- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കടിയേറ്റതു സ്ത്രീയിൽ നിന്നു തന്നെ; ജിഷയിൽ നിന്നല്ല; ബംഗാളി യുവാവിന്റെ തലമുടിയും രക്തസാമ്പിളുമെടുത്തു; അവയുടെ ഫലം കിട്ടിയിട്ടു മാത്രം പുറത്തുവിടും
കോതമംഗലം: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽനിന്നും കസ്റ്റഡിയിലെടുത്ത ബംഗാളി യുവാവിന്റെ ശരീരത്തിലുള്ളത് സ്ത്രിയുടെ കടിയേറ്റതിനെതുടർന്നുള്ള പാടുകൾതന്നെയാണെന്നും എന്നാൽ ഇയാൾക്ക് ജിഷ കൊലപാതകവുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളതെന്നും പൊലീസ്. കഴിഞ്ഞ ദിവസം ദേഹത്ത് കടിയേറ്റ പാടുമായി മഞ്ഞപ്പെട്ടിയിൽ ചുറ്റിത്തിരിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രണ്ടു ദിവസമായി ഇയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ കൊലയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് മഞ്ഞപ്പെട്ടിയിലെ താമസസ്ഥലത്ത് മറ്റു താമസക്കാരുമായി അടിപിടിയുണ്ടായെന്നും ഈ സമയം കൂട്ടത്തിലെ സ്ത്രീ തന്നെ കടിച്ചെന്നും ഇതിന്റെ പാടുകളാണ് ശരീരത്തിൽ ഉള്ളതെന്നുമാണ് ബംഗാളി യുവാവ് അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഇയാൾ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയാണെന്ന് വ്യക്തമായിട്ടുമുണ്ട്. ഇയാളെ ഇതുവ
കോതമംഗലം: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽനിന്നും കസ്റ്റഡിയിലെടുത്ത ബംഗാളി യുവാവിന്റെ ശരീരത്തിലുള്ളത് സ്ത്രിയുടെ കടിയേറ്റതിനെതുടർന്നുള്ള പാടുകൾതന്നെയാണെന്നും എന്നാൽ ഇയാൾക്ക് ജിഷ കൊലപാതകവുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളതെന്നും പൊലീസ്.
കഴിഞ്ഞ ദിവസം ദേഹത്ത് കടിയേറ്റ പാടുമായി മഞ്ഞപ്പെട്ടിയിൽ ചുറ്റിത്തിരിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രണ്ടു ദിവസമായി ഇയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ കൊലയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് മഞ്ഞപ്പെട്ടിയിലെ താമസസ്ഥലത്ത് മറ്റു താമസക്കാരുമായി അടിപിടിയുണ്ടായെന്നും ഈ സമയം കൂട്ടത്തിലെ സ്ത്രീ തന്നെ കടിച്ചെന്നും ഇതിന്റെ പാടുകളാണ് ശരീരത്തിൽ ഉള്ളതെന്നുമാണ് ബംഗാളി യുവാവ് അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയിരുന്നത്.
ഇതു സംബന്ധിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഇയാൾ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിയാണെന്ന് വ്യക്തമായിട്ടുമുണ്ട്. ഇയാളെ ഇതുവരെ പൊലീസ് വിട്ടയച്ചിട്ടില്ല. തലമുടിയും രക്തസാമ്പിളും മറ്റും പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും ഇതിന്റെ ഫലം കൂടി ലഭ്യമായിട്ടേ ഇയാളെ പുറത്തുവിടുന്ന കാര്യം പരിഗണിക്കൂവെന്നുമാണ് പൊലീസിൽനിന്നു ലഭിക്കുന്ന വിവരം. ഇതുവരെ പരാതി ഉയരാത്ത സാഹചര്യത്തിൽ ഇയാൾക്ക് പരിക്കേറ്റ സംഭവത്തിൽ കടിച്ച സ്ത്രീയെ കണ്ടെത്തുകയോ ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയോ വേണ്ടെന്നാണ് അന്വേഷകസംഘത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ജിഷയുടെ കൊലപാതകിയെന്നു സംശയിച്ച് ബംഗാൾ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. രാത്രി എട്ടുമണിയോടുത്ത്് പെരുമ്പാവൂരിനു സമീപം മഞ്ഞപ്പെട്ടിയിൽ നിന്നാണ് 23 വയസ്സ് തോന്നിക്കുന്ന യുവാവിനെ ജനക്കൂട്ടം പൊലീസിനെ ഏൽപ്പിച്ചത്. കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവിനെയും കൊണ്ട് രാത്രി വൈകി അന്വേഷകസംഘം മഞ്ഞപ്പെട്ടിയിൽ തെളിവെടുപ്പിനും എത്തി. എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ജിഷയുടെ മരണവുമായി ഇയാൾക്ക് ബന്ധമില്ലെന്നും വ്യക്തമായി. ദേഹത്ത് കാണപ്പെട്ട കടിച്ചതുപോലുള്ള മുറിപ്പാടുകളും തലയിലെ മുറിവുമാണ് നാട്ടുകാർ ഇയാളെ സംശയിക്കാൻ കാരണം.
നെഞ്ചിലും തൊട്ടുതാഴെയുമായുള്ള മുറിവുകൾ പല്ല് ആഴ്ന്നിറങ്ങിയതിനു സമാനമാണ്. മുറിവുകൾക്കു കാഴ്ചയിൽ ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്നതാണ്. ഇയാൾ മദ്യവും കഞ്ചാവും മറ്റും ഉപയോഗിച്ചിരുന്നതായി വ്യക്തമായി. തലയിലെ മുറിവിനു നാലു സെന്റിമീറ്ററോളം നീളമുണ്ട്. കത്തിയോ വാക്കത്തിയോ പോലുള്ള ആയുധം കൊണ്ട് വെട്ടേറ്റതുപോലെയാണ് ഈ മുറിവ്. ദേഹത്ത്് സാരമായ മുറിവുകളുണ്ടായിട്ടും ഇയാൾ ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടാത്തതും സംശയങ്ങൾ വർദ്ധിപ്പിച്ചു.
ശരീരത്തിലെ മുറിവുകൾ എങ്ങനെയുണ്ടായി എന്നുള്ള നാട്ടുകാരുടെ തുടരെത്തുടരെയുള്ള ചോദ്യത്തിന് ഇയാളിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് പൊലീസിന് കൈമാറിയത്.