- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ കൊലക്കേസ് പ്രതി അമീറുൾ തന്നെയോ? യഥാർഥ പ്രതി ഇപ്പോഴും കാണാമറയത്തെന്നു നാട്ടുകാർ; അന്വേഷണം ഒതുക്കിയത് അരുംകൊല ആസൂത്രണം ചെയ്തവരെ രക്ഷിക്കാനോ? അന്തിമ കുറ്റപത്രം വരുമ്പോഴും ഗൂഢാലോചന വാദം തുടരുന്നു
പെരുമ്പാവൂർ: ജിഷ കൊലക്കേസ്സിലെ യഥാർത്ഥ പ്രതി ഇപ്പോഴും കാണാമറയത്തു തന്നെയെന്ന് നാട്ടുകാർ. അമിറുൾ ഇസ്ലാമിൽ മാത്രം പൊലീസ് അന്വേഷണം ഒതുക്കിയത് അരുംകൊല ആസൂത്രണം ചെയ്തവരെ രക്ഷിക്കാനാണെന്നും ഇതിനുപിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.കേസ്സിൽ വിവരവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ഉന്നതന്റെ ഇടപെടലിനെ അനുകൂലിക്കന്നവരുടെ നിര അനുദിനമെന്നവണ്ണം ഉയരുന്നുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. പൊലീസ് പിടിയിലായ ശേഷം ആദ്യമായി അമിറുളിന്റെ മുഖം ഇന്നലെയാണ് പുറം ലോകം കണ്ടത്. ഇതോടെ ഇക്കാര്യത്തിലെ തങ്ങളുടെ സംശയം പതിന്മടങ്ങായിട്ടുണ്ടെന്നാണ് ഇക്കൂട്ടരുടെ പക്ഷം. ജിഷ ആഞ്ഞൊന്ന് പിടിച്ചാൽ കൈയിലൊതുങ്ങുന്ന പയ്യനാണ് അമിറുൾ എന്നാണ് കോടതി പരിസരത്ത് ഇയാളെ നേരിൽക്കണ്ട വട്ടോളിപ്പടി നിവാസികളിൽ ഒട്ടുമിക്കവരുടെയും വിലയിരുത്തൽ. ഒത്ത ആണിന്റെ ആരോഗ്യമുണ്ടായിരുന്ന ജിഷയെ അമിറുൾ ഒറ്റക്ക് കീഴ്‌പ്പെടുത്താൻ ഇടയില്ലെന്നും കൊലപാതകത്തിൽ മറ്റൊരാൾകൂടി ഉൾപ്പെട്ടിട്ടുണ്ടാവാമെന്നുമാണ് പ്രദേശവാ
പെരുമ്പാവൂർ: ജിഷ കൊലക്കേസ്സിലെ യഥാർത്ഥ പ്രതി ഇപ്പോഴും കാണാമറയത്തു തന്നെയെന്ന് നാട്ടുകാർ. അമിറുൾ ഇസ്ലാമിൽ മാത്രം പൊലീസ് അന്വേഷണം ഒതുക്കിയത് അരുംകൊല ആസൂത്രണം ചെയ്തവരെ രക്ഷിക്കാനാണെന്നും ഇതിനുപിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.കേസ്സിൽ വിവരവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ഉന്നതന്റെ ഇടപെടലിനെ അനുകൂലിക്കന്നവരുടെ നിര അനുദിനമെന്നവണ്ണം ഉയരുന്നുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന.
പൊലീസ് പിടിയിലായ ശേഷം ആദ്യമായി അമിറുളിന്റെ മുഖം ഇന്നലെയാണ് പുറം ലോകം കണ്ടത്. ഇതോടെ ഇക്കാര്യത്തിലെ തങ്ങളുടെ സംശയം പതിന്മടങ്ങായിട്ടുണ്ടെന്നാണ് ഇക്കൂട്ടരുടെ പക്ഷം. ജിഷ ആഞ്ഞൊന്ന് പിടിച്ചാൽ കൈയിലൊതുങ്ങുന്ന പയ്യനാണ് അമിറുൾ എന്നാണ് കോടതി പരിസരത്ത് ഇയാളെ നേരിൽക്കണ്ട വട്ടോളിപ്പടി നിവാസികളിൽ ഒട്ടുമിക്കവരുടെയും വിലയിരുത്തൽ.
ഒത്ത ആണിന്റെ ആരോഗ്യമുണ്ടായിരുന്ന ജിഷയെ അമിറുൾ ഒറ്റക്ക് കീഴ്‌പ്പെടുത്താൻ ഇടയില്ലെന്നും കൊലപാതകത്തിൽ മറ്റൊരാൾകൂടി ഉൾപ്പെട്ടിട്ടുണ്ടാവാമെന്നുമാണ് പ്രദേശവാസികളിൽ ഭൂരിപക്ഷം പേരുടെയും ഉറച്ചവിശ്വാസം. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇനി രംഗത്തുവരാനില്ലന്നും ഈ സംഭവത്തിന്റെ പേരിൽ തെറ്റുചെയ്യാത്തവർ പോലും പൊലീസിന്റെ കാരാത നടപടിക്ക് വിധേയമായതിന്റെ ഭയപ്പാട് ഇപ്പോഴും തങ്ങളുടെ മനസ്സിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ലന്നും പ്രദേശവാസികൾ വ്യക്തമാക്കി.
