കുറ്റ്യാടി: ജൂവലറി നിക്ഷേപ തട്ടിപ്പിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. യൂത്ത് ലീഗ് കുറ്റ്യാടി ടൗൺ പ്രസിഡന്റ് സബീർ ആണ് അറസ്റ്റിലായത്.പ്രിൻസ് പാലസ് ഗോൾഡ് ഗോൾഡ് ആൻഡ് ഡയമണ്ട് ജൂവലറി നിക്ഷേപത്തിന്റെ പേരിൽ ഇയാൾ കോടികൾ തട്ടിയതായാണ് പരാതി. കുറ്റ്യാടി, പൊയ്യോളി, കല്ലാച്ചി പ്രദേശങ്ങളിലായി മൂന്ന് ജൂവലറികൾ വഴിയാണ് തട്ടിപ്പ് നടന്നത് .

വിവിധ സ്റ്റേഷനുകളിലായി നൂറിലധികം പരാതികൾ സബീറിനെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലസ് കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി, നാദാപുരം, പയ്യോളി സ്റ്റേഷൻ പരിധികളിലുമായി നൂറു കണക്കിന് പരാതികളാണ് പൊലിസിന് ലഭിച്ചത്.

ഇതേ തുടർന്നുള്ള അന്വേഷണത്തിനിടെ ശനിയാഴ്‌ച്ച അർധ രാത്രിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഏകദേശം നാലു വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ജൂവലറിയിൽ വലിയ വാഗ്ദാനങ്ങൾ നൽകി പണമായും സ്വർണമായുമാണ് നിക്ഷേപം സ്വീകരിച്ചത്. ഇതിനു പുറമെ മാസവരിയായും പണം സ്വീകരിച്ചിട്ടണ്ട്.

നിങ്ങളുടെ ചെറിയ ആഗ്രഹങ്ങളാണ് ഞങ്ങളെ വലുതാക്കിയത് നിങ്ങളുടെ ഓരോ ആഗ്രഹം ഞങ്ങൾക്ക് വലുതാണ് എന്നാണ് ഇവരുടെ പരസ്യ വാചകം. ഗോൾഡ് പാലസ് ഗോൾഡ് & ഡയമണ്ടിന്റെ നവീകരിച്ച പയ്യോളി ഷോറൂം 2018 ഏപ്രിൽ 23 നാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ജനങ്ങൾക്കായി തുറന്നു നൽകിയത്.

ഇതോടെ തട്ടിപ്പിന് ഇരയാവർ ഭുരിപകഷം പേരും ലീഗ് അനുഭാവികൾ തന്നയായി മാറി. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയപ്പോൾ ഇപ്പോൾ നിസ്സംഗ സമീപമാണ് സീകരിച്ചതെന്ന് ആക്ഷേപം ഉണ്ട്. അതേസമയം കോവിഡ് പ്രതിസന്ധിയിൽ ബിസിനെസ്സ് തകർന്നതാണന്നാണ് സബീർ പറയുന്നത് .