- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ പി പി തങ്കച്ചന്റെ മകൾ ആണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നും ആരോപിച്ച ജോമോൻ പുത്തൻപുരക്കലിന് വെറും വക്കീൽ നോട്ടീസ് അയച്ചു കേസ് അവസാനിപ്പിച്ചത് എന്തുകൊണ്ട്? പിതൃത്വം തെളിയിക്കാൻ എന്തുകൊണ്ട് ഡിഎൻഎ ടെസ്റ്റ് നടത്തിയില്ല? ഒന്നും ഇല്ലാതെ നടന്ന പാപ്പുവിന്റെ അക്കൗണ്ടിൽ 5 ലക്ഷം വന്നത് എങ്ങനെ? രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നത് എങ്ങനെ? അമീറുളിനൊപ്പം അറസ്റ്റു ചെയ്തയാൾ കൊല്ലപ്പെട്ട വിവരം പൊലീസ് മറച്ചുവെച്ചത് എന്തിന്? ജിഷ വധക്കേസിൽ ഇപ്പോൾ പുറത്തുവന്നതെല്ലാം വെറും പുകമറകളോ?
കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷ കൊലപാതക കേസിൽ തുടക്കം മുതൽ അടിമുടി ദുരൂഹതകൾ നിലനിൽക്കുന്നതാണ്. എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ആരാണ് കൊലപ്പെടുത്തിയതെന്നുമായിന്നു ഉയർന്ന ചോദ്യങ്ങൾ. കേസിന്റെ അന്വേഷണത്തിൽ വീഴ്‌ച്ച വന്നു എന്ന ആരോപണം ശക്തമായതോടെയാണ് മറ്റൊരു അന്വേഷണ സംഘത്തെ വെച്ച് അന്വേഷണം നടത്തിയതും ഒടുവിൽ അമീറുൽ ഇസ്ലാമെന്ന ആസാം കാരാനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയിൽ എടുത്തതും. എന്നാൽ, ജിഷയുടെ യഥാർത്ഥ ഘാതകൻ അമീറുൾ തന്നെയാണോ? അമീറുൾ ഇസ്ലാമിന്റെ അഭിഭാഷകൻ അഡ്വ. ആളൂർ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂൽ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാർത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മർദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാർത്തകൾ. ഇതിനിടെ കേസിൽ പേര് പരാമർശിക്കപ്പെട്ട് പോയത് യുഡിഎഫ് കൺവീനർ പി പി തങ്കച്ചന്റെ പേരാണ്. ജിഷയുടെ അച്ഛൻ തങ്കച്ചനാണെന്ന വിധത്തിലായിരുന്നു ആരോപണം ഉയർന്നത്. ഈ ആരോപണം ഉയർത്തിയതാകട്ടെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലുമാണ്. ജിഷയുടെ കൊലയ്ക
കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷ കൊലപാതക കേസിൽ തുടക്കം മുതൽ അടിമുടി ദുരൂഹതകൾ നിലനിൽക്കുന്നതാണ്. എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ആരാണ് കൊലപ്പെടുത്തിയതെന്നുമായിന്നു ഉയർന്ന ചോദ്യങ്ങൾ. കേസിന്റെ അന്വേഷണത്തിൽ വീഴ്‌ച്ച വന്നു എന്ന ആരോപണം ശക്തമായതോടെയാണ് മറ്റൊരു അന്വേഷണ സംഘത്തെ വെച്ച് അന്വേഷണം നടത്തിയതും ഒടുവിൽ അമീറുൽ ഇസ്ലാമെന്ന ആസാം കാരാനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയിൽ എടുത്തതും. എന്നാൽ, ജിഷയുടെ യഥാർത്ഥ ഘാതകൻ അമീറുൾ തന്നെയാണോ?
അമീറുൾ ഇസ്ലാമിന്റെ അഭിഭാഷകൻ അഡ്വ. ആളൂർ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂൽ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാർത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മർദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാർത്തകൾ. ഇതിനിടെ കേസിൽ പേര് പരാമർശിക്കപ്പെട്ട് പോയത് യുഡിഎഫ് കൺവീനർ പി പി തങ്കച്ചന്റെ പേരാണ്. ജിഷയുടെ അച്ഛൻ തങ്കച്ചനാണെന്ന വിധത്തിലായിരുന്നു ആരോപണം ഉയർന്നത്. ഈ ആരോപണം ഉയർത്തിയതാകട്ടെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലുമാണ്. ജിഷയുടെ കൊലയ്ക്ക് കാരണമാക്കിയത് ഈ ഉന്നത ബന്ധമായിരുന്നു എന്നായിരുന്നു ജോമോന്റെ ആരോപണം.
