- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദചാമിയെ രക്ഷിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അപാകതകൾ; അമീറുള്ളിനെ തുണയ്ക്കാനും ഇതേ തന്ത്രം പുറത്തെടുത്ത് ആളൂർ വക്കീൽ; ഡിഎൻഎ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രോസിക്യൂഷനും; ജിഷയെ കൊന്ന നരാധമന് വധശിക്ഷ കിട്ടുമോ?
കൊച്ചി: ജിഷാ കേസിൽ മെഡിക്കൽ- ശാസ്ത്രീയ തെളിവുകൾ അമീറുൾ ഇസ്ലാമിന് വധശിക്ഷ ഉറപ്പിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. എന്നാൽ ഇവ തങ്ങൾക്ക് തുണയാവുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം. അതുകൊണ്ട് തന്നെ കേസിൽ അന്തിമ വാദം മുറുകുകയാണ്. സൗമ്യ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ അപാകതകൾ ചികഞ്ഞെടുത്താണ് ആളൂർ പ്രതി ഗോവിന്ദ ചാമിയെ കൊലക്കയറിൽ നിന്നും രക്ഷിച്ചത്. ഇതേ മാർഗ്ഗത്തിൽ തന്നേ ജിഷ കൊലക്കേസ് പ്രതി അമിറുൾ ഇസ്ലാമിനെയും രക്ഷിച്ചെടുക്കുനാവുമെന്നാണ് ആളൂരിന്റെ പ്രതീക്ഷ. എന്നാൽ ഇത് നടക്കില്ലെന്ന് പ്രോസിക്യൂഷനും പറയുന്നു. ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ അമീറിന് എതിരാണ്. അതുകൊണ്ട് തന്നെ കാര്യങ്ങൾ പ്രോസിക്യൂഷൻ അനുകൂലമാണെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ ജിഷയുടെ മരണസമയം സംബന്ധിച്ച പ്രൊസിക്യൂഷൻ വിലയിരുത്തലുകൾ പാടെ തെറ്റാണെന്നാണ് ആളൂരിന്റെ വാദം. ജിഷ കൊല്ലപ്പെട്ടത് 2016 ഏപ്രിൽ 28 -നാണെന്നാണ്് പ്രൊസിക്യൂഷൻ വാദം. എന്നാൽ ഇത് ശരിയല്ലന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളിൽ നിന്നും വ്യക്തമാണെന്നാണ് ആളൂർ ചൂണ്ടിക്ക
കൊച്ചി: ജിഷാ കേസിൽ മെഡിക്കൽ- ശാസ്ത്രീയ തെളിവുകൾ അമീറുൾ ഇസ്ലാമിന് വധശിക്ഷ ഉറപ്പിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. എന്നാൽ ഇവ തങ്ങൾക്ക് തുണയാവുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം. അതുകൊണ്ട് തന്നെ കേസിൽ അന്തിമ വാദം മുറുകുകയാണ്.
സൗമ്യ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ അപാകതകൾ ചികഞ്ഞെടുത്താണ് ആളൂർ പ്രതി ഗോവിന്ദ ചാമിയെ കൊലക്കയറിൽ നിന്നും രക്ഷിച്ചത്. ഇതേ മാർഗ്ഗത്തിൽ തന്നേ ജിഷ കൊലക്കേസ് പ്രതി അമിറുൾ ഇസ്ലാമിനെയും രക്ഷിച്ചെടുക്കുനാവുമെന്നാണ് ആളൂരിന്റെ പ്രതീക്ഷ. എന്നാൽ ഇത് നടക്കില്ലെന്ന് പ്രോസിക്യൂഷനും പറയുന്നു. ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ അമീറിന് എതിരാണ്. അതുകൊണ്ട് തന്നെ കാര്യങ്ങൾ പ്രോസിക്യൂഷൻ അനുകൂലമാണെന്നാണ് അവരുടെ വിലയിരുത്തൽ.
എന്നാൽ ജിഷയുടെ മരണസമയം സംബന്ധിച്ച പ്രൊസിക്യൂഷൻ വിലയിരുത്തലുകൾ പാടെ തെറ്റാണെന്നാണ് ആളൂരിന്റെ വാദം. ജിഷ കൊല്ലപ്പെട്ടത് 2016 ഏപ്രിൽ 28 -നാണെന്നാണ്് പ്രൊസിക്യൂഷൻ വാദം. എന്നാൽ ഇത് ശരിയല്ലന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളിൽ നിന്നും വ്യക്തമാണെന്നാണ് ആളൂർ ചൂണ്ടിക്കാട്ടുന്നത്. തിങ്കളാഴ്ചയാണ് കേസിൽ പ്രതിഭാഗത്തിന്റെ മെഡിക്കൽ-ശാസ്ത്രീയ വാദം നടക്കുക. ഭക്ഷണം കഴിച്ചിട്ട് ഉടനെയായിരുന്നു കൊല. ദഹിക്കാത്ത നിലയിൽ ഉള്ളിൽ ഇഞ്ചിയുടെയും മറ്റും അവശിഷ്ടം ഉള്ളിൽ കണ്ടെത്തിയത് ഇതാണ് സൂചിപ്പിക്കുന്നത്.
മൃതദ്ദേഹം അഴുകിത്തുടങ്ങിയിരുന്നെന്ന് പ്രൊസിക്യൂഷൻ ഹാജരാക്കീയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരത്തിൽ മൃതദ്ദേഹത്തിന് മാറ്റം സംഭവിക്കണമെങ്കിൽ 24 മതൽ 36 മണിക്കൂർ വരെ സമയം വേണ്ടിവരുമെന്നാണ് നിലവിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ആളൂർ വ്യക്തമാക്കി.
ഏപ്രിൽ 28-ന് വൈകിട്ട് 3-നും ആറിനുമിടയിൽ കൊലനടന്നിരിക്കാമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. തുടർന്ന് പിറ്റേന്ന് പുലർച്ചെ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പേ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.താമസിയാതെ പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകുകയും ചെയ്തു.
28-ന് വൈകിട്ട് 5.30 തോടെ ജിഷയെ വീടിന് പുറത്ത് കണ്ടെന്ന് പ്രൊസിക്യൂഷൻ സാക്ഷിമൊഴിയുണ്ട്. ഈ സാഹചര്യത്തിൽ കൊല നടന്നത് ഇതിന് ശേഷമാണെന്ന് പ്രൊസിക്യൂഷന് സമ്മതിക്കേണ്ടിവരും. ഇതും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും കൂട്ടിവായിക്കുമ്പോൾ കേസിലെ പ്രൊസിക്യൂഷന്റെ കണ്ടെത്തലുകൾ യഥാർത്ഥ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലന്ന് നിഷ്പ്രയാസം സമർദ്ധിക്കാനാവുമെന്ന് ആളൂർ പറയുന്നു.