- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ്, സെൽ നമ്പർ 2/ 523, സബ് ജയിൽ, ആലുവ; ഗോപാലകൃഷ്ണൻ, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റിൽ 'ഇപ്പോൾ ആലുവ സബ് ജയിൽ'; ജനപ്രിയ നായകനെ തേടി ജയിലിലേക്ക് കത്തുകൾ; ഒന്നും വായിക്കാതെ സൂപ്രണ്ടിന് നൽകി നടൻ; കരമടച്ച രസീതുമായി ജാമ്യം എടുക്കാൻ ആരാധകനും തയ്യാർ
ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിലെ പ്രതിയായ ദിലീപിന് ജയിലിലേക്ക് കത്തുകളുടെ പ്രവാഹം. ഇതിൽ എതിർത്തും അനുകൂലിച്ചുമുള്ള കത്തുകൾ. ഒരു കത്തും കാണേണ്ടന്ന നിലപാടിലാണ് ദിലീപ്. രണ്ട് രജിസ്ട്രേഡ് കത്തുകളും ഇതിലുണ്ട്. ഇവ ദിലീപിനെക്കൊണ്ട് ഒപ്പിടിവിച്ച് കൈപ്പറ്റിയ ശേഷം ജയിൽ സൂപ്രണ്ട് സൂക്ഷിച്ചിരിക്കുകയാണ്. ദിലീപിന് ജാമ്യംനിൽക്കാൻ തയ്യാറായി മലപ്പുറത്തുകാരനായ ആരാധനകനും ജയിലിലെത്തി. കരമടച്ച രസീതുമായാണ് ഇയാൾ എത്തിയത്. ദിലീപിനെ കാണാനുള്ള അനുമതിക്കായി എസ്‌പി. ഓഫീസിലും ഇയാൾ പോയിരുന്നു. സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കത്തുകൾ ജയിലിലെത്തുന്നു. ഭൂരിഭാഗം കത്തുകളിലെയും വിലാസം ഒന്നുതന്നെ: ദിലീപ്, സെൽ നമ്പർ 2/ 523, സബ് ജയിൽ, ആലുവ. ഒരു കത്തിന്റെ പുറത്തു ഗോപാലകൃഷ്ണൻ, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റിൽ 'ഇപ്പോൾ ആലുവ സബ് ജയിൽ' എന്നും കുറിച്ചിരിക്കുന്നു. സാധാരണ കവറുകളും ഇൻലൻഡും പോസ്റ്റ് കാർഡുമൊക്കെയാണ് കത്തയയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിലെ പ്രതിയായ ദിലീപിന് ജയിലിലേക്ക് കത്തുകളുടെ പ്രവാഹം. ഇതിൽ എതിർത്തും അനുകൂലിച്ചുമുള്ള കത്തുകൾ. ഒരു കത്തും കാണേണ്ടന്ന നിലപാടിലാണ് ദിലീപ്. രണ്ട് രജിസ്ട്രേഡ് കത്തുകളും ഇതിലുണ്ട്. ഇവ ദിലീപിനെക്കൊണ്ട് ഒപ്പിടിവിച്ച് കൈപ്പറ്റിയ ശേഷം ജയിൽ സൂപ്രണ്ട് സൂക്ഷിച്ചിരിക്കുകയാണ്. ദിലീപിന് ജാമ്യംനിൽക്കാൻ തയ്യാറായി മലപ്പുറത്തുകാരനായ ആരാധനകനും ജയിലിലെത്തി. കരമടച്ച രസീതുമായാണ് ഇയാൾ എത്തിയത്. ദിലീപിനെ കാണാനുള്ള അനുമതിക്കായി എസ്‌പി. ഓഫീസിലും ഇയാൾ പോയിരുന്നു.
സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കത്തുകൾ ജയിലിലെത്തുന്നു. ഭൂരിഭാഗം കത്തുകളിലെയും വിലാസം ഒന്നുതന്നെ: ദിലീപ്, സെൽ നമ്പർ 2/ 523, സബ് ജയിൽ, ആലുവ. ഒരു കത്തിന്റെ പുറത്തു ഗോപാലകൃഷ്ണൻ, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്നതിനൊപ്പം ബ്രാക്കറ്റിൽ 'ഇപ്പോൾ ആലുവ സബ് ജയിൽ' എന്നും കുറിച്ചിരിക്കുന്നു. സാധാരണ കവറുകളും ഇൻലൻഡും പോസ്റ്റ് കാർഡുമൊക്കെയാണ് കത്തയയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തിലും മതിയായ സ്റ്റാംപുമുണ്ട്. കത്തുകൾ സൂപ്രണ്ട് വായിച്ച ശേഷം തടവുകാർക്കു കൊടുക്കുകയാണു രീതി.
