- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജേശ്വരിയെ വിരട്ടിയപ്പോൾ ആദ്യ സൂചന ലഭിച്ചു; പിടികൂടിയത് നാല് ദിവസം മുമ്പ്; മുഖ്യമന്ത്രിയെ ഇന്നലെ തന്നെ വിവരം അറിയിച്ചു; ഡിഎൻഎ ഫലം പുറത്തുവരും വരെ രഹസ്യമാക്കി വച്ചു; പൊലീസ് നീക്കങ്ങൾ അതീവ രഹസ്യമായി
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലെ ജനവിധിയെ പോലും ബാധിച്ച നിർണ്ണായക പ്രാധാന്യമുള്ള കേസ് എന്നാകും പെരുമ്പാവൂരിലെ ജിഷ വധക്കേസ് അറിയപ്പെടുക. പൊലീസിന് ഏറെ തലവേദനയുണ്ടാക്കിയ കേസായിരുന്നു ഇത്. കാരണം, കേസിമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാൻ ജിഷയുടെ മാതാവിനെ ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ, രാജേശ്വരി നിസ്സഹകരണ സമീപനമാണ് കൈക്കൊണ്ടിരുന്നത്. ജിഷയുമായി ആർക്കാണ് അടുപ്പമുണ്ടായിരുന്നത് എന്നറിയാൻ രാജേശ്വരിയെ ചോദ്യം ചെയ്യേണ്ടിയിരുന്നു. എന്നാൽ, കൂടുതൽ അന്വേഷണം നടത്താൻ വേണ്ടി ആദ്യഘട്ടത്തിൽ പൊലീസിന് സാധിച്ചില്ല. രാജേശ്വരി നിസ്സഹകരണം പതിവാക്കിയപ്പോൾ പൊലീസ് മുറയിൽ തന്നെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വിവരങ്ങൾ ലഭിച്ചു. അതിന് മുമ്പ് തന്നെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. ഈ രേഖാചിത്രത്തെ അടിസ്ഥാനമാക്കി അന്വേഷണം കൂടുതൽ വിപുലീകരുക്കുകയണ് ചെയ്തത്. നാല് ദിവസം മുമ്പാണ് പൊലീസ് അമീനുൽ ഇസ്ലാമിലേക്ക് എത്തിച്ചേർന്നത്. കൊല നടത്തി ശേഷം ആസാമിലേക്ക് പോയ അമീനുൽ ഇസ്ലാം കാഞ്ചീപുരത്തു നിന്നുമാണ് പിടിയിലായത്. ഒന്നര മാസത്ത
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലെ ജനവിധിയെ പോലും ബാധിച്ച നിർണ്ണായക പ്രാധാന്യമുള്ള കേസ് എന്നാകും പെരുമ്പാവൂരിലെ ജിഷ വധക്കേസ് അറിയപ്പെടുക. പൊലീസിന് ഏറെ തലവേദനയുണ്ടാക്കിയ കേസായിരുന്നു ഇത്. കാരണം, കേസിമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാൻ ജിഷയുടെ മാതാവിനെ ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ, രാജേശ്വരി നിസ്സഹകരണ സമീപനമാണ് കൈക്കൊണ്ടിരുന്നത്. ജിഷയുമായി ആർക്കാണ് അടുപ്പമുണ്ടായിരുന്നത് എന്നറിയാൻ രാജേശ്വരിയെ ചോദ്യം ചെയ്യേണ്ടിയിരുന്നു. എന്നാൽ, കൂടുതൽ അന്വേഷണം നടത്താൻ വേണ്ടി ആദ്യഘട്ടത്തിൽ പൊലീസിന് സാധിച്ചില്ല. രാജേശ്വരി നിസ്സഹകരണം പതിവാക്കിയപ്പോൾ പൊലീസ് മുറയിൽ തന്നെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വിവരങ്ങൾ ലഭിച്ചു. അതിന് മുമ്പ് തന്നെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. ഈ രേഖാചിത്രത്തെ അടിസ്ഥാനമാക്കി അന്വേഷണം കൂടുതൽ വിപുലീകരുക്കുകയണ് ചെയ്തത്.
നാല് ദിവസം മുമ്പാണ് പൊലീസ് അമീനുൽ ഇസ്ലാമിലേക്ക് എത്തിച്ചേർന്നത്. കൊല നടത്തി ശേഷം ആസാമിലേക്ക് പോയ അമീനുൽ ഇസ്ലാം കാഞ്ചീപുരത്തു നിന്നുമാണ് പിടിയിലായത്. ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. അന്വേഷണത്തിന് മാദ്ധ്യമ പ്രാധാന്യം കൈവന്നതോട സെൻസേഷന് വേണ്ടി വിവിധ കഥകൾ പ്രചരിച്ചു. ഇതോടെയാണ് പൊലീസ് നീക്കങ്ങൾ കൂടുതൽ രഹസ്യമാക്കി വച്ചത്. കേസിലെ ശാസ്ത്രീയ തെളിവുകൾ സമാഹിരിച്ച് പ്രതി അമിനുൽ ഇസ്ലാമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് സംഘം വിവരം അറിയിച്ചത്. ഡിഎൻഎ പരിശോധനയിലൂടെ പ്രതിയുടെ വിവരങ്ങളെല്ലാം ശേഖരിച്ച് ഉറപ്പാക്കിയ ശേഷമാണ് മാദ്ധ്യമങ്ങൾക്ക് വിവരം നൽകിയതും.
