പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അമ്മ രാജേശ്വരിക്ക് ഒപ്പം യു ഡി എഫ് ഉന്നത നേതാവിനോട് അടുത്ത ബന്ധമുള്ള വനിതയുണ്ടായിരുന്നതായി സ്ഥിരീകരണം. രാജേശ്വരി ഇവരെ കെട്ടിപ്പിടിച്ച് കരയുന്ന ചാനൽ പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. സമീപവാസിയോ അടുത്ത പരിചയക്കരിയോ അല്ലാത്ത ഇവർ സംഭവം പുറത്തായതിന് പിന്നാലെ ആശുപത്രിയിൽ എത്തിയതിന് പിന്നിൽ ഗുഡലക്ഷ്യങ്ങൾ ഉണ്ടായിരിന്നിരികമെന്നാണ് രാജേശ്വരിയുടെ ബന്ധുക്കളിൽ ചിലരുടെ ആരോപണം.

ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം നേരിടുന്ന പി.പി തങ്കച്ചന്റ പാർട്ടിക്കാരിയാണ് ഇവരെന്നും രാജേശ്വരിയെ സ്വാധിനിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇവർ ആശുപത്രീയിൽ എത്തിയതെന്നുമാണ് ആക്ഷേപം ഉയരുന്നത്. രാജേശ്വരി മുതിർന്ന യുഡിഎഫ് നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നും ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് ജിഷയുടെ മരണത്തിന് കാരണമെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചിരുന്നു. ഇതിനിടെ രാജേശ്വരിയെ അറിയില്ലെന്നും വാദം തെറ്റാണെന്നും തങ്കച്ചനും വിശദീകരിച്ചു. എന്നാൽ ജോലിക്ക് നിന്നത് ശരിയാണെന്നായിരുന്നു ജിഷയുടെ പിതാവ് പാപ്പുവിന്റെ നിലപാട്. ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് പുതിയ വിഡിയോ പുറത്തുവരുന്നത്. കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായി ജിഷയുടെ അമ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. ഇതുകൊണ്ട് തന്നെ എന്തോ ഒരു ബന്ധം ഈ നേതാവുമായുണ്ടെന്ന് വ്യക്തവുമാണ്.

വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നതിന് തെളിവായി ഇതിനെ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രിയിൽ പുഷ്പാ വർഗ്ഗീസ് എന്ന വനിതാ നേതാവ് എന്തിനാണ് എത്തിയതെന്നതും അന്വേഷിക്കണമെന്നാണ് ആവശ്യം. മഹിളാ കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രധാന നേതാവാണ് പുഷ്പാ വർഗ്ഗീസ്. പെരുമ്പാവൂരിൽ കോൺഗ്രസിലെ തങ്കച്ചൻ ഗ്രൂപ്പിലെ പ്രധാനിയും. ഈ സാഹചര്യത്തിലാണ് വനിതാ നേതാവിന്റെ സാന്നിധ്യം ബന്ധുക്കൾ ചർച്ചയാക്കുന്നത്. രാജേശ്വരിക്ക് തങ്കച്ചനോട് അടുപ്പമുള്ളവരുമായി ബന്ധമുണ്ടെന്നതിന്റെ തെളിവായി ഈ വിഡിയോയെ വിലയിരുത്തുകയും ചെയ്യുന്നു. ജിഷ കൊലക്കേസിൽ തങ്കച്ചന്റെ മകനേയും പിഎയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ജിഷയുമായി ഒരു ബന്ധവുമില്ലെന്നാണ് ലഭിച്ച മൊഴി. ഗുരുതരമായ ആരോപണമാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിക്കുന്നത്.

പെരുമ്പാവൂരിലെ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ വീട്ട'ിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വർഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.മേൽപ്പറഞ്ഞ ഉന്നത കോൺഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയിൽ കൊല്ലപ്പെട്ട ജിഷ നേതാവിന്റെ വീട്ട'ിൽ നേരിട്ടെത്തി സ്വത്തിന്മേൽ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോൾ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടിൽ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്ന് ജോമോൻ പറയുന്നു. ഈ ആരോപണം ഉന്നയിച്ചതിന് തങ്കച്ചൻ കേസ് കൊടുക്കുകയും ചെയ്തു. എന്നിട്ടും ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ജോമോൻ.

കേസിൽ പൊലീസിനെ വഴിതെറ്റിക്കാൻ കൊലയാളി വ്യാജ തെളിവുകൾ ഒരുക്കിയതായി സംശയമുണ്ടായിരുന്നു. ജിഷയുടെ വീടിന് സമീപം കണ്ടെത്തിയ ചെരുപ്പാണ് ഇതിൽ പ്രധാനം. അന്വേഷണം വഴിതെറ്റിക്കാൻ കൊലയാളി ബോധപൂർവം കൊണ്ടിട്ടതാണ് ഈ ചെരുപ്പെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊലപാതകം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ചെരുപ്പ് ഇവിടെ ഇട്ടതെന്നും പൊലീസ് കരുതുന്നു. കൊലപാതകം കഴിഞ്ഞ് നാലാം ദിവസമാണ് പൊലീസിന് ഈ ചെരുപ്പ് ലഭിച്ചത്. ചെരുപ്പിൽ കണ്ടെത്തിയ സിമന്റിന്റെ അംശം ബോധപൂർവം സൃഷ്ടിച്ചതാണെന്ന നിഗമനവും ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനക്കാരനായ നിർമ്മാണ തൊഴിലാളിയാണ് കൊലപാതകിയെന്ന് സംശയിക്കാൻ ഇത് സഹായിക്കുമെന്ന ചിന്തയിലാകും അയാൾ ഇങ്ങനെ ചെയ്തത്. ഇതെല്ലാം പ്രാദേശിക പിന്തുണയുടെ സഹായമെന്നാണ് വിലയിരുത്തൽ.

ഇതിനൊപ്പം ജിഷയുടെ അമ്മ രാജേശ്വരി അന്വേഷണവുമായി സഹകരിക്കുന്നുമില്ല. പൊലീസിനോട് വ്യക്തതായ മൊഴി നൽകിയില്ല. സഹോദരി ദീപയും അന്വേഷണത്തിൽ തുമ്പുണ്ടാക്കാൻ പോന്ന തെളിവൊന്നും നൽകിയതുമില്ല. അന്യസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ശ്രമം. അതിനിടെ തങ്കച്ചനെതിരെ ജോമോൻ ആരോപണം ഉന്നയിച്ച ശേഷം ചില അസ്വാഭാവിക സംഭവങ്ങൾ നടന്നിരുന്നു. കോൺഗ്രസ് വാർഡ് മെമ്പർ ജിഷയുടെ അച്ഛൻ പാപ്പുവിൽ നിന്ന് സർക്കാർ സഹായം നൽകാമെന്ന് പറഞ്ഞ് വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങി. അതിന് ശേഷം ജോമോനെതിരെ പാപ്പുവിന്റെ പേരിൽ പരാതിയും നൽകി.

ഇതിന് സമാനമായ ഇടപെടലുകൾ മറ്റ് കോൺഗ്രസ് നേതാക്കളും നടത്തിയുണ്ടെന്ന സംശയം വ്യാപകമാണ്. കൊല്ലപ്പെട്ട ദിവസം ജിഷ നടത്തിയ ബസ് യാത്രകളും ചില സംശയങ്ങൾ ഉയർത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിഡിയോ പുറത്തുവരുന്നത്.