കേസിൽ അമിറുളിന്റെ സുഹൃത്തും നാട്ടുകാരനുമായ അനാറിന് പങ്കുണ്ടെന്ന് പരക്കെ പ്രചാരണമുണ്ടായെങ്കിലും പൊലീസ് ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.അമിറുൾ പിടിയിലാവുന്നതിന് ഏതാനും ദിവസം മുമ്പ് അസാം പൊലീസിന്റെ സഹായത്തോടെ അന്വേഷക സംഘം അനാറിനെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്തിരുന്നു.ജിഷ കൊല്ലപ്പെട്ടപ്പോൾ താൻ നാട്ടിലായിരുന്നെന്നും തനിക്ക് കൊലപാതകത്തിൽ യാതൊരുപങ്കുമില്ലന്നുമായിരുന്നു അന്ന് അനാർ അന്വേഷക സംഘത്തിന് നൽകിയ മൊഴി.അമിറുൾ പിടിയിലായ ശേഷം ലഭിച്ച സൂചനകളുടെ വെളിച്ചത്തിൽ ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് പദ്ധതിയിട്ടെങ്കിലും വിഫലമായി.ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയ ഇയാളെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
അമിറുൾ നടത്തിയ ഫോൺവിളിയുടെ അടിസ്ഥാനത്തിലാണ് അനാറിലേക്ക് അന്വേഷണമെത്തിയത്. അനാറിന്റെ മൊബൈൽ ഫോണിൽ നിന്നാണ് അമിറുൾ നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചതെന്നായിരുന്നു അന്വേഷക സംഘത്തിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷകസംഘം നടത്തിയ ചോദ്യം ചെയ്യലിൽ വല്ലത്തുനിന്നും സഹോദരൻ വാങ്ങി നൽകിയ ഫോണാണ് താൻ ഉപയോഗിച്ചതെന്ന് അമിറുൾ വെളിപ്പെടുത്തി.ഇത് സംമ്പന്ധിച്ച് നടത്തിയ വിശദമായ തെളിവെടുപ്പിൽ അമിറുളിന്റെ മൊഴി ശരിയാണെന്ന് വ്യകതമാവുകയും ചെയ്തു. ഇതേത്തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അനാറിനെ ചുറ്റിപ്പറ്റി നടത്തിവന്നിരുന്ന അന്വേഷണം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥ സംഘം തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.
ചോദ്യം ചെയ്യൽ സമയത്തെല്ലാം ശാന്തസ്വഭാവക്കാരനായി കാണപ്പെട്ട അമിറുൾ വല്ലത്ത് താമസിച്ചിരുന്ന സഹോദരനിലേക്ക് അന്വേഷമമെത്താതിരിക്കാൻ ബോധപൂർവ്വം വിവരങ്ങൾ മറച്ചുവച്ചതായും അന്വേഷക സംഘം കണ്ടെത്തി.കൊലക്കുശേഷം ആലുവ വരെ ബസ്സിൽ പോയെന്നും ഇവിടെ നിന്നും ട്രയിൻ മാർഗ്ഗം നാട്ടിലെത്തിയെന്നുമായിരുന്നു അമിറുൾ അന്വേഷക സംഘത്തിന് നൽകിയ മൊഴി.
ഫോൺകോളിന്റെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ പൊലീസ് സംഘം വല്ലത്തെത്തി സഹോദരൻ ബദറുൾ ഇസ്ലാമിനെ കസ്റ്റയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവിടെ നിന്നും ഓട്ടോയിലാണ് അമിറുൾ ആലുവ റെയിൽവേ സ്‌റ്റേഷനിലെത്തിയതെന്ന് പൊലീസിന് വ്യക്തമായത്. ഓട്ടോ ഡ്രൈവർ അമിറുളിനെ തിരിച്ചറിയുകയും ചെയ്തിരുന്നു.
ജിഷയുടെ മൃതദ്ദേഹത്തിലെ മുറിവുകൾ സംമ്പന്ധിച്ച് അമിറുൾ നടത്തിയ വെളപ്പെടുത്തലിലും കഴമ്പില്ലന്ന് ശാസ്ത്രീയ തെളിവെടുപ്പിൽ വ്യക്തമായിട്ടുണ്ട്. മൃത്‌ദ്ദേഹത്തിലുണ്ടായിരുന്ന മുറിവുകളെല്ലാം പൊലീസ് കണ്ടെടുത്ത കറിക്കത്തിയിൽ നിന്നും ഏറ്റിട്ടുള്ളതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട് .പത്തിൽ താഴെ മുറുവുകളെ താൻ ഏൽപ്പിച്ചിട്ടുള്ളെന്നായിരുന്നു പൊലീസ് ചോദ്യം ചെയ്യലിൽ അമിറിന്റെ വെളിപ്പെടുത്തൽ.പിടിവലിക്കിടയിൽ ജിഷയുടെ ശരീരത്തിലേറ്റ മുറിവുകളെ സംമ്പന്ധിച്ച അജ്ഞത മൂലമായിരിക്കാം അമിറുൾ ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതെന്നാണ് അന്വേഷക സംഘത്തിന്റെ കണക്കുകൂട്ടൽ.
