- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലയാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്തി; അമീയൂർ ഇസ്ലാമിന് ജിഷയുമായി മുൻപരിചയമെന്ന് പൊലീസ്; ചെരുപ്പുകടക്കാരനും സ്റ്റുഡിയോ ജീവനക്കാരനും ആളെ തിരിച്ചറിഞ്ഞത് വഴിത്തിരിവായി; ഡിഎൻഎ പ്രതിയുടേത് തന്നെയെന്ന് വ്യക്തം; നിർണ്ണായകമായത് ആരും കാര്യമായെടുക്കാത്ത ചെരുപ്പ്
കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി അമീയൂർ ഇസ്ലാമാണ് അറസ്റ്റിലായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിക്കുകയും ചെയ്തു. കേരളാ പൊലീസിന് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. തുടർന്ന് പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പ്രതിയെ ആലുവ പൊലീസ് ക്ലബ്ബിലും എത്തിച്ചു. അതിനിടെ ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. അറസ്റ്റിലായ അസം സ്വദേശി അമിയൂർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് രക്തം പുരണ്ട കത്തി കണ്ടെത്തിയത്. അമിയുറിനെ പിടികൂടിയതിന് പിന്നാലെയാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് പ്രതി അമിയൂർ ഉൾ ഇസ്ലാം ധരിച്ചിരുന്ന വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപടിയിൽനിന്നാണ് ഇവ ലഭിച്ചത്. കത്തി രക്തംപുരണ്ട നിലയിലായിരുന്നു. വൈദ്യശാലപ്പടിയിലാണ് പ്രതി താമസിച്ചിരുന്നത്. അമിയൂറിന്റെ ഒരു ബന്ധുവിന
കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി അമീയൂർ ഇസ്ലാമാണ് അറസ്റ്റിലായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിക്കുകയും ചെയ്തു. കേരളാ പൊലീസിന് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി. തുടർന്ന് പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ പ്രതിയെ ആലുവ പൊലീസ് ക്ലബ്ബിലും എത്തിച്ചു. അതിനിടെ ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. അറസ്റ്റിലായ അസം സ്വദേശി അമിയൂർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് രക്തം പുരണ്ട കത്തി കണ്ടെത്തിയത്. അമിയുറിനെ പിടികൂടിയതിന് പിന്നാലെയാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.
ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് പ്രതി അമിയൂർ ഉൾ ഇസ്ലാം ധരിച്ചിരുന്ന വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപടിയിൽനിന്നാണ് ഇവ ലഭിച്ചത്. കത്തി രക്തംപുരണ്ട നിലയിലായിരുന്നു. വൈദ്യശാലപ്പടിയിലാണ് പ്രതി താമസിച്ചിരുന്നത്. അമിയൂറിന്റെ ഒരു ബന്ധുവിനെയും ഇവിടെനിന്നു പിടികൂടിയിട്ടുണ്ട്.
രാവിലെ മുതൽ പ്രതി പിടിയിലായ അഭ്യൂഹം പടർന്നു. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ''ജിഷ വധക്കേസിൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് പൂർണമായി ലഭിച്ചിട്ടുണ്ട്. ഇന്നലെ തന്നെ പ്രതി പൊലീസിന്റെ പൂർണ നിരീക്ഷണത്തിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് തന്നെ നിങ്ങൾക്ക് അതിന്റെ പൂർണ വിവരങ്ങൾ ലഭിക്കും. കേരള പൊലീസിന്റെ തൊപ്പിയിലെ ഒരു തൂവലാണ് ഈ കേസിൽ പ്രതിയെ കണ്ടെത്താനായത്''- പിണറായി പറഞ്ഞു.
അതേസമയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളിലൂടെയാണ് ഇപ്പോൾ പ്രതിയെ കണ്ടെത്താനായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എല്ലാ തെളിവുകളും തേച്ച് മാച്ചു കളഞ്ഞുവെന്നായിരുന്നു അന്ന് ആരോപണം. അന്ന് ചെരിപ്പ് തെളിവായി കണ്ടെത്തിയപ്പോൾ പൊലീസ് ചെരിപ്പ് തൂക്കി നടക്കുന്നുവെന്നായിരുന്നു പരിഹസിച്ചിരുന്നത്. ആ ചെരിപ്പ് തന്നെയാണ് ഇപ്പോൾ പ്രധാന തെളിവായി പറഞ്ഞത്. അന്ന് രാഷ്ട്രീയ ആരോപണം കേൾക്കേണ്ടിവന്നതിൽ സങ്കടമുണ്ട്. മുൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദനിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ജിഷയുടെ ഘാതകനെ പിടികൂടിയതോടെ ആഴ്ചകൾ നീണ്ട അന്വേഷണ വിവാദങ്ങളും തീരുകയാണ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് ദിവസം മുമ്പാണ് ഇയാളെ പൊലീസ് പിടികൂടിയത്. പിടിയിലായ അസം സ്വദേശി പെരുമ്പാവൂരിൽ മുമ്പും ജോലി ചെയ്തിട്ടുണ്ടായിരുന്നു. പൊലീസിന്റെ കസ്റ്റഡിയിലുള്ളയാൾ തന്നെയാണ് ചെരിപ്പ് വാങ്ങിയതെന്ന് കടക്കാരൻ തിരിച്ചറിഞ്ഞു. കൊലപാതകിയെന്നുറപ്പിക്കാനായി ഡി.എൻ.എ സാമ്പിളുകൾ ഇയാളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലും അമിയൂർ ഇസ്ലാമാണ് കൊലയാളിയെന്ന് വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്.
