിച്ച് കൂടിയരുന്നു. വേദിയിൽ ഹില്ലാരിയുടെയും പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷെൽ ഒബാമയുടെയും ചിത്രങ്ങൾ ഇടയ്ക്കിടെ മിന്നിമറയുമ്പോൾ അതിനനുസൃതമായി ചടുലമാർന്ന ചലനങ്ങളോടെ കാണികളെ ത്രസിപ്പിച്ച് ലോപസ് മതിമറന്നാടിയിരുന്നു.
ഭയം ജനിപ്പിച്ച് കൊണ്ട് ട്രംപ് നടത്തുന്ന പ്രചാരണത്തിന് അനുമതി നൽകരുതെന്നും അദ്ദേഹം അമേരിക്കയിലെ ഓരോ ഗ്രൂപ്പുകളെയായി അപമാനിച്ച് കൊണ്ടിരിക്കുകയാണെന്നും ഹില്ലാരി ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തിരുന്നു.പോളിങ് ബൂത്തിലെത്തുമ്പോൾ ഫ്ലോറിഡക്കാർ തങ്ങളുടെ ശബ്ദം വോട്ടിംഗിലൂടെ ഉച്ചത്തിൽ കേൾപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലെറ്റ്സ് ഗെറ്റ് ലൗഡ് എന്ന ഗാനത്തോടെയായിരുന്നു ലോപസ് ഈ ഷോയ്ക്ക് തുടക്കം കുറിച്ചിരുന്നത്. ഹില്ലാരിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് മിഷെൽ രംഗത്തെത്തിയപ്പോൾ 10 ബാക്കപ്പ് ഡാൻസർമാർക്കൊപ്പം ലോപസ് മിന്നുന്ന പ്രകടനമായിരുന്നു വേദിയിൽ കാഴ്ച വച്ചിരുന്നത്. തനിക്ക് ഇവിടുത്തെ സ്ത്രീകളോട് പ്രത്യേകമായി സംസാരിക്കാനുണ്ടെന്ന് ലോപസ് ഈ അവസരത്തിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീക്കും പ ുരുഷനും തുല്യ വേതനം ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കാൻ ഹില്ലാരിക്ക് വോട്ട് ചെയ്യണമെന്ന് ലോപസ് അഭ്യർത്ഥിച്ചു.
നാം ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഭയത്തെ തന്നെയാണെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന്റെ പ്രശസ്തമായ പ്രസംഗത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ഗാനവും വേദിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് ജോൺ എഫ് കെന്നഡിയുടെ പ്രസംഗവും മറ്റൊരു ഗാനത്തിൽ പ്രതിപാദ്യവിധേയമായി. തുടർന്ന് ലോപസ് ചുവന്ന തൊപ്പിയണിഞ്ഞ് മൈക്രോഫോൺ കൈയിലെടുക്കുകയും ലോവ് മെയ്ക്ക് ദി വേൾഡ് ഗോ എറൗണ്ട് എന്ന ഗാനം ആലപിച്ച് കാണികളെ മറ്റൊരു ലോകത്തെത്തിച്ചു. തുടർന്ന് ഹു സ്പ്ലിറ്റ് ഫ്രം ലോപസ് ആലപിച്ച അവർ ഹില്ലാരിയെ വാനോളം സ്തുതിക്കാനും മറന്നില്ല. താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന രണ്ട് സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായിട്ടാണ് ഇവിടെയെത്തിയതെന്ന് ലോപസ് തുറന്നടിച്ചിരുന്നു. തന്റെ ജീവിതം, കുട്ടികൾ, ഭാവി തുടങ്ങിയ കാര്യങ്ങളെല്ലാം നന്നായി വരാൻ ഇവർ അധികാരത്തിലെത്തിയാലാണ് നന്നായി വരുകയെന്ന് താൻ വിശ്വസിക്കുന്നുവെന്നും ലോപസ് പറഞ്ഞു.
അമേരിക്കക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ഒരു ക്രോസ് റോഡുകളിൽ എത്തിപ്പെട്ട അവസ്ഥയോട് ഉപമിച്ചാണ് ഹില്ലാരിയെ ലോപസ് വേദിയിലേക്ക് അവതരിപ്പിച്ചത്. ഇവിടെ വലതുഭാഗത്തേക്കുള്ള റോഡാണ് ഭാവിക്ക് നല്ലതെന്നാണ് നാം വിശ്വസിക്കുന്നതെന്നും ലോപസ് പറഞ്ഞു. ലോപസ് തനിക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വച്ചതിന് ഹില്ലാരി നന്ദി രേഖപ്പെടുത്തിയിട്ടാണ് സംസാരം ആരംഭിച്ചത്. തന്റെ പ്രോഗ്രാമുകളിൽ ശ്രദ്ധിച്ച് മുന്നേറുന്ന ലോപസ് ഇപ്പോൾ ഈ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് അതീവ ജാഗ്രത പുലർത്തുന്നുവെന്നും ഹില്ലാരി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വാദിക്കുന്നതിനാലാണ് ലോപസ് തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതെന്നും ഹില്ലാരി പറഞ്ഞു.