കൊലപാതകത്തിന്റെ രീതി വച്ച് അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം തന്നെ സംശയിച്ച പൊലീസ് ജിഷയുടെ വീട് നിർമ്മാണത്തിനെത്തിയ തൊഴിലാളികളെ ആദ്യമേ സംശയിച്ചാണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോയത്. എന്നാൽ രാജേശ്വരിയിൽ നിന്നും വിവരങ്ങൾ കൂടുതൽ കിട്ടാതെ വന്നതോടെ പൊലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. അന്യ സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ നിന്നും പ്രതിയെ കണ്ടെുത്തുക തലവേദനയാക്കി.
പെരുമ്പാവൂരിന് സമീപത്തെ ഉൾനാടൻ പ്രദേശങ്ങളിലും മറ്റുമാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നത്. ആൾക്കാർ അധികം എത്താത്ത പ്രദേശങ്ങളിലും ഉൾകാടുകളിലും ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലും പെരുമ്പാവൂരിലെ ഉൾ പ്രദേശങ്ങളിൽ വീട് വാടകയ്ക്ക് എടുത്തുപോലും പൊലീസ് ചോദ്യം ചെയ്യൽ നടത്തിയാണ് വിവര ശേഖരണം നടത്തിയത്. അധികം ആൾക്കാർ അറിയാതെ രഹസ്യകേന്ദ്രത്തിലാണ് ഇപ്പോഴും പ്രതിയെന്ന സംശയിക്കപ്പെടുന്ന അമിയൂർ ഉൾ ഇസ്ലാം. പ്രതിയെ കൊണ്ട് തെളിവെടുപ്പിന് എത്തുക എന്നത് പൊലീസിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്.
ഇതിന് പുറമേ ജിഷയുടെ നഖത്തിൽ നിന്നും കിട്ടിയ പ്രതിയുടെ തൊലി, ശരീരത്ത് നിന്നും കിട്ടിയ മുടി, വീടിന് മുന്നിൽ നിന്നും വീടിന് സമീപം ഉപേക്ഷിച്ച ചെരുപ്പിൽ നിന്നും കിട്ടിയ രക്ത സാമ്പിളുകൾ എന്നിവയുടെ ഡിഎൻഎ പരിശോധനാഫലം തിരുവനന്തപുരത്തെ ലാബിൽ നിന്നും ലഭിക്കുകയും ചെയ്തു. വീടു നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു അസം സ്വദേശിയായ പ്രതി ജിഷയുമായി പരിചയത്തിലാകുന്നത്. ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന ഇയാൾക്ക് ജിഷയിൽ ലൈംഗിക താൽപ്പര്യം ഉണ്ടായിരുന്നു. സംഭവദിവസം രാവിലെ ബലാത്സംഗത്തിന് ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് വൈകീട്ടെത്തിയ ജിഷയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അന്വേഷണത്തിൽ നിർണ്ണായകമായത് ജിഷയുടെ വീടിന് സമീപത്തു നിന്നും ലഭിച്ച ചെരുപ്പാണ്. പൊലീസിനു ലഭിച്ച ചെരുപ്പിൽ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു. മാത്രമല്ല, പെരുമ്പാവൂരിൽ ഇത്തരം ചെരുപ്പ് കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളാണ് ഉപയോഗിക്കുന്നതെന്ന വിവരവും പൊലീസിനു ലഭിച്ചു. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മൊഴിയുടെ അടിസ്ഥാനത്തിൽ കൊലയാളിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തിരുന്നു. ഇവർ നൽകിയ സൂചനകളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകൾ ആ ദിവസങ്ങളിൽ തന്നെ സമീപവാസികൾക്കു തിരിച്ചറിയാനായി പ്രദർശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചെരുപ്പിൽ സിമന്റ് പറ്റിയിരുന്നതിനാൽ ആ ദിവസങ്ങളിൽ നിർമ്മാണമേഖലയിൽ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. കൊല നടന്നതിനു മുൻപുള്ള ദിവസങ്ങളിൽ സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തരം കറുത്ത റബ്ബർ ചെരുപ്പുകൾ മോഷണം പോയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു.