- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം: അന്വേഷണം ഏഴ് അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്; കുറ്റവാളിയെ തപ്പി പൊലീസും സംഘം ഡാർജിലിംഗിലെത്തി; ജിഷയുടെ അമ്മയും സഹോദരിയും ആരെയോ ഭയപ്പെടുന്നതായി പൊലീസിനു സംശയം
കോതമംഗലം: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ഏഴ് അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചെന്ന് സൂചന. ജിഷയുടെ കുടുംബവുമായി പലതരത്തിൽ ഇടപെട്ട ഏഴു ബംഗാളികളെത്തേടി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ബംഗാളിലേക്ക് തിരിച്ചിരുന്നു. ഇന്നലെ ഡാർജിലിംഗിലെത്തിയ സംഘം ഇവിടെ തങ്ങി ആദ്യഘട്ട തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക പൊലീസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ലിസ്റ്റിലുള്ളവരെ കണ്ടെത്താൻ പൊലീസ് നീക്കം നടക്കുന്നത്. ജിഷയുടെ മാതാവ് രാജേശ്വരിയെ ബൈക്കിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് പ്രതി ചേർക്കപ്പെട്ട യുവാവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇയാളെക്കുറിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. പെരുമ്പാവൂരിലെ കോഴിക്കടയിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിൽ പോയെന്നായിരുന്നു നേരത്തെ സ്ഥാപനം ഉടമയുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് ഇയാൾ നൽകിയ ഫോൺ നമ്പറിൽ പൊലീസ് വിളിച്ചപ്പോൾ താൻ നാട്ടിലാണെന്ന് യുവാവ് വെളിപ്പെടുത്തുകയും
കോതമംഗലം: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ഏഴ് അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചെന്ന് സൂചന. ജിഷയുടെ കുടുംബവുമായി പലതരത്തിൽ ഇടപെട്ട ഏഴു ബംഗാളികളെത്തേടി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ബംഗാളിലേക്ക് തിരിച്ചിരുന്നു. ഇന്നലെ ഡാർജിലിംഗിലെത്തിയ സംഘം ഇവിടെ തങ്ങി ആദ്യഘട്ട തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക പൊലീസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ലിസ്റ്റിലുള്ളവരെ കണ്ടെത്താൻ പൊലീസ് നീക്കം നടക്കുന്നത്.
ജിഷയുടെ മാതാവ് രാജേശ്വരിയെ ബൈക്കിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് പ്രതി ചേർക്കപ്പെട്ട യുവാവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇയാളെക്കുറിച്ച് പൊലീസ് സംഘം അന്വേഷണം നടത്തിയിരുന്നു. പെരുമ്പാവൂരിലെ കോഴിക്കടയിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിൽ പോയെന്നായിരുന്നു നേരത്തെ സ്ഥാപനം ഉടമയുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് ഇയാൾ നൽകിയ ഫോൺ നമ്പറിൽ പൊലീസ് വിളിച്ചപ്പോൾ താൻ നാട്ടിലാണെന്ന് യുവാവ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പൊലീസ് തിരയുന്ന മറ്റ് ആറുപേർ ജിഷയുടെ വീട് നിർമ്മാണജോലികൾക്കായി എത്തിയവരാണ്. ജിഷയും അമ്മയും ഇവരിൽ ചിലരുമായി വഴക്കിട്ടിരുന്നതായുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ തിരയുന്നത്. സംഭവസമയം ഇവിടെയില്ലായിരുന്നെങ്കിലും മറ്റാരെയെങ്കിലും ചുമതലപ്പെടുത്തി ഇവർ കൃത്യം നിർവ്വിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലന്നാണ് അന്വേഷക സംഘത്തിന്റെ നിലപാട്.
കൊലചെയ്ത രീതിയാണ് പ്രധാനമായും അന്വേഷണം അന്യസംസ്ഥാനക്കാരിലേക്ക് നീളാൻ കാരണമായിട്ടുള്ളത്. സമീപകാലത്ത് അന്യസംസ്ഥാനക്കാർ പ്രതിയായ കൊലപാതകക്കേസുകളിലെല്ലാം തന്നെ കൃത്യം നടത്തിയിട്ടുള്ളത് സംഭവസ്ഥലത്തുനിന്നും കിട്ടുന്ന സാധന -സാമഗ്രികൾ കൊണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. മരക്കഷണം കൊണ്ടും കരിങ്കല്ലുകൊണ്ടും കൂടെ ജോലിചെയ്തിരുന്നവരെ ഇക്കൂട്ടർ കൊലപ്പെടുത്തിയ സംഭവം അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ജിഷയുടെ തലക്കടിച്ചത് ആണി പറിക്കാൻ പ്രത്യേകം തയ്യാറാക്കിയ നീളമുള്ള കമ്പി കൊണ്ടാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കമ്പി സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയ തൊണ്ടിസാധനങ്ങളുടെ ലിസ്റ്റിൽ പൊലീസ് ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ആന്തരാവയവങ്ങൾക്ക് ക്ഷതമേൽപ്പിക്കാൻ കൊലയാളി ഈ കമ്പി ഉപയോഗിച്ചിട്ടില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുമുണ്ട്.ദേഹത്ത് കണപ്പെട്ട ആഴത്തിലുള്ള മുറിവുകൾ മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതാണെന്നും ജനനേന്ദ്രീയവും ആന്തരികാവയവങ്ങളും തകർത്ത ആക്രമണം കമ്പിപോലുള്ള വസ്തുകൊണ്ടാവാമെന്നുമാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.
ജിഷയുടെ സഹോദരി ദീപയുടെയും മാതാവ് രാജേശ്വരിയുടെയും വെളിപ്പെടുത്തലുകളിലാണ് ഇനി അന്വേഷക സംഘത്തിന്റെ പ്രതീക്ഷ. കൊലപാതകിയെക്കുറിച്ച് ഇവർക്ക് നിർണ്ണായക വിവരങ്ങൾ അറിയാമെന്നും ആരെയോ ഭയപ്പെടുന്നതുമൂലമാണ് ഇവർ മനസ്സുതുറക്കാത്തതെന്നുമാണ് പൊലീസ് നിഗമനം.