കൊലനടത്തിയത് തന്നെ കളിയാക്കിയതിലുള്ള വിരോധത്താലാണെന്ന വെളിപ്പെടുത്തലിൽ അമിറുൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി അന്വേഷക സംഘം വെളിപ്പെടുത്തി.ദൂരെ നിന്ന് നേരിൽ കാണുമ്പോഴും ചെരുപ്പൂരി അടിക്കുമെന്ന തരത്തിൽ ജിഷ ആംഗ്യവിക്ഷേപം കാണിച്ചിരുന്നത് തന്നെ വല്ലാതെ രോഷാകുലനാക്കിയിരുന്നെന്നും ഇതേത്തുടർന്നാണ് കൊലനടത്താൻ കരുക്കൾ നീക്കിയതെന്നും അമിറുൾ അന്വേഷസംഘത്തോട് വെളിപ്െടുത്തിയതായിട്ടാണ് ലഭ്യമായ വിവരം.
കൊല നടത്തിയതുമുതൽ കസ്റ്റഡിയിലായതുവരെയുള്ള സമയത്തെ കാര്യങ്ങളിൽ അമിറുൾ നടത്തിയ വെളിപ്പെടുത്തലിൽ വസ്ത്രമുപേക്ഷിച്ചത് സംമ്പന്ധിച്ച കാര്യത്തിൽ മാത്രമാണ് ഇപ്പോൾ അവ്യക്തത നിലനിൽക്കുന്നത്.വട്ടോളിപ്പടിയിലെ താമസ്ഥലത്ത് വസ്ത്രമുപേക്ഷിച്ചെന്നാണ് അമിറുൾ അന്വേഷക സംഘത്തെ ധരിപ്പിച്ചിട്ടുള്ളത്.ഇതുപ്രകാരം ഇവിടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും വസ്ത്രങ്ങൾ കണ്ടുകിട്ടിയില്ല.
പിടിയിലായ ഉടൻതന്നെ കത്തിവലിച്ചെറിഞ്ഞ സ്ഥത്തെക്കുറിച്ചും കൊല നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലത്തേക്കുറിച്ചും അമിറുൾ അന്വേഷക സംഘത്തിന് വിവരം നൽകിയിരുന്നു.കൊലക്ക് മൂന്നുദിവസത്തിന് ശേഷം ജിഷയുടെ വീടിനടുത്തുള്ള കനാലിന്റെ കരയിൽ നിന്നും അമിറുൾ കത്തിവലിച്ചെറിഞ്ഞതായി വെളിപ്പെടുത്തിയ സ്ഥലത്തുനിന്നും ഒരു കറിക്കത്തി പൊലീസ് കണ്ടെടുത്തിരുന്നു.ഈ കത്തിയാണ് കൊലക്ക് അമിറുൾ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വസ്ത്രം ഉപേക്ഷിച്ച സ്ഥലത്തേ സംമ്പന്ധിച്ചുള്ള അമിറുളിന്റെ വെളിപ്പെടുത്തൽ അവിശ്വസിക്കേണ്ട കാര്യമില്ലന്നും ഇയാളെ പിടികൂടിയതായുള്ള വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് വട്ടോളിപ്പടിയിലെ താമസസ്ഥലത്തുനിന്നും മുങ്ങിയ ഇയാളുടെ കൂടെയുണ്ടായിരുന്ന താമസക്കാർ വസ്ത്രങ്ങൾ നശിപ്പിച്ചിരിക്കാനാണ് സാദ്ധ്യതയെന്നുമാണ് അന്വേഷക സംഘത്തിന്റെ കണക്കുകൂട്ടൽ.കേസ്സിലെ സുപ്രധാന തെളിവായി കോടതിയിലെത്തേണ്ട വസ്ത്രങ്ങൾ കണ്ടെടുക്കാൻ അന്വേഷക സംഘം അന്വേഷണം തുടരകയാണെന്നാണ് ലഭ്യമായ വിവരം.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നുമാണ് അമിറുളിനെ അന്വേഷക സംഘം പിടികൂടിയത്.ഇവിടെ ഒരുമാസത്തോളം അമിറുൾ ജോലി ചെയ്തിരുന്ന കൊറിയൻ സ്ഥാപനത്തിലും താമസസ്ഥലത്തുംഅമിറുളിനെ എത്തിച്ച് തെളിവെടുത്ത ശേഷമാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്നലെ അമിറുളിനെ പൊലീസ് പെരുംമ്പാവൂർ കോടതിയിൽ ഹാജരാക്കി.