- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കിടന്നയിടം ടേപ്പ് കൊണ്ട് അളന്നെടുത്തു; കൊലയാളി രക്ഷപ്പെട്ട വഴിയാകെ മൊബൈലിൽ പകർത്തി; ആരോടും പറയാതെ രഹസ്യമായി ജിഷയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി ഡിജിപി; അമ്മയിൽ നിന്ന് മൊഴിയുമെടുത്തു; അന്വേഷണം സിബിഐ മോഡലിലേക്ക് മാറ്റാനുറച്ച് ബെഹ്‌റ; കേസ് അന്വേഷണം ജാലവിദ്യയല്ലെന്ന് വിശദീകരണം
കൊച്ചി: ജിഷ വധക്കേസ് തെളിയിക്കുമെന്ന് വിശ്വാസത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്‌റ. കേസന്വേഷണം ജാലവിദ്യയല്ലെന്നും ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരിൽ ജിഷയുടെ വീട്ടിൽ പരിശോധന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശവും നൽകിയിട്ടുണ്ട്. നിർണ്ണായക തെളിവുകൾ പലതും നശിക്കപ്പെട്ടെന്ന നിഗമനത്തിലാണ് ഡിജിപി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വിലയിരുത്തുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും ഉദ്യോഗസ്ഥർക്ക് തന്നെ സമീപിക്കാമെന്നും ബെഹ്‌റ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസിനെ സംബന്ധിച്ചിടത്തോളം അതി നിർണ്ണായകമാണ് ഈ കേസ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും തെളിയിച്ചേ മതിയാകൂവെന്ന സന്ദേശമാണ് ഡിജിപി നൽകിയത്. രാവിലെ അതിരഹസ്യമായാണ് ബെഹ്‌റ ജിഷയുടെ വീട്ടിലെത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. ഒറ്റ പൊലീസുകാരനെ മാത്രമേ ഒപ്പം കൂട്ടിയുള്ളൂ. ഡിജിപിയെത്തിയത് അ
കൊച്ചി: ജിഷ വധക്കേസ് തെളിയിക്കുമെന്ന് വിശ്വാസത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്‌റ. കേസന്വേഷണം ജാലവിദ്യയല്ലെന്നും ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരിൽ ജിഷയുടെ വീട്ടിൽ പരിശോധന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശവും നൽകിയിട്ടുണ്ട്. നിർണ്ണായക തെളിവുകൾ പലതും നശിക്കപ്പെട്ടെന്ന നിഗമനത്തിലാണ് ഡിജിപി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വിലയിരുത്തുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും ഉദ്യോഗസ്ഥർക്ക് തന്നെ സമീപിക്കാമെന്നും ബെഹ്‌റ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസിനെ സംബന്ധിച്ചിടത്തോളം അതി നിർണ്ണായകമാണ് ഈ കേസ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും തെളിയിച്ചേ മതിയാകൂവെന്ന സന്ദേശമാണ് ഡിജിപി നൽകിയത്. രാവിലെ അതിരഹസ്യമായാണ് ബെഹ്‌റ ജിഷയുടെ വീട്ടിലെത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു യാത്ര. ഒറ്റ പൊലീസുകാരനെ മാത്രമേ ഒപ്പം കൂട്ടിയുള്ളൂ. ഡിജിപിയെത്തിയത് അറിഞ്ഞാണ് സ്ഥലം എസ് ഐ പോലും എത്തിയത്. അതിന് ശേഷം കൊലയ്ക്ക് ശേഷം കൊലയാളി പോയെന്ന് പൊലീസ് വിശദീകരിച്ച സ്ഥലം മുഴുവൻ ഡിജിപി പരിശോധിച്ചു. ഈ ഭാഗം മൊബൈലിൽ പകർത്തുകയും ചെയ്തു. ജിഷയുടെ കൊല നടന്ന സ്ഥലവും വിശദമായി പരിശോധിച്ചു. ഇവിടെ കൈയിലുണ്ടായിരുന്ന ടേ്പ്പുകൊണ്ട് ഡിജിപി അളക്കുകയും ചെയ്തു. അതിന് ശേഷം ജിഷയുടെ അമ്മയെ കണ്ട് പതിനഞ്ച് മിനിറ്റോളം ഡിജിപി കാര്യങ്ങൾ സംസാരിച്ചു. കേസ് അന്വേഷണം താൻ നേരിട്ട് അന്വേഷിക്കുമെന്ന സൂചനയാണ് ഡിജിപി നൽകുന്നത്. തെളിവെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് തുറന്ന സംസാരത്തിനും ഡിജിപി തയ്യാറായില്ല. കരുതലോടെ കുറച്ച് വാക്കുകളിലേക്ക് കാര്യങ്ങൾ ചുരുക്കി.