ഈ ആരോപണത്തെ തുടർന്ന് ജോമോനെതിരെ മാനനഷ്ട കേസ് നൽകിയെങ്കിലും പിന്നീട് കേസിൽ കാര്യമായ താൽപ്പര്യം കോൺഗ്രസ് നേതാവ് പ്രകടിപ്പിച്ചില്ല. അഡ്വ. രാംകുമാർ മുഖേന കൃത്യമായ മറുപടി വക്കീൽ നോട്ടീസിന് നൽകിയതോട സംഭവം തണുത്തു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തങ്കച്ചൻ കേസ് നൽകിയച്യ ജോമോൻ പുത്തൻപുരയ്ക്കൽ തങ്കച്ചന് ജിഷ കൊലക്കേസിൽ വ്യക്തമായ പങ്കുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് ചോദിച്ചതിനാൽ തങ്കച്ചൻ ഇടപെട്ടാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് കേസ് പതിയെ തണുത്തു.
പാപ്പുവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തിയ അഞ്ച് ലക്ഷം രൂപയും ആളൂർ നടത്തിയ വെൡപ്പെടുത്തലും രാജേശ്വരിയുടെ അത്യാഢംബര ജീവിതവും കൂടിയാകുമ്പോൾ ജിഷ കേസിൽ വീണ്ടും ചില സംശയങ്ങൾക്ക് ഇടയാക്കുകയാണ്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നത് വെറും പുകമറകൾ മാത്രമാണെന്നും കേസിലെ സുപ്രധാനമായ വിവരളെല്ലാം കുഴിച്ചു മൂടപ്പെട്ടു എന്നുമാണ് ഉയരുന്ന ആരോപണം.
തങ്കച്ചന്റെ വീട്ടിൽ ജിഷയുടെ മാതാവ് ജോലിക്ക് പോയിരുന്നെന്നും അന്നുണ്ടായ ബന്ധത്തിലാണ് ജിഷ പിറന്നതെന്നുമാണ് നേരത്തെ ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ച ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ തങ്കച്ചൻ തള്ളിക്കളയുകയും ചെയ്തു. ഇതിന് ശേഷമാണ് ജോമോന് വക്കീൽ നോട്ടീസ് അയച്ചത്. അന്ന് പുത്തൻപുരയ്ക്കലിനൊപ്പം നിന്ന പാപ്പു പിന്നീട് കളം മാറുകയാണ് എന്നാണ് ജോമോൻ വ്യക്തമാക്കുന്നത്. ഇതിന് പിന്നിൽ ആരുടെ സ്വാധീനമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. പാപ്പു ഏറെക്കാലം പണമൊന്നുമില്ലാതെ മരുന്നു പോലും വാങ്ങാൻ കാശില്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇങ്ങനെയുള്ള പാപ്പുവിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതിനും ദുരൂഹതകൾ ആരോപിക്കപ്പെടുന്നുണ്ട്.
എന്നാൽ, പുറത്തുവന്ന വിവരങ്ങൾ പ്രകാരം പാപ്പു ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമ അടങ്ങുന്ന ഒരു സന്നദ്ധ സംഘടനയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. ഇങ്ങനെ പണം നൽകിയതിന് പിന്നിൽ ചില അദൃശ്യകരങ്ങൾ ഉണ്ടെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന സംശയം. പാപ്പുവിനെ ആരോ വിലക്കെടുക്കുക ആയിരുന്നോ എന്ന സംശയമാണ് ഇക്കൂട്ടരുടേത്്. ഇതിന് പിന്നാലെയാണ് കേസിലെ യഥാർത്ഥ പ്രതിയെ കുറിച്ചുള്ള സംശയംങ്ങളും ബലപ്പെടുന്നത്.
ജിഷ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്നാണ് അഡ്വ.ആളൂർ കഴിഞ്ഞ ദിവസം മറുനാടനോട് വ്യക്തമാക്കിയത്. നിലവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിറുൾ ഇസ്ളാമിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുർ വ്യക്തമാക്കിയിരുന്നു.
