- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകിക്ക് രക്ഷയാകുന്നത് കനാലിലെ വെള്ളമോ? തെളിവെല്ലാം വെള്ളം കൊണ്ടു പോയോ എന്ന് സംശയം; ലോക്കൽ പൊലീസിന്റെ മറ്റൊരു വീഴ്ച കൂടി പുറത്ത്
പെരുമ്പാവൂർ: ജിഷ കൊലക്കേസിലെ പ്രധാന തെളിവുകൾ വെള്ളത്തിലൊഴുകിപ്പോയോ എന്ന് പൊലീസിനു സംശയം. കുറുപ്പംപടിയിൽ പെരിയാർ വാലി കനാലിനു സമീപമാണ് ജിഷ കൊല്ലപ്പെട്ട ഒറ്റമുറിവീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പിൻവശത്തുകൂടി കനാലിലേക്ക് നടപ്പുവഴിയുമുണ്ട്. മൃതദേഹം കണ്ടെത്തുകയും പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്ത വ്യാഴാഴ്ച രാത്രി 12 മണി വരെ ഈ കനാലിൽ വെള്ളമുണ്ടായിരുന്നില്ല. ആവശ്യമായ വെളിച്ചമോ മറ്റു സാങ്കേതിക സംവിധാനങ്ങളോ ഇല്ലാത്തതുമൂലം ഈയവസരത്തിൽ കനാലിലും പരിസരപ്രദേശങ്ങളിലും പൊലീസിന് കാര്യമായ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് ഇവിടെ വിശദമായ തിരച്ചിൽ നടത്താൻ പൊലീസ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. കേസന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും ആവശ്യത്തിലേക്കായി കനാലിലൂടെയുള്ള വെള്ളമൊഴുക്ക് നിർത്തിവയ്ക്കാൻ ബന്ധപ്പെട്ട അധികൃതരോട് വിളിച്ചുപറയണമെന്ന് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാത്രി സംഭവസ്ഥലത്തെത്തിയ സാജുപോൾ എം എൽ എൽ യോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് താൻ ഉദ്യോഗസ്ഥ
പെരുമ്പാവൂർ: ജിഷ കൊലക്കേസിലെ പ്രധാന തെളിവുകൾ വെള്ളത്തിലൊഴുകിപ്പോയോ എന്ന് പൊലീസിനു സംശയം. കുറുപ്പംപടിയിൽ പെരിയാർ വാലി കനാലിനു സമീപമാണ് ജിഷ കൊല്ലപ്പെട്ട ഒറ്റമുറിവീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പിൻവശത്തുകൂടി കനാലിലേക്ക് നടപ്പുവഴിയുമുണ്ട്. മൃതദേഹം കണ്ടെത്തുകയും പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്ത വ്യാഴാഴ്ച രാത്രി 12 മണി വരെ ഈ കനാലിൽ വെള്ളമുണ്ടായിരുന്നില്ല. ആവശ്യമായ വെളിച്ചമോ മറ്റു സാങ്കേതിക സംവിധാനങ്ങളോ ഇല്ലാത്തതുമൂലം ഈയവസരത്തിൽ കനാലിലും പരിസരപ്രദേശങ്ങളിലും പൊലീസിന് കാര്യമായ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് ഇവിടെ വിശദമായ തിരച്ചിൽ നടത്താൻ പൊലീസ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
കേസന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും ആവശ്യത്തിലേക്കായി കനാലിലൂടെയുള്ള വെള്ളമൊഴുക്ക് നിർത്തിവയ്ക്കാൻ ബന്ധപ്പെട്ട അധികൃതരോട് വിളിച്ചുപറയണമെന്ന് എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാത്രി സംഭവസ്ഥലത്തെത്തിയ സാജുപോൾ എം എൽ എൽ യോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് താൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈയവസരത്തിൽ എം എൽ എ യുടെ പ്രതികരണം. എന്നാൽ രാത്രി തന്നെ നേരിയ തോതിൽ വെള്ളമെത്തുകയും പുലർച്ചെയായപ്പോഴേക്കും ഒഴുക്ക് ശക്തമാവുകയും ചെയ്തിരുന്നു. ഇതുമൂലം ഒരുപക്ഷേ സംഭവം സംബന്ധിച്ച് ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകൾ നഷടപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
കൃത്യത്തിന് ശേഷം വസ്ത്രങ്ങൾ, ആയുധങ്ങളോ മറ്റെന്തെങ്കിലും വസ്തുവകകളോ പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കവർ, പേപ്പർ മുതലായവ പ്രതി കനാലിൽ ഉപേക്ഷിക്കാനിടയുണ്ടെന്നും വെള്ളം ഒഴുക്ക് മൂലം ഇത്തരം വസ്തുക്കൾ ഇനി കണ്ടെത്താൻ സാദ്ധ്യതയില്ലെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രമാദമായ വിഗ്രഹകവർച്ച തെളിയിക്കാൻ പൊലീസിന് സഹായകമായത് ആയുധം പൊതിഞ്ഞു കൊണ്ടുവന്ന നോട്ടുബുക്കിന്റെ ഒരു ഷീറ്റ് പേപ്പറാണെന്നും ഒരുപക്ഷേ ഇത്തരത്തിലുള്ള വിലപ്പെട്ട തെളിവ് ലഭിക്കേണ്ട സാഹചര്യമാണ് കനാലിലെ നീരൊഴുക്ക് മൂലം നഷ്ടമായിരിക്കുന്നതെന്നുമാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. കേസിന്റെ തുടക്കം മുതൽ പൊലീസിനു നേരെ രൂക്ഷവിമർശനമാണ് ഉയർന്നിട്ടുള്ളത്. നടപടികൾ വൈകിപ്പിച്ചതും സംഭവം മൂടിവച്ചതുമുൾപ്പെടെയുള്ള പൊലീസിന്റെ നീക്കത്തിനെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു.
