- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാസഖ്യത്തിൽ കൈകോർക്കാൻ ആളേറുന്നു; ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച; നവസർജൻ യാത്രയിൽ ആവേശം പകരാൻ പങ്കുചേർന്ന മേവാനി ഗുജറാത്തിൽ കോൺഗ്രസിനെ പിന്തുണച്ചേക്കും
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സൂചന. നവസാരിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം ജിഗ്‌നേഷ് മേവാനി രാഹുൽ ഗാന്ധിയുടെ നവസർജൻ യാത്രയിൽ പങ്കുചേർന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജിഗ്‌നേഷ് മേവാനി ഉറപ്പ് നൽകിയതായാണ് സൂചനകൾ. എന്നാൽ ഇത് സംബന്ധിച്ച് ജിഗ്‌നേഷ് മേവാനിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. താൻ കോൺഗ്രസിൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുമെന്ന ഊഹാപോഹങ്ങളെ തള്ളി ജിഗ്‌നേഷ് മേവാനി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെന്നല്ല, ഒരു രാഷ്ട്രീയ പാർട്ടിയിലും താൻ ചേരില്ല. എന്നാൽ ഗുജറാത്തിൽ നിന്നും ബിജെപി സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുമെന്നും ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. ബിജെപിക്കെതിരായ പോരാട്ടമാണ് പട്ടീദാർ സമുദായം അടക്കമുള്ളവരുമായി യോജിച്ച് പോരാട്ടം നടത്താൻ ദളിത് വിഭാഗക്കാരെ പ്രേരിപ്പിക്കുന്നതെന്നും ജിഗ
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സൂചന. നവസാരിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം ജിഗ്‌നേഷ് മേവാനി രാഹുൽ ഗാന്ധിയുടെ നവസർജൻ യാത്രയിൽ പങ്കുചേർന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജിഗ്‌നേഷ് മേവാനി ഉറപ്പ് നൽകിയതായാണ് സൂചനകൾ. എന്നാൽ ഇത് സംബന്ധിച്ച് ജിഗ്‌നേഷ് മേവാനിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. താൻ കോൺഗ്രസിൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുമെന്ന ഊഹാപോഹങ്ങളെ തള്ളി ജിഗ്‌നേഷ് മേവാനി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെന്നല്ല, ഒരു രാഷ്ട്രീയ പാർട്ടിയിലും താൻ ചേരില്ല. എന്നാൽ ഗുജറാത്തിൽ നിന്നും ബിജെപി സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുമെന്നും ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു.
ബിജെപിക്കെതിരായ പോരാട്ടമാണ് പട്ടീദാർ സമുദായം അടക്കമുള്ളവരുമായി യോജിച്ച് പോരാട്ടം നടത്താൻ ദളിത് വിഭാഗക്കാരെ പ്രേരിപ്പിക്കുന്നതെന്നും ജിഗ്‌നേഷ് മേവാനി വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജെഡിയു വിമത നേതാവ് ഛോട്ടു വാസവ, പട്ടീദാർ സമരനേതാവ് ഹാർദ്ദിക് പട്ടേൽ ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരുമായി ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുകയും ചെയ്തിരുന്നു.