ജിഷവധക്കേസ് അന്വേഷണത്തിൽ പൊലീസിന് നിർണ്ണായകമായത് ചെരുപ്പും ഡിഎൻഎയുമാണ്. കൊല നടന്നിടത്ത് നിന്ന് കിട്ടിയ ചെരുപ്പിനെ ആരും തുടക്കത്തിൽ കാര്യമായെടുത്തിരുന്നില്ല. എന്നാൽ, പിന്നീട് അന്വേഷണം പുരോഗമിച്ചതോടെ ഈ ചെരുപ്പിനെ പൊലീസ് കാര്യമായെടുത്തു. ലോക്നാഥ് ബെഹ്റ ഡിജിപിയായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. എങ്ങനെ ചെരുപ്പെത്തിയെന്നാണ് ഡിജിപി അന്വേഷിച്ചത്. കനാലിലേക്ക് ചെരിപ്പിട്ടു പോകാനുള്ള ബുദ്ധിമുട്ടുകാരണം ചെരുപ്പ് കൊലയാളി ഉപേക്ഷിച്ചതാണെന്ന് ബെഹ്റയുടെ അന്വേഷണ ബുദ്ധി തിരിച്ചറിഞ്ഞു. ഇതോടെ ചെരുപ്പിലേക്ക് അന്വേഷണം നീളാൻ ഡിജിപി നിർദ്ദേശം നൽകി. ഇതോടെ ചെരുപ്പിന് പുറകെയായി പൊലീസിന്റെ അന്വേഷണം. രേഖ ചിത്രവും വ്യക്തമായി പുറത്തായതോടെ പ്രതിയിലേക്ക് ആദ്യ സൂചനയെത്തി. സ്റ്റുഡിയോയിലെ ജീവനക്കാരും രേഖ ചിത്രത്തിൽ സംശയങ്ങൾ ഉന്നയിച്ചപ്പോൾ അസം സ്വദേശിയുടെ ഒളിച്ചു കളി പൊളിഞ്ഞു.
ജിഷയെ കൊന്നത് താനാണെന്ന് അസം സ്വദേശി സമ്മതിച്ചിട്ടുണ്ട്. ജിഷയുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാൽ ഇടയ്ക്കൊന്ന് പിണങ്ങി. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി. പ്രതി കുറ്റ സമ്മതം നടത്തിയ ശേഷമാണ് ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കിയത്. ഡിജിപി ലോക്നാഥ് ബെഹ്റ മുംബൈയിലാണ് ഉള്ളത്. പൊലീസ് ഡിജിപിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ബെഹ്റയുടെ യാത്ര. ഇതിനിടെയാണ് പ്രതിയുടെ ഡിഎൻഎ പരിശോധന ഫലത്തിലെ സൂചന പുറത്തുവന്നത്. ഇതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി എത്തിയത്.
ഏപ്രിൽ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടിൽ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയിൽ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയിരുന്നു. കൊല നടന്ന ജിഷയുടെ വീട്ടിൽനിന്നു കണ്ടെടുത്ത ചെരുപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും നിർണ്ണായകമായി. വാർത്തകൾ സജീവമായതോടെ അന്യസംസ്ഥാനക്കാരൻ ഇത്തരത്തിലെ കറുത്ത ചെരുപ്പ് നൽകിയെന്ന് പൊലീസിന് മൊഴി കിട്ടി. രേഖാ ചിത്രത്തിലെ സാമ്യവും കടക്കാരൻ ഉറപ്പിച്ചു. ഇതിനൊപ്പം ബ്യൂട്ടിപാർലറും ഫോട്ടോ എടുത്ത സ്റ്റുഡിയോയിൽ നിന്നുള്ള വിവരവും നിർണ്ണായകമായി.
