- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷാ കൊലപാതകത്തിലെ ഉന്നതബന്ധം മറച്ചുവയ്ക്കാൻ പൊലീസ് നാടകം കളിക്കുന്നുവോ? അമീറുള്ളുമായി അഭിഭാഷകന് ഒറ്റയ്ക്ക് സംസാരിക്കാൻ അനുവദിക്കാതെ പൊലീസ്; മലയാളം അറിയാവുന്ന പ്രതിയെ സമീപിക്കുന്നത് ദ്വിഭാഷി വഴി; താൻ മാത്രമല്ല ഉത്തരവാദിയെന്ന് സൂചിപ്പിച്ച് അമീറുൾ; പിടിയിലായ അമീറുള്ളിന്റെ അഭിഭാഷകൻ മറുനാടനോട് പറഞ്ഞത്
കൊച്ചി: പെരുമ്പാവൂരിൽ ജിഷയെന്ന പെൺകുട്ടിയെ അമീറുൾ ഇസ്ലാം ഒറ്റയ്ക്ക് വകവരുത്തിയതാണോ എന്ന സംശയം ഇനിയും മാറിയിട്ടില്ല. ജിഷയെ കൊന്നതിന് പിന്നിൽ പല വിധ ഗൂഢാലോചനകൾ ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കുന്നില്ല. അതിനിടെ അമീറുള്ളിന്റെ അഭിഭാഷകനായി കോടതി നിയോഗിച്ച അഡ്വക്കേറ്റ് പി രാജൻ മറുനാടനോട് വെളിപ്പെടുത്തിയത് ദുരൂഹതകൾ കൂട്ടുകയാണ്. അമീറുള്ളുമായി ഇതുവരെ തുറന്നൊരു സംഭാഷണത്തിന് രാജന് അവസരമൊരുങ്ങിയിട്ടില്ല. അത് സംഭവിച്ചാൽ മാത്രമേ ജിഷാ കൊലയിൽ അമീറുള്ളിന് പറയാനുള്ളത് വ്യക്തമാകൂ. ഒറ്റയ്ക്ക് സംസാരിക്കാൻ പൊലീസ് അവരമൊരുക്കാത്തിന് പിന്നിൽ സംശയങ്ങളും ഏറുകയാണ്. ഡി.എൻ.എ പരിശോധനയുടെ മാത്രം ബലത്തിലാണ് കേസിപ്പോൾ നിലനിൽക്കുന്നത്. കുറ്റകൃത്യം ചെയ്ത സമയത്ത് അമീറുൾ ധരിച്ചിരുന്ന വസ്ത്രം ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. അമീറുൾ ഇസ്ലാമിന്റെ സുഹൃത്തും, ഈ കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്നയാളുമായ അനാറുൾ ഇസ്ലാമിനെ കണ്ടെത്താനും ഇതു വരെ കഴിഞ്ഞിട്ടില്ല. അനാറുളിനെ ചോദ്യം ചെയ്തു
കൊച്ചി: പെരുമ്പാവൂരിൽ ജിഷയെന്ന പെൺകുട്ടിയെ അമീറുൾ ഇസ്ലാം ഒറ്റയ്ക്ക് വകവരുത്തിയതാണോ എന്ന സംശയം ഇനിയും മാറിയിട്ടില്ല. ജിഷയെ കൊന്നതിന് പിന്നിൽ പല വിധ ഗൂഢാലോചനകൾ ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കുന്നില്ല. അതിനിടെ അമീറുള്ളിന്റെ അഭിഭാഷകനായി കോടതി നിയോഗിച്ച അഡ്വക്കേറ്റ് പി രാജൻ മറുനാടനോട് വെളിപ്പെടുത്തിയത് ദുരൂഹതകൾ കൂട്ടുകയാണ്. അമീറുള്ളുമായി ഇതുവരെ തുറന്നൊരു സംഭാഷണത്തിന് രാജന് അവസരമൊരുങ്ങിയിട്ടില്ല. അത് സംഭവിച്ചാൽ മാത്രമേ ജിഷാ കൊലയിൽ അമീറുള്ളിന് പറയാനുള്ളത് വ്യക്തമാകൂ. ഒറ്റയ്ക്ക് സംസാരിക്കാൻ പൊലീസ് അവരമൊരുക്കാത്തിന് പിന്നിൽ സംശയങ്ങളും ഏറുകയാണ്.
