തിരുവനന്തപുരം: തെങ്ങ് ചതിക്കില്ലെന്ന് വർഷങ്ങളായി നാം കേൾക്കുന്ന ചൊല്ലാണ്. എന്നാൽ ഒരാ ളെ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ കയറ്റാനും ഒരു തെങ്ങുമതിയെന്ന് പറഞ്ഞാൽ.. എറണാ കുളം മരട് സ്വദേശി ജോർജ് പുല്ലാട്ടിനോട് ഇതേപ്പറ്റി പറഞ്ഞാൽ അദ്ദേഹം ഇക്കാര്യം അടിവരയി ട്ടുറപ്പിക്കും.കാരണം അദ്ദേഹത്തിന്റെ പറമ്പിലെ ഒരു തെങ്ങ് അദ്ദേഹത്തിന് സമ്മാനിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസെന്ന സുവർണ്ണനേട്ടമാണ്.ഏറ്റവും കുടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ ഉടമസ്ഥാൻ എന്ന നിലയ്ക്കാണ് ജോർജ്ജ് ഇ നേട്ടത്തിന് അർഹനായത്.സാധാകരണ നിലയിൽ ഒരു തെങ്ങിൽ നിന്ന് ഒരു വർഷം ഏറ്റവും കൂടുതൽ ലഭിക്കുന്ന തേങ്ങയുടെ പരമാവ ധി എണ്ണം 150 വരെയാണ്.കാർഷിക വകുപ്പിന്റെ കണക്ക് പ്രകാരം 150 തേങ്ങയൊക്കെ ലഭിച്ചാൽ അത് ഏറ്റവും മികച്ച വിളവ് എന്നാണ്.എന്നാൽ ജോർജ്ജിന്റെ പറമ്പിലെ ഒരു തെങ്ങിൽ ഒരു വർഷം വിളയുന്നത് 350 ഓളം തേങ്ങകളാണ്. പുരയിടത്തിൽ വേറയും തെങ്ങുകൾ ഉണ്ടെങ്കിലും ഈ അത്ഭുത തെങ്ങ് ഒന്നുമാത്രമാണ്.

പതിനഞ്ച് വർഷങ്ങൾക്കുമുമ്പെത്തിയ അത്ഭുതതെങ്ങ്

കൃത്യമായി പറഞ്ഞാൽ 15 വർഷം മുമ്പാണ് മണ്ണുത്തി കാർഷിക സർവകലാശാലയുടെ നഴ്‌സറി യിൽ നിന്ന് ഈ അത്ഭുത തൈ ജോർജ്ജിന്റെ പറമ്പിലെത്തുന്നത്. ആകെയുള്ള 9 സെന്റ് സ്ഥല ത്തിന്റെ ഒരുഭാഗത്ത് നട്ടു. പ്രത്യേകിച്ച് വളപ്രയോഗമൊന്നും ചെയ്തില്ല. പ്രകൃതിയിലെ അനുകൂല സാഹചര്യങ്ങളിൽ തെങ്ങ് വളർന്നു. തടമെടുപ്പും പരിചരണവുമൊന്നുമില്ല. ആണ്ടുതോറും ആദാ യമെടുക്കും.അത്രമാത്രം.ആണ്ടിൽ ഒരുതവണയെ ഈ തെങ്ങ് കായ്ക്കാറുള്ളു. അതാകട്ടെ നിറ യെ കുലകളും അതിൽ നിറയെ തേങ്ങയുമായിരിക്കും.ഒരുകുലയിൽ 80 തേങ്ങവരെ ഉണ്ടാകാറു ണ്ട്. ചിലസീസണിൽ കായ്ക്ക് വലിപ്പം കുറവായിരിക്കും. എന്നാലും നല്ല കാമ്പുണ്ടാകും. വീട്ടാവ ശ്യത്തിനും കൊപ്ര ആക്കി എണ്ണയുണ്ടാക്കാനും ഉപയോഗിക്കും.

പുരയിടത്തിൽ മറ്റ് മൂന്ന് തെങ്ങുകൾ കൂടിയുണ്ട്. അതിലൊക്കെ ശരാശരിയിൽ താഴെയാണ് ഉ ത്പാദനം. പേരോ വർഗഗുണമൊ ഒന്നും നോക്കാതെ വാങ്ങിനട്ട തെങ്ങിൽ നിന്ന അസാധാരണ വിളവ് ലഭിച്ചപ്പോൾ സന്തോഷവും അതിലേറെ കൗതുകവും തോന്നിയെന്നാണ് ജോർജ് പറയുന്ന ത്. വളപ്രയോഗമില്ല, ജലസേചനമില്ല 100 ശതമാനം പ്രകൃതിദത്തം എന്നുകൂടി അറിയുമ്പോഴാണ് തെങ്ങ് ശരിക്കും ഒരു അത്ഭുതമാകുന്നത്.ഡിസംബർ മാസമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌ സിന്റെ സംഘം ഇദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. പരിശോധനകൾ നടത്തി റെക്കോർഡ് പ്രഖ്യാപിക്കുകയായിരുന്നു.

തെങ്ങ് മാത്രമല്ല ജോർജ്ജും ചില്ലറക്കാരനല്ല

തെങ്ങിന്റെ ഉടമസ്ഥനായ ജോർജ്ജും ആളുനിസാരക്കാരനല്ല. ഇത് രണ്ടാം തവണയാണ് എറണാ കുളം മരട് സ്വദേശി ജോർജ്ജ് പുല്ലാട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ എത്തുന്നത്. ഇതിനു മുൻപ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു നേട്ടം കൈവരിച്ചത്.കോളേജ് വിദ്യാർത്ഥിയായിരി ക്കെ കേന്ദ്രസർക്കാരിൽ നിന്ന് പെൻഷൻ വാങ്ങിയതിനായിരുന്നു ഇദ്ദേഹം ആദ്യം ഇന്ത്യബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടംനേടിയത്.33 വർഷം മുമ്പ് ഇന്ത്യൻ വായുസേന ഉദ്യോഗസ്ഥനായിരുന്ന ജോർജ് പാലാ സെന്റ് തോമസ് കോളേജിൽ ബി.എഡ് വിദ്യാർത്ഥി ആയിരിക്കെയാണ് പെഷൻ പറ്റിയത്. പിന്നീട് അദ്ധ്യാപകനായും റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ, കസ്റ്റംസ് സൂപ്രണ്ട് എന്നി
നിലകളിലും സേവനം അനുഷ്ടിച്ചു. വിരമിച്ചശേഷം ചിത്രകല, മാജിക്, സാഹിത്യം എന്നീമേഖ ലകളിലും സജീവസാന്നിദ്ധ്യമായ ജോർജ് പുല്ലാട്ട് പ്രമുഖസാമൂഹ്യപ്രവർത്തക സി. ദയാഭായിയു ടെ ഇളയ സഹോദരനുമാണ്.തെങ്ങിന് പുറമെ പച്ചക്കറിയും ഔഷധസസ്യങ്ങളം മത്സ്യകൃഷിയു മൊക്കെയായി ഇദ്ദേഹത്തിന്റെ പറമ്പും വീടിന്റെ ടെറസുമൊക്കെ പച്ചപ്പണിഞ്ഞ് നിൽക്കുകയാണ്

സംസ്ഥാനത്തെ ശരാശരി നാളികേര ഉത്പാദനം ഒരു തെങ്ങിൽ നിന്ന് വെറും 40 എണ്ണമാണെന്നിരിക്കെയാണ് മരടിലെ കേരവൃക്ഷത്തിന് മഹത്വം വർദ്ധിക്കുന്നത്.