- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുവിനെ സംസ്കരിച്ചത് ജറുസലേമിൽ അല്ലെന്ന് ശവകുടീരം പരിശോധിച്ചവർ; കാശ്മീരിലോ ഇംഗ്ലണ്ടിലോ ജപ്പാനിലോ ആയിരിക്കും യേശുക്രിസ്തുവിനെ അടക്കിയതെന്ന് കരുതുന്നവരും ഏറെ
കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിനെ അടക്കം ചെയ്തത് ജറുസലേമിൽ അല്ലെന്ന് ഗവേഷകർ. എന്തുകൊണ്ടത് കാശ്മീരോ ജപ്പാനോ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൺബറിയോ ആയിക്കൂടെന്നും ചോദിക്കുന്നവരേറെ. കത്തോലിക്കാ സഭയുടെ നാഥന്റെ ജീവിതം സംബന്ധിച്ച രഹസ്യം ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് ലോകം. നൂറ്റാണ്ടുകളായുള്ള വിശ്വാസം യേശുവിനെ അടക്കം ചെയ്ത് ജറുസലേമിലാണെന്നാണ്. അവിടുത്തെ പുണ്യകേന്ദ്രത്തിലുള്ള ശവക്കല്ലറ അടുത്തിടെ ഗവേഷകർ തുറന്നുപരിശോധിക്കുകയുണ്ടായി. ഏതൻസിനെ നാഷണൽ ടെക്‌നിക്കൽ സർവകലാശാലയിൽനിന്നുള്ള ഗവേഷകർക്ക് പക്ഷേ, യേശുവിനെ ഇവിടെയാണ് അടക്കം ചെയ്തത് എന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. യേശുവിന്റെ കല്ലറയ്ക്ക് മുകളിൽവച്ച സ്ലാബ് എന്ന് കരുതപ്പെടുന്ന എഡിക്യൂൾ ഇവിടെയുണ്ട്. കുരിശിൽനിന്നിറക്കിയ യേശുവിനെ ഇവിടെ തുണിയിലും ഔഷധലേപനങ്ങളിലും പൊതിഞ്ഞ് അടക്കം ചെയ്തുവെന്നാണ് വിശ്വാസം. യേശു ക്രൂശിലേറ്റപ്പെട്ടുവെന്ന് കരുതുന്ന സ്ഥലം ഇതിന് നൂറോളം വാര മാത്രം അകലെയാണ്. എന്നാൽ, യേശുവിന്റെ ജീവിതം ഈ കല്ലറയിൽ അവസാനിച്ചുവെന്ന് ക
കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിനെ അടക്കം ചെയ്തത് ജറുസലേമിൽ അല്ലെന്ന് ഗവേഷകർ. എന്തുകൊണ്ടത് കാശ്മീരോ ജപ്പാനോ ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റൺബറിയോ ആയിക്കൂടെന്നും ചോദിക്കുന്നവരേറെ. കത്തോലിക്കാ സഭയുടെ നാഥന്റെ ജീവിതം സംബന്ധിച്ച രഹസ്യം ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് ലോകം.
നൂറ്റാണ്ടുകളായുള്ള വിശ്വാസം യേശുവിനെ അടക്കം ചെയ്ത് ജറുസലേമിലാണെന്നാണ്. അവിടുത്തെ പുണ്യകേന്ദ്രത്തിലുള്ള ശവക്കല്ലറ അടുത്തിടെ ഗവേഷകർ തുറന്നുപരിശോധിക്കുകയുണ്ടായി. ഏതൻസിനെ നാഷണൽ ടെക്‌നിക്കൽ സർവകലാശാലയിൽനിന്നുള്ള ഗവേഷകർക്ക് പക്ഷേ, യേശുവിനെ ഇവിടെയാണ് അടക്കം ചെയ്തത് എന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.
യേശുവിന്റെ കല്ലറയ്ക്ക് മുകളിൽവച്ച സ്ലാബ് എന്ന് കരുതപ്പെടുന്ന എഡിക്യൂൾ ഇവിടെയുണ്ട്. കുരിശിൽനിന്നിറക്കിയ യേശുവിനെ ഇവിടെ തുണിയിലും ഔഷധലേപനങ്ങളിലും പൊതിഞ്ഞ് അടക്കം ചെയ്തുവെന്നാണ് വിശ്വാസം. യേശു ക്രൂശിലേറ്റപ്പെട്ടുവെന്ന് കരുതുന്ന സ്ഥലം ഇതിന് നൂറോളം വാര മാത്രം അകലെയാണ്.
എന്നാൽ, യേശുവിന്റെ ജീവിതം ഈ കല്ലറയിൽ അവസാനിച്ചുവെന്ന് കരുതാത്ത ഒട്ടേറെ ചരിത്രകാരന്മാരുണ്ട്. കുരിശിൽ യേശു മരിച്ചില്ലെന്നും അദ്ദേഹം ഒട്ടേറെ നാടുകൾ താണ്ടി കാശ്മീരിലെത്തിയെന്നും അവിടെ ഏറെവർഷം ജീവിച്ചുവെന്നും കരുതുന്നവരേറെയാണ്. കാശ്മീരിലെ അഹമ്മദീയ വിഭാഗക്കാർ യേശു അവരിലൊരാളായി ജീവിച്ചുമരിച്ചുവെന്ന് കരുതുന്നവരാണ്.
യേശുവിന്റെ അവസാന നാളുകൾ ഇംഗ്ലണ്ടിലായിരുന്നുവെന്നതാണ് മറ്റൊരു പ്രബല വിശ്വാസം. ഇംഗ്ലണ്ടിലെത്തിയ യേശു സോമർസെറ്റിലെ പ്രിഡ്ഡിയിൽ താമസമുറപ്പിച്ചുവെന്നും ഗ്ലാസ്റ്റൺബറിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തതെന്നും കരുതുന്നവരുണ്ട്. അരിമാത്തിയിലെ ജോസഫാണ് ക്രിസ്തുവിനെ അടക്കം ചെയ്യാൻ സ്വന്തം കല്ലറ വിട്ടുകൊടുത്തെന്നും ഈ വിശ്വാസത്തെ പിന്തുടരുന്നവർ കരുതുന്നു.
ക്രിസ്തു ജപ്പാനിലേക്ക് രക്ഷപ്പെട്ടുവെന്നതാണ് മറ്റൊരു ഐതിഹ്യം. സഹോദരനായ ഇസുക്കിരി കുരിശിലേറിയെന്നും അങ്ങനെ യേശുവിന് രക്ഷപ്പെടാനായെന്നും ജപ്പാൻകാർ കരുതുന്നു. ഷിംഗോ എന്ന ഗ്രാമത്തിൽ ജീവിച്ച യേശു ഒരു നെൽക്കർഷകനായിരുന്നു. ഭാര്യയും കുട്ടിയുമുണ്ടായിരുന്നുവെന്നും നൂറുവയസ്സിലേറെ ജീവിച്ചിരുന്നുവെന്നും ഈ വിശ്വാസക്കാർ പറയുന്നു.