ചെരുപ്പിൽ സിമെന്റ് പറ്റിയിരുന്നതിനാൽ കെട്ടിടനിർമ്മാണമേഖലയുമായി ബന്ധപ്പെട്ട ആളാണു കൊലയാളിയെന്ന സംശയമുണ്ടായിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാൻ ബുദ്ധിമുട്ടായതിനാൽ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള തെരച്ചിൽ ദിവസങ്ങളായി തുടരുന്നതിനിടെയാണ് ചെരുപ്പു വിൽപ്പന നടത്തിയ ആൾ നിർണായകമൊഴി നൽകിയത്. ഇതോടെ ഈ വ്യക്തിയിലേക്ക് എത്താൻ പൊലീസിന് കഴിയുകയായിരുന്നു. കറുത്ത ചെരുപ്പ് സാധാരണ ആരും വാങ്ങാറില്ല. ഇതു കടക്കാരന്് ഓർമ്മയിൽ നിന്ന് മൊഴി നൽകാൻ സഹായകമായി. ജിഷ കൊല്ലപ്പെടുന്നതിനു മുൻപ്, മാർച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിർണായക വിവരമാണ് അന്വേഷണ സംഘത്തിനു തുണയായി.
കേരളത്തിൽനിന്നുള്ള സാഹചര്യത്തെളിവുകൾ തേടി അസമിലേക്കു പോയ പൊലീസ് സംഘമാണ് മിൻ അമിറുൾ ഇസ്ലാമിലേക്ക് അന്വേഷണം എത്തിച്ചത്. ജിഷയുടെ സുഹൃത്തായ ഒരു അസംകാരനിലേക്ക് അന്വേഷണം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങളുമായാണ് പൊലീസ് സംഘം കേരളത്തിൽനിന്നു പോയത്. പശ്ചിമബംഗാളിലേക്ക് ഒരു സംഘം പോയി. മറ്റൊരു സംഘം മിൻ അമ്റുളിനെത്തേടിയാണ് അസമിലെത്തിയത്.
അസമിൽപോയ മിൻ അമ്റുൾ പെരുമ്പാവൂരിലുള്ള സുഹൃത്തിനെ വിളിക്കാൻ ഫോൺ ഓൺ ചെയ്തതാണ് പൊലീസിന് കൃത്യമായ വിവരം നൽകിയത്. ജിഷയുടെ ഫോണിലേക്കു വിളിച്ചവരിൽ കൊലപാതകത്തിന് അടുത്ത ദിവസങ്ങളിൽ ഫോൺ നിരന്തരം ഓഫ് ചെയ്തവരുടെ നമ്പരുകൾ എടുത്തിരുന്നു. പെട്ടെന്ന് അതിലൊരു നമ്പർ ഓണാവുകയും ഫോൺ കോൾ പോവുകയും ചെയ്തതോടെ പ്രതി പൊലീസിന്റെ വലയിൽതന്നെയാവുകയായിരുന്നു. അസമിൽനിന്നു ട്രെയിന്മാർഗം കാഞ്ചീപുരത്തെത്തിയ മിൻ അമ്റുളിനെ പൊലീസ് വലയിൽ പൂട്ടുകയായിരുന്നു.
കഴിഞ്ഞദിവസം മഫ്തിയിൽ പൊലീസ് ബോർഡില്ലാത്ത വാഹനത്തിലെത്തിയ സംഘം മിൻ അമ്റുൾ ജോലി ചെയ്തിരുന്ന കമ്പനിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നു സേലം കോയമ്പത്തൂർ പാലക്കാട് വഴി നേരേ ആലുവയിൽ കൊണ്ടുവരാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് തൃശൂർ പൊലീസ് അക്കാദമിയിൽ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മാദ്ധ്യമങ്ങൾ അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കുറ്റസമ്മതം നടത്തിയതോടെയാണ് വിവരം പുറംലോകത്തെ പൊലീസ് അറിയിച്ചത്. മാത്രമല്ല, ഡിഎൻഎ പരിശോധനയുടെ ഫലം വരാനും കാത്തിരുന്നു. അതുകൂടി കിട്ടിയെന്നുറപ്പായപ്പോഴാണ് രാവിലെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്.
കൊല്ലപ്പെട്ട ആദ്യ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച, ജിഷയുടെ കണ്ണട ധരിച്ച ഫോട്ടോയാണ് ഏറ്റവും പുതിയതെന്നായിരുന്നു ഇതുവരെയുള്ള അനുമാനം. എന്നാൽ കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപു ജിഷ ഫോട്ടോ എടുത്തിരുന്നു. ഇതിന്റെ ഒരു കോപ്പി പോലും വീട്ടിലുണ്ടായിരുന്നില്ല. ഇതെല്ലാം അന്വേഷണ വിധേയമാക്കിയാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിയത്.
ജിഷയുടെ കൊലപാതകം നടന്ന 50 ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘത്തിന് ഒരാളെ കണ്ടെത്താനായത്. സംഭവം നടന്നയുടൻ പൊലീസിന്റെ ഭാഗത്തുന്നുണ്ടായ ഗുരുതരമായ അനാസ്ഥ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും വലിയ പ്രതിബന്ധമായിരുന്നു. ആദ്യ ഘട്ടത്തിൽ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണം പിന്നീട് എഡിജിപി ബി സന്ധ്യയുടെ കീഴിലേക്ക് മാറ്റിയിരുന്നു.