- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ ശരീരത്തിൽ ചെറുതും വലുതുമായ 38 മുറിവുകൾ; ലൈംഗികമായി പീഡിപ്പിക്കാനും ശ്രമം നടന്നെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും; മുറിയിൽ നിന്നു രണ്ടുപേരുടെ വിരലടയാളം കണ്ടെത്തി
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണു രേഖാചിത്രം തയ്യാറാക്കിയത്. ഇതിനു പിറകെ കണ്ണൂരിൽ നിന്നു കൊലപാതകിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഇയാൾ കുറ്റം നിഷേധിച്ചതായാണു സൂചന. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് രേഖാചിത്രം പരസ്യമാക്കിയത്. സംഭവ ദിവസം പ്രതി ജിഷയുടെ വീടിന് സമീപമുള്ള മതിൽചാടി കടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്കുശേഷം പ്രതി സമീപത്തെ കനാൽ വഴിയാണ് പുറത്തേയ്ക്ക് പോയതെന്നും മഞ്ഞഷർട്ടാണ് ധരിച്ചിരുന്നത് എന്നും സമീപവാസികൾ മൊഴി നൽകി. എന്നാൽ ഇവർക്കും ആളെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞില്ല. ഇതു പൊലീസിനെ വലയ്ക്കുന്നുണ്ട്. അതിനിടെ, ജിഷയുടെ ശരീരത്തിൽ 38 മുറിവുകളെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ള സൂചന. ആന്തരിക അവയവങ്ങളുടെ പരിശോധന നടന്നാലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്. ആലപ്
പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകിയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണു രേഖാചിത്രം തയ്യാറാക്കിയത്. ഇതിനു പിറകെ കണ്ണൂരിൽ നിന്നു കൊലപാതകിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
എന്നാൽ, ഇയാൾ കുറ്റം നിഷേധിച്ചതായാണു സൂചന. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് രേഖാചിത്രം പരസ്യമാക്കിയത്. സംഭവ ദിവസം പ്രതി ജിഷയുടെ വീടിന് സമീപമുള്ള മതിൽചാടി കടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്കുശേഷം പ്രതി സമീപത്തെ കനാൽ വഴിയാണ് പുറത്തേയ്ക്ക് പോയതെന്നും മഞ്ഞഷർട്ടാണ് ധരിച്ചിരുന്നത് എന്നും സമീപവാസികൾ മൊഴി നൽകി. എന്നാൽ ഇവർക്കും ആളെ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞില്ല. ഇതു പൊലീസിനെ വലയ്ക്കുന്നുണ്ട്.
അതിനിടെ, ജിഷയുടെ ശരീരത്തിൽ 38 മുറിവുകളെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ള സൂചന. ആന്തരിക അവയവങ്ങളുടെ പരിശോധന നടന്നാലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷമാണു ജിഷയുടെ ശരീരത്തിൽ ചെറുതും വലുതുമായ 38 മുറിവുകളുണ്ടെന്ന് കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാൽ പീഡനം നടന്നോ എന്ന് വ്യക്തമാകാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മർദ്ദനവും ജിഷ നേരിട്ടുവെന്നാണ് റിപ്പോർട്ട്. അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറി. അതേസമയം പോസ്റ്റ്‌മോർട്ടം വീഡിയോയിൽ പകർത്തുകയുണ്ടായില്ല. പോസ്റ്റ് മോർട്ടം സമയത്ത് പൊലീസ് സർജന്റെ മേൽനോട്ടവും ഉണ്ടായില്ല.മൃതദേഹം വീട്ടിൽ കൊണ്ടുപോകാതെ നേരെ ശ്മശാനത്തിലേക്കാണ് കൊണ്ടുപോയത്. മറവുചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. അതേസമയം പിജി വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് ജിഷയുടെ പോസ്റ്റ്‌മോർട്ടം നടത്തിയതെന്ന വാർത്തകൾ ആശുപത്രി അധികൃതർ തള്ളി. അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അധികൃതർ വിശദീകരിച്ചു.
തളിപ്പറമ്പിൽ നിന്നുമാണു പ്രതിയെന്നു സംശയിക്കുന്നയാളെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് പുലർച്ചെയോടെയാണ് ആലുവയിൽ എത്തിച്ചത്. കൊലപാതക സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഇയാൾ പിന്നീട് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നുവെന്നാണു വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് തളിപ്പറമ്പിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കഞ്ചാവ് ലഹരിക്ക് അടിയമാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളവുമായി ഇയാളുടെ വിരലടയാളം ചേരുന്നില്ല എന്നും പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാൾക്ക് ഇയാൾക്ക് സാമ്യമുണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ അയൽവാസി കുറ്റം നിഷേധിക്കുകയായിരുന്നു. ഹെർണിയയുടെ ശസ്ത്രക്രിയയ്ക്കുശേഷം താൻ വിശ്രമത്തിലായിരുന്നു എന്നാണ് ഇയാൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.
ജിഷയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ വീടുള്ളയാളെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. 26 വയസ്സുള്ള ഇയാൾ സംഭവം നടന്ന ദിവസം പെൺകുട്ടിയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നുവെന്നതും കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ഇയാൾ നാട്ടിൽ നിന്ന് പോയി എന്നതുമാണ് പൊലീസ് ഇയാളെ സംശയിക്കാൻ കാരണം.
മൊബൈൽ ടവർ പരിശോധനയിൽ സംഭവസമയത്ത് ഇയാൾ ജിഷയുടെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇയാളിൽ നിന്ന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പെൺകുട്ടിയുടെ വീട്ടിൽ വലിയ രീതിയിൽ മൽപിടുത്തം നടന്നതിന്റെ തെളിവുകളുണ്ട്. എന്നാൽ പിടിയിലായ അയൽവാസിയുടെ ദേഹത്ത് ഒരു പോറൽ പോലുമില്ലാത്തത് പ്രതി അയൽവാസിയല്ലെന്ന നിഗമനത്തിലേക്കാണ് നീങ്ങുന്നത്.