- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കുടുംബം അമീറുളിന്റെ കൈയിൽ നിന്നു പണം വാങ്ങിയിരുന്നു; പകരം ജിഷയെ വിവാഹം കഴിക്കണമെന്നു പ്രതി ആവശ്യപ്പെട്ടു; അമ്മയ്ക്കും സഹോദരിക്കും അമീറുളിനെ നേരത്തെ അറിയാമായിരുന്നെന്ന റിപ്പോർട്ടുമായി കൈരളി-പീപ്പിൾ ടിവി
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കും പ്രതി അമീറുൾ ഇസ്ലാമുമായി മുൻ പരിചയമുണ്ടെന്നു റിപ്പോർട്ട്. ഇയാളിൽ നിന്നു പണം ജിഷയുടെ കുടുംബം പണം കൈപ്പറ്റിയിരുന്നു. പണത്തിനു പകരം ജിഷയെ വിവാഹം ചെയ്തു കൊടുക്കണമെന്നു പ്രതി ആവശ്യപ്പെട്ടിരുന്നതായും കൈരളി - പീപ്പിൾ ടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അമീറുളിനു ജിഷയുടെ സഹോദരി ദീപയുമായി പരിചയമുണ്ടായിരുന്നു. നൽകിയ പണത്തിനു പകരം ജിഷയെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ജിഷ ഇക്കാര്യം വിസമ്മതിച്ചതായുമാണു റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകദിവസം രാവിലെ 11.30ന് മുൻപ് പ്രതിയെ കണ്ട നിർണായക സാക്ഷി ഉണ്ടെന്നും സൂചനയുണ്ട്. ഇയാൾ അമീറുളിനെ തിരിച്ചറിഞ്ഞു. ഇക്കാര്യം പൊലീസ് രേഖപ്പെടുത്തി. സാക്ഷിയായ ഇയാൾ ഒരു പശുവളർത്തുകാരനാണ്. ജിഷയുടെ വീട്ടിൽ നിന്ന് പ്രതി ഇറങ്ങി പോയത് ഇയാൾ കണ്ടെന്നും സൂചനയുണ്ട്. കേസിൽ തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കാൻ മറ്റ് സാക്ഷികൾ വിമുഖത കാണിക്കുന്നതായും വിവരങ്ങളുണ്ട്. അമീറുളിന്റെ പ്ര
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കും പ്രതി അമീറുൾ ഇസ്ലാമുമായി മുൻ പരിചയമുണ്ടെന്നു റിപ്പോർട്ട്. ഇയാളിൽ നിന്നു പണം ജിഷയുടെ കുടുംബം പണം കൈപ്പറ്റിയിരുന്നു. പണത്തിനു പകരം ജിഷയെ വിവാഹം ചെയ്തു കൊടുക്കണമെന്നു പ്രതി ആവശ്യപ്പെട്ടിരുന്നതായും കൈരളി - പീപ്പിൾ ടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അമീറുളിനു ജിഷയുടെ സഹോദരി ദീപയുമായി പരിചയമുണ്ടായിരുന്നു. നൽകിയ പണത്തിനു പകരം ജിഷയെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ജിഷ ഇക്കാര്യം വിസമ്മതിച്ചതായുമാണു റിപ്പോർട്ടിൽ പറയുന്നത്.
കൊലപാതകദിവസം രാവിലെ 11.30ന് മുൻപ് പ്രതിയെ കണ്ട നിർണായക സാക്ഷി ഉണ്ടെന്നും സൂചനയുണ്ട്. ഇയാൾ അമീറുളിനെ തിരിച്ചറിഞ്ഞു. ഇക്കാര്യം പൊലീസ് രേഖപ്പെടുത്തി. സാക്ഷിയായ ഇയാൾ ഒരു പശുവളർത്തുകാരനാണ്. ജിഷയുടെ വീട്ടിൽ നിന്ന് പ്രതി ഇറങ്ങി പോയത് ഇയാൾ കണ്ടെന്നും സൂചനയുണ്ട്. കേസിൽ തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കാൻ മറ്റ് സാക്ഷികൾ വിമുഖത കാണിക്കുന്നതായും വിവരങ്ങളുണ്ട്. അമീറുളിന്റെ പ്രതികാരത്തെ ഭയന്നാണിത്.
ജിഷയുടെ വീടിന് സമീപത്തെ കുളിക്കടവിൽ വച്ച് അമീറുളിനെ അടിച്ചത് അമ്മ രാജേശ്വരി തന്നെയാണെന്നും വിവരങ്ങളുണ്ട്. പണം തിരിച്ച് ചോദിച്ചതിനെപ്പറ്റിയുണ്ടായ വാക്കു തർക്കമാണ് അടിക്ക് കാരണം. ഇക്കാര്യം ആദ്യ അന്വേഷണ സംഘത്തോട് രാജേശ്വരി വെളിപ്പെടുത്തിയിരുന്നുവെന്നും കൈരളി-പീപ്പിൾ ടിവി റിപ്പോർട്ടിൽ പറയുന്നു.