- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ പൊലീസ് മുറയിൽ ചോദ്യം ചെയ്യും; ചേച്ചിയുടെ കള്ളക്കളികളും അനുവദിക്കില്ല; ഫ്രൈഡ് റൈസ് വാങ്ങിയ കടയും കണ്ടെത്തണം; അന്വേഷണ ശൈലിമാറ്റാൻ നിർദ്ദേശം; ജിഷാക്കേസിൽ നിലപാട് കടുപ്പിക്കാൻ ഡിജിപി
പെരുമ്പാവൂർ:ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള വിവരശേഖരണത്തിനായി മാതാവ് രാജേശ്വരിയോടും സഹോദരി ദീപയോടും സ്വീകരിച്ചിരുന്ന മൃദുസമീപനത്തിൽ മാറ്റംവരുത്താൻ അന്വേഷക സംഘത്തിന് ഡി ജി പിയുടെ മൗനാനുവാദം. തനി പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ മാത്രമേ ഇവരിൽനിന്നും കേസിന് ഗുണകരമായ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളു എന്ന തരത്തിലുള്ള അന്വേഷകസംഘത്തിന്റെ നിഗമനത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അനുകൂലിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. ഇതേത്തുടർന്ന് ഉടൻ ഇരുവരെയും ഒറ്റക്കും കൂട്ടായും അന്വേഷകസംഘം രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തി അന്വേഷകസംഘം ഇവരിൽ നിന്നും മൊഴിയെടുത്തിരുന്നു. രാജേശ്വരിയിൽനിന്നും മുറിക്കകത്തുവച്ചും ദീപയിൽനിന്നും മുറിക്ക് പുറത്തുവച്ചുമാണ് രണ്ടുസംഘങ്ങളായി തിരിഞ്ഞ് അന്വേഷകസംഘം വിവരങ്ങൾ ശേഖരിച്ചത്. രാവിലെ 11 മണിയോടെ തുടങ്ങിയ വിവരശേഖരണം ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. മുൻ നിലപാടുകളിൽ നിന്നും മാറ്റം വരുത്താൻ ഇരുവരും തയ്യാറാവാത്ത സാഹചര്യത്തിലാണ് ചോദ്യംചെയ്യലി
പെരുമ്പാവൂർ:ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള വിവരശേഖരണത്തിനായി മാതാവ് രാജേശ്വരിയോടും സഹോദരി ദീപയോടും സ്വീകരിച്ചിരുന്ന മൃദുസമീപനത്തിൽ മാറ്റംവരുത്താൻ അന്വേഷക സംഘത്തിന് ഡി ജി പിയുടെ മൗനാനുവാദം. തനി പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ മാത്രമേ ഇവരിൽനിന്നും കേസിന് ഗുണകരമായ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളു എന്ന തരത്തിലുള്ള അന്വേഷകസംഘത്തിന്റെ നിഗമനത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അനുകൂലിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.
ഇതേത്തുടർന്ന് ഉടൻ ഇരുവരെയും ഒറ്റക്കും കൂട്ടായും അന്വേഷകസംഘം രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തി അന്വേഷകസംഘം ഇവരിൽ നിന്നും മൊഴിയെടുത്തിരുന്നു. രാജേശ്വരിയിൽനിന്നും മുറിക്കകത്തുവച്ചും ദീപയിൽനിന്നും മുറിക്ക് പുറത്തുവച്ചുമാണ് രണ്ടുസംഘങ്ങളായി തിരിഞ്ഞ് അന്വേഷകസംഘം വിവരങ്ങൾ ശേഖരിച്ചത്. രാവിലെ 11 മണിയോടെ തുടങ്ങിയ വിവരശേഖരണം ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. മുൻ നിലപാടുകളിൽ നിന്നും മാറ്റം വരുത്താൻ ഇരുവരും തയ്യാറാവാത്ത സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന്റെ ശൈലി മാറ്റാൻ അന്വേഷകസംഘത്തിലെ ഉന്നതർ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
രാജേശ്വരിയും ദീപയും അന്വേഷണവുമായി വേണ്ടവണ്ണം സഹകരിക്കുന്നില്ലെന്ന് നേരത്തെ മുതൽ പൊലീസിന്റെ ഭാഗത്തുനിന്നും ആരോപണമുയർന്നിരുന്നു.വീട്ടിലെത്തിയിരുന്ന സന്ദർശകരെക്കുറിച്ചും കുടുംബവുമായി അടുത്തിടപെഴകിയിരുന്നവരെക്കുറിച്ചും മുഴുവൻ വിവരങ്ങളും ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് അനുമാനം. ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങൾ ലഭിച്ചാൽ വേഗത്തിൽ പ്രതിയെ കണ്ടെത്താനാവുമെന്നുള്ള ഉത്തമവിശ്വാസമാണ് അന്വേഷക സംഘത്തിനുള്ളത്.