ഡി.എൻ.എ പരിശോധനയുടെ മാത്രം ബലത്തിലാണ് കേസിപ്പോൾ നിലനിൽക്കുന്നത്. കുറ്റകൃത്യം ചെയ്ത സമയത്ത് അമീറുൾ ധരിച്ചിരുന്ന വസ്ത്രം ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. അമീറുൾ ഇസ്ലാമിന്റെ സുഹൃത്തും, ഈ കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്നയാളുമായ അനാറുൾ ഇസ്ലാമിനെ കണ്ടെത്താനും ഇതു വരെ കഴിഞ്ഞിട്ടില്ല. അനാറുളിനെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇത്തരം നിരവധി ഘടകങ്ങൾ കോടതിയിൽ കേസിനെ ദുർബലപ്പെടുത്താൻ സാദ്ധ്യതയുണ്ട്.പഴുതടച്ചുള്ള അന്വേഷണം സാദ്ധ്യമായിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് അഡ്വക്കേറ്റ് പി രാജന്റെ തുറന്നു പറച്ചിൽ നിർണ്ണായകമാകുന്നത്. യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെതിരേയും ആരോപണം ഉയർന്നിരുന്നു. പിതൃത്വ വിവാദത്തിൽ വ്യക്തത വരുത്താൻ പൊലീസ് തയ്യാറാകാത്തതും സംശയത്തിന് ഇടനൽകുന്നു.
ജിഷ വധക്കേസിൽ പങ്ക് ഉണ്ടെന്ന് ആമിറുൾ പറയുന്നുണ്ട്. എന്നാൽ ഒന്നാം പ്രതിയാണെന്ന് ആമിറുൾ പറയുന്നില്ല എന്നാണ് പ്രതിഭാഗത്തിനു വേണ്ടി കോടതി തന്നെ നിയമിച്ച അഭിഭാഷകൻ അഡ്വ പി രാജൻ പറയുന്നത്. ഒരു തവണ മാത്രമാണ് ആമിറുൾ ഇസ്ലാമുമായി സംസാരിച്ചത്. അത് ഹിന്ദിയിൽ ആയിരുന്നു. ജിഷ വധ കേസിലെ ആദ്യഘട്ടങ്ങളിൽ അന്വേഷണ സംഘം ആമിറുളിനെ കോടതിയിൽ മുഖം മറച്ചു ഹാജരാക്കിയ അവസരത്തിൽ ഭാഷ പരിഭാഷപ്പെടുത്താനായി ആളെ നിയോഗിച്ചിരുന്നു. ആമിറുൾ നന്നായി ഹിന്ദി സംസാരിക്കും. കേരളത്തിൽ ജോലി ചെയ്തതിനാൽ മലയാളവും കുറച്ചു സംസാരിക്കുംഅഡ്വ പി രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
കൊലപാതകത്തിൽ പങ്ക് ഉണ്ടെന്നു ആമിറുൾ പറയുന്നുണ്ട്. എങ്കിലും പ്രതി താൻ എന്നല്ല എന്ന രീതിയിലാണ് സംസാരിച്ചത് എന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കുന്നു. പലതും പൊലീസ് തന്നെ പറഞ്ഞു പിഠിപ്പിച്ചതാകാം എന്ന സംശയം ഉണ്ട്. അന്വേഷണ സംഘത്തിൽ നിന്ന് മാറി ആമിറുളുമായി സ്വതന്ത്രമായി സംസാരിച്ചാൽ മാത്രമേ യഥാർത്ഥ കാര്യങ്ങൾ അറിയാൻ കഴിയുക എന്നും അഡ്വ പി രാജൻ പറഞ്ഞു. തന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അയാളെ കണ്ട സഹോദരനോടും പറഞ്ഞത്. ജിഷ വധക്കേസിൽ ഇതുവരെയായി പൊലീസ് കുറ്റപത്രം സർപ്പിച്ചിട്ടില്ല. പട്ടികജാതി പട്ടികവർഗ നിയമം അനുസരിച്ച് 60 ദിവസം ആയിരുന്നു കുറ്റപത്രം ഹാജരാക്കാനുള്ള സമയം. അതേസമയം അന്വേഷണ സംഘം കോടതിയിൽ കൊടുത്ത അപേക്ഷയിൽ സമയം നീട്ടി കൊടുത്തിരുന്നു. സെക്ഷൻ 302 ഉള്ളതിനാൽ 90 ദിവസത്തെ സമയം കുറ്റപത്രം നൽകാനായി ഉണ്ടെന്നും അഡ്വ പി രാജൻ പറഞ്ഞു.