കുറുപ്പംപടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ഏപ്രിൽ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിൽ ജിഷയുടെ കുടൽമാല പുറത്തുചാടിയിരുന്നിട്ടു കൂടി പൊലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ആയുധങ്ങൾ കണ്ടെടുക്കാൻ മൂന്നു ദിവസം വേണ്ടിവന്നു. കൊലപാതകം നടന്ന ഒറ്റമുറിവീടും പരിസരവും ബന്തവസിലാക്കിയില്ല. സംഭവമറിഞ്ഞെത്തുന്നവരെല്ലാം കയറിയിറങ്ങുന്നതു മൂലം തെളിവായേക്കുമായിരുന്ന പലതും ഇല്ലാതായി. പൊലീസ് നായയെ എത്തിച്ചെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. ഇതിനെല്ലാം കാരണം കനാലിൽ നിന്ന് വെള്ളം ഒഴുകിയതാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. ഇതിന് സമാനമായി ഒട്ടേറെ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്.
നിഷ്ഠൂരമായ കൊലപാതകവും മാനഭംഗവും നടന്നിട്ട് അത്തരത്തിൽ യാതൊരു ഗൗരവവും നൽകാതെയായിരുന്നു ലോക്കൽ പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ഇത്തരം ഗുരുതര സംഭവങ്ങളുണ്ടാകുമ്പോൾ പൊലീസ് സ്വീകരിക്കുന്ന പ്രാഥമിക നടപടികളൊന്നും തുടക്കത്തിൽ പാലിച്ചിരുന്നില്ല. കനാലിലൂടെ വെള്ളം ഒഴുക്കരുതെന്ന് എംഎൽഎയോട് പറഞ്ഞ പൊലീസ് തന്നെ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നുവെങ്കിൽ ഇതും ഒഴിവാക്കാമായിരുന്നു. എല്ലാം അറിഞ്ഞിട്ടും തെളിവുകൾ നഷ്ടപ്പെടാനുള്ള പഴുത് പൊലീസ് തന്നെ ഉണ്ടാക്കിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മൃതദേഹം പരിശോധിച്ച പൊലീസ് വെറുമൊരു കൊലപാതകമായി മാത്രമാണ് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ സീൻ മഹസർ തയ്യാറാക്കിയപ്പോൾ ശാസ്ത്രീയമായ പരിശോധനയ്‌ക്കോ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായം തേടാനോ തയ്യാറായില്ല. ഫോറൻസിക് വിദഗ്ദ്ധരുണ്ടായിരുന്നെങ്കിൽ നിർണായകമായ പലതെളിവുകളും ശേഖരിക്കാനാകുമായിരുന്നു. കൊല നടന്ന വീട്ടിൽ ഇല്ലാത്ത ഏതെങ്കിലും പുതിയ സാധനങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചിട്ടില്ല.
ഒരു ബീഡിക്കുറ്റി, ഒരു സിഗരറ്റ് ലാമ്പ്, ചോര പുരണ്ട ഒരു ചെരുപ്പ്, സ്റ്റീൽ കത്തി എന്നിവയാണു പൊലീസിന്റെ പക്കൽ തെളിവായുള്ളത്. ഇതൊന്നും പ്രതിയെ കണ്ടെത്താൻ പോന്നവയെല്ലന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവും സംശയത്തിന്റെ വക്കിലാണ്. അങ്ങനെ എല്ലാം കൊണ്ടും പ്രതിസന്ധിയിലാണ് അന്വേഷണ സംഘം.