- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിജി തോംസൺ വീട്ടിലെ കുളിമുറി ഉണ്ടാക്കാൻ മാത്രം മുടക്കിയത് 80 ലക്ഷം; കവടിയാറിലെ സർക്കാർ വസതി ഒന്നരക്കോടി രൂപ മുടക്കി മോടി പിടിപ്പിച്ചത് പുലിവാലാകും; ജേക്കബ് തോമസ് പൊടിതട്ടിയെടുത്തത് വിഎസിന്റെ പരാതി
തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായിരിക്കെ വൻ തുക മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചുവെന്ന ആരോപണത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലൻസ് അന്വേഷണം. ജിജി തോംസൺ താമസിച്ചിരുന്ന കവടിയാറിലെ സർക്കാർ വസതി ഒന്നരക്കോടി രൂപ മുടക്കി മോടി പിടിപ്പിച്ചതായ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കെട്ടിടത്തിലെ കുളിമുറി നവീകരിക്കാൻ മാത്രം 85 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. വസതിയിൽ പരിശോധന നടത്തിയ ശേഷമായിരിക്കും അന്വേഷണം. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെ നടന്ന ധൂർത്ത് അന്വേഷിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വീടിന്റെ മുന്നിൽ പുൽത്തകിടിക്ക് എട്ടുലക്ഷം, ടെയിൽസ് പാകാൻ പത്തുലക്ഷം, അടുക്കളയ്ക്ക് 15 ലക്ഷം എന്നിങ്ങനെ ഒരുകോടി ആറുലക്ഷത്തിൽപ്പരം രൂപയ്ക്ക് അടങ്കൽ സമർപ്പിക്കുകയും 85 ലക്ഷത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ ഇടപാടിലെ അഴിമതിയാണ് അന്വേഷിക്കുന്നത്. ചീഫ് സെക്രട്ടറിയായിരിക്കെ ജിജി തോംസൺ ഔദ്യോഗി
തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായിരിക്കെ വൻ തുക മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചുവെന്ന ആരോപണത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ വിജിലൻസ് അന്വേഷണം. ജിജി തോംസൺ താമസിച്ചിരുന്ന കവടിയാറിലെ സർക്കാർ വസതി ഒന്നരക്കോടി രൂപ മുടക്കി മോടി പിടിപ്പിച്ചതായ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
കെട്ടിടത്തിലെ കുളിമുറി നവീകരിക്കാൻ മാത്രം 85 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. വസതിയിൽ പരിശോധന നടത്തിയ ശേഷമായിരിക്കും അന്വേഷണം. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെ നടന്ന ധൂർത്ത് അന്വേഷിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വീടിന്റെ മുന്നിൽ പുൽത്തകിടിക്ക് എട്ടുലക്ഷം, ടെയിൽസ് പാകാൻ പത്തുലക്ഷം, അടുക്കളയ്ക്ക് 15 ലക്ഷം എന്നിങ്ങനെ ഒരുകോടി ആറുലക്ഷത്തിൽപ്പരം രൂപയ്ക്ക് അടങ്കൽ സമർപ്പിക്കുകയും 85 ലക്ഷത്തിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ ഇടപാടിലെ അഴിമതിയാണ് അന്വേഷിക്കുന്നത്.
ചീഫ് സെക്രട്ടറിയായിരിക്കെ ജിജി തോംസൺ ഔദ്യോഗിക വസതിക്കായി കോടികൾ ചെലവിട്ടിരുന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. സർക്കാർ അനുവദിച്ച വീടിന്റെ നിർമ്മാണ പ്രവൃത്തികൾ ഏതാണ്ടു പൂർത്തിയായിരിക്കേ തലസ്ഥാനത്തു തന്നെ മറ്റൊരു വീട് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചു മോടിപിടിപ്പിച്ചെന്നാണ് ആക്ഷേപം. മന്ത്രിമന്ദിരങ്ങളേക്കാൾ സുഖസൗകര്യങ്ങളും ആർഭാടങ്ങളും ഉൾപ്പെടുത്തിയുള്ളതായിരുന്നു വസതി നിർമ്മാണം. കഴിഞ്ഞ വർഷം ആദ്യമാണ് ജിജി തോംസൺ ചീഫ് സെക്രട്ടറിയായിരിക്കെ മന്മോഹൻ ബംഗ്ലാവിന് സമീപത്തെ സ്ഥലത്ത് വസതി സജ്ജീകരിച്ചത്. ഇതിനായി സ്വകാര്യ ആർക്കിടെക്ടിന് നിർമ്മാണാനുമതി നൽകിയതുമുതൽ വൻ ആരോപണങ്ങൾ ഉയർന്നിരുന്നു. സർക്കാർ വക പൊതുമരാമത്ത് പണികൾക്ക് ടെൻഡർ ക്ഷണിച്ചുവേണം നിർമ്മാണാനുമതി നൽകാനെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ കർശന നിർദ്ദേശം മാനിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
കോടികൾ മുടക്കി ചീഫ് സെക്രട്ടറിക്കായി വീട് നിർമ്മിക്കുന്നുവെന്ന് ആക്ഷേപമുയർന്നതോടെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ തന്നെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ തന്നെ അന്വേഷണം ആവശ്യമില്ലെന്നു ഫയലിൽ കുറിച്ചു. അന്നു നിലച്ച അന്വേഷണമാണ് ഇപ്പോൾ വീണ്ടും ഊർജിതമാകുന്നത്. 57.04 സെന്റിലുള്ള ഈ സ്ഥലം മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലമാണിത്. പാട്ടക്കരാറിന് 2053 വരെ കാലാവധിയുണ്ടെങ്കിലും പരിഷ്‌കരിച്ച നിയമങ്ങളുടെ ബലത്തിൽ സർക്കാർ കൂടുതൽ തുക ആവശ്യപ്പെട്ടു. ഉടമസ്ഥർ തങ്ങൾ നിർമ്മിച്ച വീടിന് നഷ്ടപരിഹാരം ചോദിച്ച് കോടതിയെ സമീപിച്ചു.
ഒടുവിൽ കോടതിക്ക് പുറത്തുണ്ടാക്കിയ ധാരണപ്രകാരമാണ് സർക്കാരിന് ഇത് തിരികെ ലഭിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചില ഓഫീസുകൾ മാറ്റി ഇത് ചീഫ് സെക്രട്ടറിമാരുടെ ഔദ്യോഗിക വീടാക്കി ക്രമീകരിക്കുകയായിരുന്നു. ഇത്തരത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളെപ്പറ്റിയാണ് വിജിലൻസ് അന്വേഷണത്തിന് ഡിജിപി ജേക്കബ് തോമസ് ഉത്തരവിട്ടത്.