കൊലപാതകംപോലുള്ള കുറ്റകൃത്യങ്ങൾ നടത്താനുള്ള മാനസികാവസ്ഥ അമീറുളിന് ഇല്ലായിരുന്നുവെന്ന് സഹോദരനായ ബഹറുൾ വ്യക്താമാക്കിയാതായും പി രാജൻ പറഞ്ഞു. വർഷങ്ങളായി കുടുംബവുമായി അമീറുളിന് ബന്ധമില്ലായിരുന്നു. കൊലപാതകത്തിന് മൂന്ന് മാസം മുമ്പാണ് അമീറുൾ പെരുമ്പാവൂരിലെത്തിയതെന്നും ബഹറുൾ പറഞ്ഞിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും ജാമ്യാപേക്ഷ നൽകുകയെന്നും പി രാജൻ പറഞ്ഞു. അതിനിടെ കാക്കനാട്ടെ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന അമീറുളിനെതിരെയുള്ള കുറ്റപത്രം നൽകുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ ജിഷ വധക്കേസിൽ പൊലീസിന്റെ വീഴ്ചയെ സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിച്ച രണ്ടു സംഘങ്ങളുടെയും പ്രവർത്തനങ്ങൾ പരസ്പരവിരുദ്ധമായിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.കേസിന്റെ തുടക്കം മുതൽ കേസിനെ ദുർബ്ബലപ്പെടുത്തുന്ന നീക്കം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് പരാതിയുണ്ട്. വീട് സീൽ ചെയ്യാൻ വൈകിയെന്നതും, തെളിവുകൾ പലതും നഷ്ടമായെന്നുമുള്ള പരാതികൾ തുടക്കം മുതലേയുണ്ടായിരുന്നു.ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ ജിഷയ്ക്കു കടിയേറ്റത് പല്ലിൽ വിടവുള്ളയാളിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞിരുന്നു. അതേസമയം അമീറുൾ ഇസ്ലാമിന്റെ പല്ലിൽ വിടവില്ല. ഇക്കാര്യത്തിലും വിജിലൻസ് വ്യക്തത വരുത്തുമെന്നറിയുന്നു.
നേരത്തെ അമീറുൾ ഇസഌമിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്നും പ്രതിക്കെതിരെ തെളിവ് നൽകിയ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജിഷയെ കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം നാടായ അസമിലേക്ക് മുങ്ങിയെന്നും അവിടെനിന്ന് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് എത്തി ഒളിവിൽ കഴിഞ്ഞുവെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. ഇവിടെ സ്ഥിര ജോലിയില്ലാത്ത പ്രതി ജാമ്യം ലഭിച്ചാൽ ഇതേപോലെ ഒളിവിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഇയാൾക്ക് ജാമ്യം നൽകിയാൽ വിചാരണ സമയത്ത് എത്തുമെന്ന് ഉറപ്പാക്കാനാവില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി എൻ. അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.