- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത കോൺഗ്രസ് നേതാവിന്റെ പങ്കിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു; പുതിയ ടീം വന്നതോടെ ജിഷാ കേസിലെ പ്രതികൾ പിടിക്കപ്പെടുമെന്ന പ്രതീക്ഷ; കെപിസിസി നൽകിയ 15 ലക്ഷവും വിവാദത്തിൽ; പെരുമ്പാവൂരിലെ മുടിചൂടാ മന്നൻ കുടുങ്ങുമോ?
കൊച്ചി: പെരുമ്പാവൂരിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറയുന്ന നേതാവിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ. ജിഷ പ്രദേശത്തെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തിൽ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത് എത്തിയതോടെ ആരോപണത്തിന്റെ സ്വഭാവം തന്നെ മാറി. ഈ വിഷയം സോഷ്യൽ മീഡിയ ചർച്ച നടത്തി. എന്തുകൊണ്ട് ഈ കോൺഗ്രസ് നേതാവ് ജിഷ മരിച്ചിട്ടും വീട്ടിലെത്തിയില്ല എന്ന ചോദ്യം പോലും സജീവമായി. ഇതിനിടെയാണ് പുതിയ ടീം കേസ് അന്വേഷണത്തിന് എത്തുന്ന്. അതുകൊണ്ട് തന്നെ ജിഷാ കേസിലെ അന്വേഷണത്തിന് പുതിയ വ്യാപ്തി വരികെയാണ്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണത്തെ പുതിയ ടീം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി ശ്രദ്ധേയം.. നിർണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവൻവയ്പിച്ച ജോമോൻപുത്തൻപുരക്കൽ ജിഷാ കേസിലും അങ്ങനെ വഴിത്തിരിവിലേക്ക് കാര്യങ്ങളെത്തിക്കുന്നു. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റില്ലെ
കൊച്ചി: പെരുമ്പാവൂരിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറയുന്ന നേതാവിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ. ജിഷ പ്രദേശത്തെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തിൽ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്ത് എത്തിയതോടെ ആരോപണത്തിന്റെ സ്വഭാവം തന്നെ മാറി. ഈ വിഷയം സോഷ്യൽ മീഡിയ ചർച്ച നടത്തി. എന്തുകൊണ്ട് ഈ കോൺഗ്രസ് നേതാവ് ജിഷ മരിച്ചിട്ടും വീട്ടിലെത്തിയില്ല എന്ന ചോദ്യം പോലും സജീവമായി. ഇതിനിടെയാണ് പുതിയ ടീം കേസ് അന്വേഷണത്തിന് എത്തുന്ന്. അതുകൊണ്ട് തന്നെ ജിഷാ കേസിലെ അന്വേഷണത്തിന് പുതിയ വ്യാപ്തി വരികെയാണ്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണത്തെ പുതിയ ടീം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി ശ്രദ്ധേയം.. നിർണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവൻവയ്പിച്ച ജോമോൻപുത്തൻപുരക്കൽ ജിഷാ കേസിലും അങ്ങനെ വഴിത്തിരിവിലേക്ക് കാര്യങ്ങളെത്തിക്കുന്നു.
എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റില്ലെങ്കിലും ഇപ്പോൾ കേസ് അന്വേഷണം ഏകോപിപ്പിക്കുന്ന ഡിവൈ.എസ്‌പി.ക്കും സിഐക്കും മാറ്റമുണ്ടാകുമെന്നാണ് സൂചന. അതിനിടെ കൊല്ലപ്പെടും മുൻപു ജിഷയ്ക്കു ലഹരി നൽകിയിരുന്നതായി രാസ പരിശോധനാ ഫലം. പെരുമ്പാവൂർ ജിഷ വധക്കേസിൽ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലാണു കാക്കനാട് രാസപരിശോധനാ ലാബിന്റെ റിപ്പോർട്ടിലുള്ളത്. ജിഷയ്ക്കു പരിചയമുള്ള ആരോ പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷമാണു കൊല നടത്തിയതെന്ന നിഗമനത്തിലേക്കാണ് ഇതു പൊലീസിനെ നയിക്കുന്നത്. ജിഷയുടെ അറിവോടെയാണോ കൊലയാളി ലഹരി നൽകിയതെന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ലഹരി നൽകിയതും കൊലനടത്തിയതും രണ്ടുപേരാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. ജിഷ അതുവരെ വിശ്വാസത്തിലെടുത്തിരുന്ന ആരോ ആണു കൊല നടത്തിയതെന്നതിന്റെ സൂചനയാണ് പൊലീസിനുള്ളത്.
കൊല നടന്ന ഏപ്രിൽ 28നു ജിഷയുടെ വീട്ടിലെത്താൻ സാധ്യതയുള്ള അടുപ്പക്കാരെയാണു പൊലീസ് തിരയുന്നത്. വീടിനുള്ളിലേക്കു ലഹരി പദാർഥം കൊണ്ടുവന്ന കവറുകളോ മദ്യക്കുപ്പികളോ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. കൊലപാതകത്തിനു രണ്ടു ദിവസത്തിനു ശേഷം പട്ടിമറ്റത്തു കണ്ടതായി പറയപ്പെടുന്ന രക്തം പുരണ്ട കത്തിയും ജീൻസും കസ്റ്റഡിയിൽ എടുക്കാതിരുന്ന കുന്നത്തുനാട് പൊലീസിന്റെ നടപടി വിമർശനത്തിനു വഴിയൊരുക്കിയിട്ടുണ്ട്. പൊലീസിനു ലഭിച്ച ഫോൺ സന്ദേശം അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്തില്ല. വിവരം ലഭിച്ചതിനു പിറ്റേന്നു പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും കത്തിയും ജീൻസും അടങ്ങിയ കവർ കാണാതായി. കേസുമായി ബന്ധപ്പെട്ടു രണ്ടായിരത്തോളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തു. ഇതിൽ സംശയത്തിന്റെ നിഴലിലായ 20 പേരുടെ ഡിഎൻഎ പരിശോധന നടത്തി.