തെളിവുകൾ പലതും നശിക്കപ്പെട്ടുവെന്ന് ഡിജിപിയും മനസ്സിലാക്കുന്നു. എങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്താൽ കൊലയാളിയെ കണ്ടെത്താനാകുമെന്നാണ് നിരീക്ഷണം. ജിഷകേസിൽ പുതിയ അന്വേഷകസംഘത്തിനും കാര്യമായി മുന്നേറാനായിട്ടില്ലന്ന വിലയിരുത്തലാണ് ഡി ജി പി ലോക്‌നാഥ് ബഹ്‌റയ്ക്കുള്ളത്. കേസന്വേഷണം മാജിക് വിദ്യയല്ലന്നും ചിലകേസുകൾ 24 മണിക്കുറിനുള്ളിൽ തെളിയിക്കപ്പെട്ടേക്കാമെന്നും മറ്റുചിലകേസുകൾ തെളിയിക്കാൻ ഒരുവർഷം വരെ വേണ്ടിവന്നേക്കാമെന്നുമായിരുന്നു ജിഷ കേസിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വെളിപ്പെടുത്തൽ. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നുമാത്രമാണ് ഡി ജി പി ഉറപ്പിച്ച് പറഞ്ഞ പ്രധാന വസ്തുത. ഈ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പലവട്ടം ആവർത്തിച്ച ഇക്കാര്യത്തിൽ ഒരുപടിപോലും മുന്നിട്ട് പറയാൻ ഡി ജി പി ക്ക് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
കേസ് എപ്പോൾ തെളിയിക്കാനാവുമെന്ന് പറയാനാവില്ല. ചിലപ്പോൾ 24 മണിക്കൂറിനുള്ളിൽ തെളിയിക്കാൻ കഴിയും. മറ്റുചിലപ്പോൾ ഒരു വർഷം വരെ വേണ്ടിവന്നേക്കാം. ജിഷ വധക്കേസ് എത്രയും പെട്ടെന്ന് തെളിയിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡിജിപി ജിഷയുടെ വീടും പരിസരവും ഒരു മണിക്കൂറോളം പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയേയും അദ്ദേഹം സന്ദർശിച്ചു. ജിഷയുടെ വീട് സന്ദർശിക്കുന്നതിന് മുന്നോടിയായി എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമായി ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.
സിബിഐ മോഡലിലെ അന്വേഷണ്ത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. അന്വേഷണ സംഘത്തിൽ ആവശ്യമെങ്കിൽ ഇനിയും മാറ്റം വരുത്തും. കേസുമായി ബന്ധപ്പെടുന്ന ഒരു സൂചനയും അന്വേഷിക്കാതെ വിട്ടുകളയരുതെന്നാണ് നിർദ്ദേശം. പിപി തങ്കച്ചനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അത് മൊഴിയായും നൽകി. ഇതിനെ നേരത്തെ തങ്കച്ചൻ പരസ്യമായി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ജിഷയുടെ അച്ഛൻ പാപ്പുവും ജോമോന്റെ നിലപാടിനെ ശരിവച്ചു. ഈ സാഹചര്യത്തിൽ തങ്കച്ചനെതിരായ ആരോപണം അന്വേഷിക്കണമെന്നാണ് ഡിജിപിയുടേയും നിലപാട്. ശാസ്ത്രിയമായ തെളിവെടുപ്പ് ഇക്കാര്യത്തിൽ തുടരണം. പ്രതിപക്ഷത്തെ പ്രധാന രാഷ്്ട്രീയ നേതാവാണ് തങ്കച്ചൻ. അതുകൊണ്ട് തന്നെ മൊഴിയെടുക്കലും മറ്റും പിഴവുകളുണ്ടാകാതെ ചെയ്യണം. സർക്കാരിനെ വിവാദത്തിലേക്ക് തള്ളിവിടുന്ന തരത്തിലെ നടപടിയുണ്ടാകരുതെന്നാണ് ഡിജിപി നൽകുന്ന നിർദ്ദേശം.
ഇന്നലെ രാത്രി എട്ടുമണിയോടെ ആലൂവ പൊലീസ് ക്ലെബ്ബിൽ എ ഡി ജി പി ബി സന്ധ്യയടക്കമുള്ള ഉദ്യോഗസ്ഥ സംഘവുമായി ഡി ജി പി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പുതിയതായി തയ്യാറാക്കിയ രേഖാചിത്രങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ചോദ്യം നടത്തിയവരെക്കുറിച്ചുമുള്ള വിവരങ്ങൾ എ ഡി ജി പി സന്ധ്യ ഡി ജി പിയെ ധരിപ്പിച്ചു. മുൻ അന്വേഷക സംഘം ശേഖരിച്ച മൊഴികളിലെയും പുതിയ അന്വേഷക സംഘം ശേഖരിച്ച മൊഴികളിലെയും വൈരുദ്ധ്യങ്ങളും യോഗത്തിൽ ചർച്ചയായി. കുറ്റവാളിയിലേക്കെത്തുന്നതിന് സഹായകമായ ശക്തമായ തെളിവുകളൊന്നും ലഭിക്കാത്തസാഹചര്യത്തിൽ അന്വേഷണത്തിൽ വരുത്തേണ്ട ഭേതഗതികൾ സംമ്പന്ധിച്ച് ഡി ജി പി അന്വേഷക സംഘവുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.