കാഞ്ഞങ്ങാട്: പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ലാബ് അസിസ്റ്റന്റെയി സേവനമനുഷ്ഠിച്ചിരുന്ന വിവാഹിതയായ എണ്ണപ്പാറ സ്വദേശിയും ഇലപ്പാൾ കാഞ്ഞങ്ങാട് സൗത്തിൽ താമസക്കാരിയുമായ ജസ്ന ബി ബി. യുടെ മരണം നീലേശ്വരം നിവാസികൾക്കും സഹപ്രവർത്തകർക്കും ഞെട്ടൽ ഉണ്ടായിരിക്കുകയാണ്. ഇന്ന് വൈകുന്നേരതോടെ നീലേശ്വരം ഓർച്ച പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോൾ രാവിലെ തങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ജസ്ന ബി ബി യാണന്ന് അറിഞ്ഞ ഞെട്ടലിലാണ് സഹപ്രവർത്തകർ.

പെരിയ സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ലാബ് അസിസ്റ്റന്റ് ആയിരുന്നു വയുവതി . നാലു മാസം ഗർഭിണിയായിരുന്ന യുവതിയുടെ ഗർഭം അലസിയതും രക്തത്തിൽ സോഡിയം കുറയുന്ന അസുഖവുമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ ആദ്യ നിഗമനം.ഓർച്ച പുഴയിൽ ബുധനാഴ്ച വൈകിട്ടോടെ കൂടിയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്താൻ സാധിക്കൂകയുള്ളവെന്ന് നീലേശ്വരം പൊലീസ് വ്യക്തമാക്കി