ജിഷയുടെ സഹപാഠികളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ച പൊലീസ് ഇവരുടെ ഡി.എൻ.എ. പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. ഇവരുൾപ്പെടെ ബുധനാഴ്ച ആറു പേരുടെ ഡി.എൻ.എ. പരിശോധന നടത്തിയെന്നാണ് സൂചന. പുതിയ ടീമും ഡി.എൻ.എ. പരിശോധന തത്കാലം നിർത്തിവെയ്ക്കില്ലെന്നാണ് അറിയുന്നത്. കൊലയാളിയുടെ ഡി.എൻ.എ. തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അതുതന്നെയാണ് പ്രതിയെ കണ്ടെത്താനുള്ള ശാസ്ത്രീയ മാർഗമെന്ന തിരിച്ചറിവിലാകും പുതിയ ടീമും സഞ്ചരിക്കുന്നത്. അതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഉന്നത കോൺഗ്രസ് നേതാവിനേയും മകനേയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്. ജിഷയുടെ അമ്മയോടും പൊലീസ് ഇക്കാര്യങ്ങൾ തിരക്കിയേക്കും.
ഗുരുതരമായ ആരോപണമാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിക്കുന്നത്. പെരുമ്പാവൂരിലെ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ വീട്ട'ിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വർഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയിൽ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ട'ിൽ നേരിട്ടെത്തി സ്വത്തിന്മേൽ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോൾ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളിൽ കുറ്റിക്കാട്ട് പറമ്പിൽ സ്വന്തം വീട്ട'ിൽ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ട'ിൽ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്ന് ജോമോൻ പറയുന്നു.
രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോൺഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാൻ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്. പോസ്‌േേറ്റുമാർട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാൻ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീൽ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകൾ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോൺഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണ സംഘത്തിൽ മുഴുവൻ തെളിവും നശിപ്പിക്കാൻ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണെമെന്ന് ജോമോൻ ആവശ്യപ്പെടുന്നു. പുതിയ ടീമിന് ഈ ആരോപണവും അന്വേഷിക്കേണ്ടി വരും.
കേസിൽ പൊലീസിനെ വഴിതെറ്റിക്കാൻ കൊലയാളി വ്യാജ തെളിവുകൾ ഒരുക്കിയതായി സംശയമുണ്ടായിരുന്നു. പുതിയ ടീമും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നാണ് കരുതുന്നത്. ജിഷയുടെ വീടിന് സമീപം കണ്ടെത്തിയ ചെരുപ്പാണ് ഇതിൽ പ്രധാനം. അന്വേഷണം വഴിതെറ്റിക്കാൻ കൊലയാളി ബോധപൂർവം കൊണ്ടിട്ടതാണ് ഈ ചെരുപ്പെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊലപാതകം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ചെരുപ്പ് ഇവിടെ ഇട്ടതെന്നും പൊലീസ് കരുതുന്നു. കൊലപാതകം കഴിഞ്ഞ് നാലാം ദിവസമാണ് പൊലീസിന് ഈ ചെരുപ്പ് ലഭിച്ചത്. ചെരുപ്പിൽ കണ്ടെത്തിയ സിമന്റിന്റെ അംശം ബോധപൂർവം സൃഷ്ടിച്ചതാണെന്ന നിഗമനവും ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനക്കാരനായ നിർമ്മാണ തൊഴിലാളിയാണ് കൊലപാതകിയെന്ന് സംശയിക്കാൻ ഇത് സഹായിക്കുമെന്ന ചിന്തയിലാകും അയാൾ ഇങ്ങനെ ചെയ്തത്.
വനിതാ ഉദ്യോഗസ്ഥ എത്തുന്നതോടെ ജിഷയുടെ അമ്മയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ സാധിച്ചേക്കുമെന്നും കരുതുന്നുണ്ട്. കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപമുള്ള സാഹചര്യത്തിലാണ്, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്ു. മഹസർ തയ്യാറാക്കുന്നത് മുതൽ മൃതദേഹം ദഹിപ്പിച്ചതിൽ വരെ വീഴ്ചയുണ്ടായി. ഇപ്പോഴത്തെ അന്വേഷണസംവിധാനത്തിലും അതൃപ്തിയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വനിതാ പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ ആരോപണം സജീവമാകുന്നതിനിടെയാണ് കെപിസിസി പ്രസിഡന്റ് ജിഷയുടെ അമ്മയ്ക്ക് 15 ലക്ഷം രൂപ നൽകിയത്. ഈ പണം ആരു നൽകി എന്നതുൾപ്പെടെയുള്ള ആക്ഷേപങ്ങളും സജീവമാണ്. കേസിൽ ആരേയും രക്ഷപ്പെടുത്താനുള്ള ഇടപെടലായി ഇതിനെ സംശയിക്കുന്നു.