എന്നാൽ, ദിലീപ് ഇവ വായിക്കാൻ താൽപര്യം കാട്ടാത്തതിനാൽ ഓഫിസിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ കൊടുത്തുവിടും. ദിലീപിന്റെ സഹോദരൻ അനൂപ് ഇന്നലെയും ജയിലിൽ എത്തി 15 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. അനൂപിനു പുറമെ ഏതാനും സുഹൃത്തുക്കളും ദിലീപിനെ കാണാൻ അനുമതി തേടി. പക്ഷേ, അധികൃതർ അനുവദിച്ചില്ല. വീട്ടുകാർക്കും അഭിഭാഷകനും മാത്രമേ സന്ദർശനാനുമതി നൽകാവൂ എന്ന് അന്വേഷണ സംഘവും ഉന്നത ജയിൽ ഉദ്യോഗസ്ഥരും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിലീപിനെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ആലുവക്കാരൻ ജിമ്മി സന്ദർശിച്ചത് വിവാദത്തിലായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തി താരത്തെ സന്ദർശിച്ചത് ജയിൽ ചട്ടങ്ങൾ മറികടന്നെന്ന് റിപ്പോർട്ട്. ചിട്ടിക്കമ്പനിയുടെ ഉടമയായ ഇയാൾ നടന് സൗകര്യം ഒരുക്കുന്നതിന് ജയിൽ അധികൃതരെ സ്വാധീനിക്കാൻ എത്തിയതാണെന്ന തരത്തിലാണ് ആരോപണം. ഞായറാഴ്ച െവെകിട്ടായിരുന്നു ദിലീപിന്റെ സുഹൃത്ത് കൂടിയായ ജിമ്മിയുടെ ജയിൽ സന്ദർശനം. ആലുവയിലെ പച്ചക്കറി കച്ചവടക്കാരനാണ് ജിമ്മി. ആലുവയിലെ പഴയ തറവാട്ടുകാർ. ഗുണ്ടകുളുമായി കുടിപകയ്ക്കിടിയിലായിരുന്നു ജിമ്മിയുടെ കൊലപാതകം. ഗുണ്ടയെ കുത്തി മലർത്തുകയായിരുന്നു. ദിലീപിന്റെ പഴയ കാല സുഹൃത്താണ് ജിമ്മി. കുടുംബക്കാരെ മാത്രമേ ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ അനുമതി നൽകാവൂവെന്നായിരുന്നു പൊലീസ് നൽകിയ നിർദ്ദേശം.
ഇതിന് വിരുദ്ധമാണ് പച്ചക്കറി കച്ചവടക്കാരൻ ജിമ്മി ദിലീപിനെ കാണാനെത്തിയത്. ജയിലിൽ കിടന്ന് പരിചയമുള്ള ജിമ്മിയുടെ സന്ദർശനം ദിലീപിന് ആത്മവിശ്വാസം നൽകാനായിരുന്നുവെന്നാണ് സൂചന. ചിട്ടിക്കമ്പിനിയും ഇയാൾക്കുണ്ടെന്നാണ് സൂചന. എന്നാൽ ജയിൽനിയമം മറികടന്ന് സൂപ്രണ്ടിന്റെ ഒത്താശയോടെ ആയിരുന്നെന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സന്ദർശകരുമായി തടവുകാർ രഹസ്യ സംഭാഷണം നടത്താൻ പാടില്ലെന്ന ജയിലിൽ നിയമത്തിന്റെ ലംഘനമാണ് ഇതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സംഭവം വിവാദമായ സാഹചര്യത്തിൽ അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറൽ എസ്‌പി: എ.വി. ജോർജ് പറഞ്ഞു. ജയിലിലെ സിസി.ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്ന് എസ്‌പി. പറഞ്ഞു.