- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തിരിച്ചറിയൽ പരേഡില്ല; കൂടുതൽ തെളിവ് ശേഖരിക്കലും നിർത്തുന്നു; ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അമീറുളിനെതിരെ ചാർജ്ജ് ഷീറ്റ് നൽകാൻ പൊലീസ്: ജിഷ കേസിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സൂചന
കൊച്ചി: ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനെ അറസ്റ്റു ചെയ്‌തെങ്കിലും പൊലീസിനെ വലയ്ക്കുന്നത് തെൡവുകളുടെ അഭാവമാണ്. ലഭ്യമായ തെളിവുകൾ വച്ച് പ്രതിയെ വിചാരണയ്ക്ക് വിധേയനാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘമിപ്പോൾ. കൊലയ്ക്ക് പ്രേരണയായ സംഭവം എന്തെന്ന കാര്യത്തിലാണ് ഇപ്പോഴും വ്യക്തത വരുത്താൻ പൊലീസിന് സാധിക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. കൊല്ലപ്പെട്ട ജിഷയുമായി നേരത്തെ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പ്രതി അമീറുൾ ഇസ്‌ളാം ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം പൊലീസ് അന്വേഷണസംഘം തുടർച്ചയായി നടത്തിയ ചോദ്യംചെയ്യലിൽ കൊലപാതകത്തെ സംബന്ധിച്ച സംശയങ്ങളെല്ലാം ദുരീകരിക്കാനായെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. നേരത്തെ ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകളുമായി വസ്തുതകൾക്ക് ഒരു ബന്ധവുമില്ലെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. വ്യാഴാഴ്ച എഡിജിപി ബി സന്ധ്യയും അമീറുളിനെ ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചോദ്യംചെയ്യും. അതിനുശേ
കൊച്ചി: ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനെ അറസ്റ്റു ചെയ്‌തെങ്കിലും പൊലീസിനെ വലയ്ക്കുന്നത് തെൡവുകളുടെ അഭാവമാണ്. ലഭ്യമായ തെളിവുകൾ വച്ച് പ്രതിയെ വിചാരണയ്ക്ക് വിധേയനാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘമിപ്പോൾ. കൊലയ്ക്ക് പ്രേരണയായ സംഭവം എന്തെന്ന കാര്യത്തിലാണ് ഇപ്പോഴും വ്യക്തത വരുത്താൻ പൊലീസിന് സാധിക്കാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. കൊല്ലപ്പെട്ട ജിഷയുമായി നേരത്തെ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പ്രതി അമീറുൾ ഇസ്‌ളാം ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസം പൊലീസ് അന്വേഷണസംഘം തുടർച്ചയായി നടത്തിയ ചോദ്യംചെയ്യലിൽ കൊലപാതകത്തെ സംബന്ധിച്ച സംശയങ്ങളെല്ലാം ദുരീകരിക്കാനായെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. നേരത്തെ ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകളുമായി വസ്തുതകൾക്ക് ഒരു ബന്ധവുമില്ലെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. വ്യാഴാഴ്ച എഡിജിപി ബി സന്ധ്യയും അമീറുളിനെ ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചോദ്യംചെയ്യും. അതിനുശേഷം കൊലചെയ്ത രീതി സംബന്ധിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും അദ്ദേഹം തന്നെ വെളിപ്പെടുത്തുമെന്നാണ് സൂചന. ചാർജ്ജ്ഷീറ്റ് ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി കുറ്റവാളിയെ വിചാരണ ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
കേസിൽ കൂടുതൽ വ്യക്തത വന്നതോടെ വീണ്ടും ഇനി കൂടുതൽ തിരിച്ചറിയൽ പരേഡ് നടത്തേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊലചെയ്തശേഷം ജിഷയുടെ വീട്ടിൽനിന്ന് കനാലിലിറങ്ങി റോഡിലേക്ക് കയറിപ്പോകുന്നതു കണ്ട അയൽവാസി സ്ത്രീ അമീറുളിനെ തിരിച്ചറിഞ്ഞത് കേസിന് നല്ല ബലം നൽകുന്നുണ്ട്. ഡിഎൻഎ ഫലവും അമീറുളിന് ശിക്ഷ നേടിക്കൊടുക്കുമെന്ന് ഉറപ്പ്. അതുകൊണ്ടു കൂടുതൽ പേരെ സാക്ഷിപ്പട്ടികയിൽപ്പെടുത്തി കേസ് സങ്കീർണമാക്കേണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. എന്നാൽ സംഭവത്തിനുശേഷം അമീറുൾ ഒളിവിലിരുന്ന അസം, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ട്. പെരുമ്പാവൂരിലും തെളിവെടുപ്പ് നടത്തും.
കൊലയാളി അമീറുൾ ഇസ്‌ളാമിന്റെ ഡിഎൻഎ വീണ്ടും പരിശോധിക്കാനും നീക്കമുണ്ട്. നേരത്തെ ജിഷയുടെ നഖത്തിനടിയിൽനിന്നു കിട്ടിയ ചർമകോശത്തിന്റെയും രക്താംശത്തിന്റെയും ഡിഎൻഎ തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണ് പരിശോധിച്ചത്. പ്രതിയെന്നു സംശയിച്ച ചിലരുടെയും ഡിഎൻഎ അവിടെ പരിശോധിച്ചിരുന്നു. എന്നാൽ അമീറുളിന്റേത് പൊലീസ് ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്. ഇതുസംബന്ധിച്ച് ചില കേന്ദ്രങ്ങൾ സംശയം ഉയർത്തിയതിനെത്തുടർന്ന് രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററിൽതന്നെ വീണ്ടും ഡിഎൻഎ പരിശോധിക്കാനാണ് നീക്കം.
അമീറുളിന്റെ കാൽപ്പാദത്തിന്റെയും പല്ലിന്റെയും മാതൃക ഉണ്ടാക്കാനും അന്വേഷണസംഘം തീരുമാനിച്ചു. ജിഷയുടെ പുറത്തുകണ്ട കടിയുടെ പാട് അമീറുൾതന്നെ കടിച്ചതാണെന്നും ജിഷയുടെ വീടിനു സമീപത്തുനിന്ന് കണ്ടെടുത്ത ചെരുപ്പ് അമീറുളിന്റേതാണെന്നും സ്ഥാപിക്കാനാണിത്.