- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിളി കേട്ടെത്തിയ നാലു പേർ കനാലിന് അപ്പുറം നോക്കി നിന്നു; പുറത്തിറങ്ങിയയാൾ മഞ്ഞഷാളുമായി അകത്തു കയറി; വീടിനു പിന്നിലെ വട്ടമരത്തിലൂടെ ഇറങ്ങി വസ്ത്രം കഴുകി മടങ്ങിയിട്ടും ആരും ഒന്നും മിണ്ടിയില്ല; അയൽവാസികൾ നിസ്സഹകരണം വിട്ടു സഹകരിക്കാൻ തുടങ്ങിയപ്പോൾ സാക്ഷിമൊഴികൾ ഇങ്ങനെ
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയായ ജിഷയുടെ കൊലപാതകത്തിന് പിന്നിൽ പകയെന്ന് പൊലീസ്. ജിഷയുമായി അടുത്ത ബന്ധമുള്ളയാളാണ് കൊല നടത്തിയിരിക്കുന്ന സംശയത്തിലാണ് പൊലീസ് ഇപ്പോഴെന്ന് റിപ്പോർട്ടുകൾ പറയുന്നു. അയൽവാസികൾ കേസുമായി സഹകരിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ യഥാർത്ഥ കൊലയാളി ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലയാളിയെ നേരിട്ടു കണ്ടവർ പൊലീസിനു നിർണായക മൊഴികൾ നൽകി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരായ നാലു പേരുടേതാണ് ഈ മൊഴികൾ. ജിഷയുടെ വീടിനടുത്തുള്ള കനാലിനപ്പുറമാണ് ഇവർ നിന്നത്. നിലവിളിക്കു ശേഷം ഒരാൾ ജിഷയുടെ വീടിനു പുറത്തിറങ്ങിയെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. പുറത്തു കിടന്ന മഞ്ഞ ഷാളുമായി ഇയാൾ വീണ്ടും അകത്തുകയറി. പിന്നീടും ജിഷയുടെ നിലവിളി കേട്ടെങ്കിലും മഴ പെയ്തതിനാൽ തങ്ങൾ വീട്ടിൽ കയറി ജനലിലൂടെ നോക്കിയെന്നും അവർ പറഞ്ഞു. ഇയാൾ ജിഷയുടെ വീടിനു പിന്നിലുള്ള വട്ട മരത്തിലൂടെ ഇറങ്ങി വസ്ത്രങ്ങൾ കഴുകിയെന്നും അതു കണ്ട് സ്തംഭിച്ചു പോയെന്നും മൊഴിയിലുണ്ട്. കൊലപാതകിയെ ഭയപ്പെടുന്നതായും ഇവർ പൊല
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയായ ജിഷയുടെ കൊലപാതകത്തിന് പിന്നിൽ പകയെന്ന് പൊലീസ്. ജിഷയുമായി അടുത്ത ബന്ധമുള്ളയാളാണ് കൊല നടത്തിയിരിക്കുന്ന സംശയത്തിലാണ് പൊലീസ് ഇപ്പോഴെന്ന് റിപ്പോർട്ടുകൾ പറയുന്നു. അയൽവാസികൾ കേസുമായി സഹകരിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ യഥാർത്ഥ കൊലയാളി ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊലയാളിയെ നേരിട്ടു കണ്ടവർ പൊലീസിനു നിർണായക മൊഴികൾ നൽകി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയൽക്കാരായ നാലു പേരുടേതാണ് ഈ മൊഴികൾ. ജിഷയുടെ വീടിനടുത്തുള്ള കനാലിനപ്പുറമാണ് ഇവർ നിന്നത്. നിലവിളിക്കു ശേഷം ഒരാൾ ജിഷയുടെ വീടിനു പുറത്തിറങ്ങിയെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. പുറത്തു കിടന്ന മഞ്ഞ ഷാളുമായി ഇയാൾ വീണ്ടും അകത്തുകയറി. പിന്നീടും ജിഷയുടെ നിലവിളി കേട്ടെങ്കിലും മഴ പെയ്തതിനാൽ തങ്ങൾ വീട്ടിൽ കയറി ജനലിലൂടെ നോക്കിയെന്നും അവർ പറഞ്ഞു. ഇയാൾ ജിഷയുടെ വീടിനു പിന്നിലുള്ള വട്ട മരത്തിലൂടെ ഇറങ്ങി വസ്ത്രങ്ങൾ കഴുകിയെന്നും അതു കണ്ട് സ്തംഭിച്ചു പോയെന്നും മൊഴിയിലുണ്ട്. കൊലപാതകിയെ ഭയപ്പെടുന്നതായും ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അയൽവാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാമ് ഒരാളെ കസ്റ്റഡിയിൽ എടുത്തത്. കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങളും ശാസ്ത്രീയ പരിശോധനകളും പൂർണമായും പരാജയപ്പെട്ടു. എന്നാൽ സാക്ഷി മൊഴികൾ കൊലപാതകിയിലേക്ക് എത്തിയാൽ അയാളിൽ നിന്ന് തന്നെ ആയുധം കണ്ടെത്താമെന്നാണ് പൊലീസ് നിഗമനം. ഇത് കേസിനെ കൂടുതൽ ശക്തിപ്പെടുത്തും. കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇന്നലെ അന്വേഷണസംഘത്തിനു മൊഴി നൽകി. സംഭവദിവസം രാജേശ്വരി പോയ സ്ഥലങ്ങളെപ്പറ്റിയും വീട്ടിലെത്തിയതിനു ശേഷമുണ്ടായ കാര്യങ്ങളെപ്പറ്റിയുമാണു ചോദിച്ചറിഞ്ഞത്. ജിഷ കൊല്ലപ്പെട്ടതിനുശേഷം വീട്ടിൽ ആദ്യമെത്തിയത് രാജേശ്വരിയായിരുന്നു.