മകളുടെ വേർപാടിനെത്തുടർന്നുണ്ടായ മാനസികാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രാജേശ്വരി ഇപ്പോൾ പൂർണ്ണആരോഗ്യവതിയാണെന്നുള്ള മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ വിവരശേഖരണത്തിനായുള്ള അന്വേഷകസംഘത്തിന് തുണയാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കുടുംബവുമായി ശത്രുതയിലായവരെക്കുറിച്ച് എല്ലാവിവരങ്ങളും അക്കമിട്ടുനിരത്തുന്ന രാജേശ്വരി അടുപ്പമുള്ളവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പൊലീസിന് നൽകാൻ തയ്യാറാവുന്നില്ലെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.
ഇതിനിടെ ജിഷ ഫ്രൈഡ് റൈസ് കഴിച്ചതോ വാങ്ങിയതോ ആയ സ്ഥാപനം കണ്ടെത്തുന്നതിനായി അന്വേഷക സംഘം തിരച്ചിൽ ഊർജ്ജിതമാക്കി. പോസ്റ്റുമോർട്ടത്തിൽ ജിഷയുടെ ആമാശയത്തിൽനിന്നും ദഹിക്കാത്ത ഫ്രൈഡ് റൈസിന്റെ അംശം ലഭിച്ചിരുന്നു. ഇത് പെരുമ്പാവൂരിലെയോ കോതമംഗലത്തെയോ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും കഴിച്ചതോ പാഴ്‌സൽ വാങ്ങിയ ശേഷം വീട്ടിൽ കൊണ്ടുവന്ന് കഴിച്ചതോ ആകാമെന്നാണ് അന്വേഷക സംഘത്തിന്റെ നിഗമനം. മരിക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പാണ് ഇത് ഉള്ളിൽ ചെന്നിട്ടുള്ളതെന്ന് രാസപരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കൊല്ലപ്പെട്ട ദിവസം ജിഷ ബസ്സിൽ യാത്ര ചെയ്തതായുള്ള വെളിപ്പെടുത്തൽ കൂടി കണക്കിലെടുക്കുമ്പോൾ കോതമംഗലത്തെയോ പെരുമ്പാവൂരിലെയോ ഇതിനിടയിലുള്ളതോ ആയ ഏതെങ്കിലും ഫ്രൈഡ് റൈസ് വിൽപ്പനകേന്ദ്രത്തിൽ തീർച്ചയായും ജിഷ ചെന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ്‌സംഘത്തിന്റെ കണക്കുകൂട്ടൽ.ഇതേത്തുടർന്ന് ഈ മേഖലയിലെ ഹോട്ടലുകളിൽനിന്നും ബേക്കറികളിൽ നിന്നുമുള്ള സി സി ടി വി കാമറ ദൃശ്യങ്ങൾ അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്.ബിരിയാണിക്കും ഫ്രൈഡ് റൈസിനും പേരുകേട്ട പെരുമ്പാവുരിലെ പ്രധാന ഹോട്ടലിൽ സി സി ടി വി കാമറ സ്ഥാപിക്കാത്തത് ഇതു സംബന്ധിച്ച നീക്കത്തിൽ തിരിച്ചിടിയാവുമോ എന്ന ആശങ്കയും അന്വേഷകസംഘത്തിനുണ്ട്.
മോഷണശ്രമത്തിനിടെയായിരിക്കാം ജിഷ കൊല്ലപ്പെട്ടതെന്ന വാദവും പുതിയ അന്വേഷകസംഘം പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ദരിദ്രചുറ്റുപാടിൽ പുറംപോക്കിൽ കഴിയുന്ന കുടുംബമായതിനാൽ മോഷ്ടാക്കൾ ഈ വഴിക്ക് വരാനിടിയില്ലെന്നായിരുന്നു അന്വേഷകസംഘത്തിന്റെ ആദ്യനിഗമനം. എന്നാൽ വീട് നിർമ്മാണത്തിനായി ജിഷയും അമ്മ രാജേശ്വരിയും പലരോടും പണം ചോദിച്ചിരുന്നതായും ഇവരിൽ ചിലർ ചെറിയതുകൾ നൽകിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ദിവസം ഇത്തരത്തിൽ ആരെങ്കിലും നൽകാമെന്നേറ്റ തുക വാങ്ങിവരുമ്പോൾ, ഇതറിഞ്ഞ് പരിചയക്കാരിലൊരാൾ ജിഷയ്‌ക്കൊപ്പം കൂടിയിരിക്കാൻ സാധ്യതയുണ്ടെന്നും പണം തട്ടിയെടുക്കാനുള്ള ഇയാളുടെ ശ്രമത്തെ ജിഷ ചെറുത്തതിനെത്തുടർന്ന് ഇയാളുടെ ആക്രമണത്തിൽ ജിഷ കൊല്ലപ്പെട്ടരിക്കാമെന്നും മറ്റുമുള്ള പ്രചാരണം ശക്തമായ സാഹചര്യത്താലാണ് പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ശക്തിപ്പെടുത്തിയിട്ടുള്ളത്.