അമിറുൾ ഉൾപ്പെടെ മൂന്ന് പേരെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ ഒരാൾ രക്ഷപെട്ടു. ഭീകര മർദ്ധനത്തിനിടെ അനാറുൾ കൊല്ലപ്പെട്ടതോടെ ഭീതിയിൽ അമിറുൾ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജിഷ കേസിൽ അറസ്റ്റ് നടക്കുന്ന അവസരത്തിൽ പെരുമ്പാവൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ വസ്തുത കൂടി കേസിൽ പരാമർശിക്കപ്പെടുമെന്നും ഇതോടെ കേസിൽ നിർണ്ണായമായതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ആളൂർ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ പ്രധാനമായും വിസ്തരിക്കുക അന്നത്തെ റൂറൽ എസ് പി ഉണ്ണിരാജയെയായിരിക്കുമെന്നും ചോദ്യം ചെയ്യലിനും അറസ്റ്റിനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ വിസ്തരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. കേസിൽ 30 പേരെ പുനർവിചാരണ നടത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ആളൂർ നൽകിയ ഹർജിയിൽ ആറ് പേരെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിൽ ഉണ്ണിരാജയും ഉൾപ്പെട്ടിട്ടുണ്ട്.
ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ, ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തികണ്ടെടുത്ത സ്ഥലത്തിന്റെ ഉടമ ശാന്താകുമാരി,അമിറുൾ ഇസ്ളാമിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്താൻ സഹായിച്ച പൊലീസ് കോൺസ്റ്റബിൾ ഹബീബ്, കുറുപ്പംപടി എസ് ഐ, ആലുവ പൊലീസ് ക്ലെബ്ബ് ഇൻ ചാർജ്ജ് ഓഫീസർ എന്നിവരെയാണ് വിസ്തരിക്കാൻ കോടതി അനുവദിച്ചിരുന്നത്.പാപ്പു മരണപ്പെട്ടതോടെ വിസ്താരം നേരിടേണ്ടവരുടെ എണ്ണം ആറായി ചുരുങ്ങി.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ജിഷയെ കൂടുതലായി ആക്രമിച്ചത് താനല്ല കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് അമിറുൾ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അമിറുൾ അറസ്റ്റിലായത് സംമ്പന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ ഇത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലന്നും ലൈംഗികമായ താൽപര്യം ഉണ്ടായതിനെത്തുടർന്ന് അമിറുൾ വീട്ടിലെത്തി ജിഷയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലയെന്നുമായിരുന്നു പൊലീസ് വിശദീകരണം.
അതേസമയം ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ വാർദ്ധക്യത്തിന്റെ അവശതകളും രോഗാവസ്ഥകളും വേട്ടയാടി മരിച്ച പാപ്പുവിന്റെ അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപ ഉണ്ടായിരുന്നു എന്നറിഞ്ഞ് നാട്ടുകാരും ഞെട്ടലിലാണ്. രാജേശ്വരിയോ മൂത്തമകൾ ദീപയോ പാപ്പുവിന് പണം നൽകിയിരുന്നില്ല. പിന്നെ എങ്ങനെ ഇത്രയും വലിയ തുക അക്കൗണ്ടിൽ എത്തിയെന്നതിന് നാട്ടുകാർക്കും ഉത്തരമില്ല. പാപ്പുവിനെ ആരെങ്കിലും സഹായിച്ചിരുന്നതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കയ്യിൽ മൂവായിരത്തിൽപ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്നത് 452000 രൂപ. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങിനെ എന്ന കാര്യത്തിൽ ബന്ധുക്കൾക്കും അടുപ്പക്കാരായ നാട്ടുകാർക്കും ഇനിയും ഒരെത്തും പിടിയുമില്ല. പാപ്പുവിന്റെ സാമ്പത്തീക ഉറവിടം സംമ്പന്ധിച്ച് വ്യക്തവരുത്താൻ പൊലീസ് ബാങ്ക് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. അപ്പോഴാണ് ഒരു സന്നദ്ധ സംഘടന നൽകിയ പണമാണെന്ന് സൂചന ലഭിച്ചത്.
അതേസമയം ജിഷയുടെ മാതാവ് രാജേശ്വരിക്ക് ആഡംബര ജീവിതം നയിക്കാൻ മാത്രം പണം എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട. കെപിസിസി ജിഷയുടെ അമ്മക്ക് പണം നൽകിയതിന് പിന്നിലും ചില ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായിരുന്നു. തങ്കച്ചൻ ബന്ധം പുറത്തുവരാതിരിക്കാനാണ് കെപിസിസി പണം നൽകിയതെന്നാണ് അന്നുയർന്ന ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട രണ്ട് പേർ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ നിലവിൽ കേസുമായി ഉയർന്നിരിക്കുന്ന പുകമറകൾ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുമെന്നത് ഉറപ്പാണ്.