അതിനിടെ പെരുമ്പാവൂർ ജിഷ കൊലക്കേസിൽ നിർണായകമാകുമായിരുന്ന തെളിവ് നശിപ്പിച്ചതുകൊലപാതക വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണെന്നും സൂചന ലഭിച്ചു. ജിഷ കൊല്ലപ്പെട്ട മുറിയിൽ കൊലയാളി ഊരിവച്ചിരുന്ന ബൾബ് പൊലീസുകാർ തിരികെ ഹോൾഡറിൽ ഇട്ടതാണു വിനയായത്. ബൾബിൽ പതിഞ്ഞിരുന്ന കൊലയാളിയുടെ വിരലടയാളം അതോടെ നഷ്ടമായി. ഇതു ഗുരുതര വീഴ്ചയാണെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മുറിയിൽ നടന്നത് പുറത്തുകാണാതിരിക്കാനായാണ് കൊലയാളി ബൾബ് ഊരിവച്ചത്. കൊലപാതക വിവരമറിഞ്ഞ് എത്തിയ പൊലീസുകാർ മുറിയിൽ ഇരുട്ടായതിനാൽ ബൾബ് തിരികെ ഇടുകയായിരുന്നു.
ഏപ്രിൽ 28ന് ഉച്ചയ്ക്കു മുൻപ് പുറത്തുപോയ രാജേശ്വരി വീട്ടിൽ തിരിച്ചെത്തിയ സമയം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലെ ജിഷയുടെ ഫോൺ സംഭാഷണങ്ങൾ, യാത്രകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും രാജേശ്വരിയിൽ നിന്നു ശേഖരിച്ചു. ജിഷയുടെ സഹോദരി ദീപയെ പൊലീസ് നാലര മണിക്കൂർ ചോദ്യംചെയ്‌തെങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. തുടക്കത്തിൽ അയൽവാസികൾ ആരും കേസുമായി സഹകരിച്ചിരുന്നില്ല. ആദ്യമൊക്കെ ഇക്കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ ഇവർ ശ്രമിച്ചിരുന്നു. ആദ്യചോദ്യംചെയ്യലിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയുമില്ല. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് നിർണായക മൊഴി ലഭിച്ചത്.
കൊലയാളിയെക്കുറിച്ചുള്ള നാലു പേരുടെയും വിവരണം സമാനമാണ്. കൊല നടത്തിയ ശേഷം പ്രതി കനാലിൽ ഇറങ്ങി വസ്ത്രം കഴുകിയെന്ന വിവരവും പൊലീസിനു ലഭിച്ചു. അയാൾ ധരിച്ചിരുന്ന വസ്ത്രം പൂർണമായും നനഞ്ഞിരുന്നു. എന്നാൽ, നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും കണ്ടിട്ടുമില്ല. ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അതിനാലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയിൽ നിന്ന് തന്നെ ആയുധം കണ്ടെടുക്കാനാണ് ശ്രമം. അതിനിടെ ജിഷയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത വാക്കത്തിയും കത്തിയും കോടതിയിൽ നിന്നു തിരിച്ചുവാങ്ങി ശാസ്ത്രീയ പരിശോധനകൾക്കയച്ചു. നേരത്തെ തൊണ്ടി സാധനങ്ങളിൽ ചെരുപ്പുകൾ മാത്രമാണ് പരിശോധനയ്ക്കയച്ചത്.
ജിഷ കൊല്ലപ്പെട്ടേക്കുമെന്ന് അമ്മ രാജേശ്വരി നേരത്തേ തന്നെ ഭയപ്പെട്ടിരുന്നു. തെളിവെടുപ്പിനായി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കസ്റ്റഡിയിലുള്ളയാളെ പൊലീസ് രാജേശ്വരിക്കു കാട്ടിക്കൊടുത്തു. കസ്റ്റഡിയിലുള്ളയാളുടെ സമുദായം രാഷ്ട്രീയ തർക്കത്തിന് ഉപയോഗിച്ചേക്കാമെന്ന ആശങ്ക സർക്കാരിനു മേൽ സമ്മർദമുണ്ടാക്കുന്നുണ്ട്.