- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ പരിശോധന നടന്നു; വൈകിട്ട് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കും; തിരിച്ചറിയിൽ പരേഡ് കഴിയും വരെ മുഖം പുറത്തുകാണിക്കില്ല: ബെഹ്റയുടെ അന്വേഷണം സിബിഐ മാതൃകയിൽ
കൊച്ചി: പ്രതിയെ പിടിച്ചെങ്കിലും ഉപദേശകന്റെ റോളിൽ ജിഷാ കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇടപെടുകയാണ്. പ്രമാദമായ കേസുകൾ പിടിച്ചാലുടൻ അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം പ്രതിയുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തും. അതിന് ശേഷമാകും കോടതിയിൽ പ്രതിയെ എത്തിക്കുക. എന്നാൽ അത്തരം പരിപാടികൾ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിർദ്ദേശിച്ചത്. സിബിഐയുടെ ശൈലി പിന്തുടരാനായിരുന്നു നിർദ്ദേശം. മെഡിക്കൽ പിരശോധനയുൾപ്പെടെ എല്ലാം അതീവ രഹസ്യമായി നടത്തുന്നത് പ്രതിയുടെ മുഖം മാദ്ധ്യമങ്ങളിൽ എത്താതിരിക്കാനാണ്. രാവിലെ പ്രതിയുടെ മെഡിക്കൽ പരിശോന നടന്നു കഴിഞ്ഞു. അതീവ സരുക്ഷയിൽ തന്നെയാകും പ്രതിയെ കോടതിയിലും മറ്റും എത്തിക്കു. മൂന്ന് ഡിഎൻഎ സാമ്പിളുകളും ശരിയാണെന്ന് വന്നതിനാൽ ഈ കേസിൽ നിന്ന് ആസം സ്വദേശിക്ക് ഒരിക്കലും തലയൂരാൻ കഴിയില്ല. എന്നാൽ പോലും ഒരു പഴുതു പോലും നൽകേണ്ടെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നൽകിയിട്ടുള്ള നിർദ്ദേശം. ആളാവുന്ന തരത്തിൽ പ്രതിയുമായി പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷ
കൊച്ചി: പ്രതിയെ പിടിച്ചെങ്കിലും ഉപദേശകന്റെ റോളിൽ ജിഷാ കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇടപെടുകയാണ്. പ്രമാദമായ കേസുകൾ പിടിച്ചാലുടൻ അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം പ്രതിയുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തും. അതിന് ശേഷമാകും കോടതിയിൽ പ്രതിയെ എത്തിക്കുക. എന്നാൽ അത്തരം പരിപാടികൾ വേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിർദ്ദേശിച്ചത്. സിബിഐയുടെ ശൈലി പിന്തുടരാനായിരുന്നു നിർദ്ദേശം. മെഡിക്കൽ പിരശോധനയുൾപ്പെടെ എല്ലാം അതീവ രഹസ്യമായി നടത്തുന്നത് പ്രതിയുടെ മുഖം മാദ്ധ്യമങ്ങളിൽ എത്താതിരിക്കാനാണ്.
രാവിലെ പ്രതിയുടെ മെഡിക്കൽ പരിശോന നടന്നു കഴിഞ്ഞു. അതീവ സരുക്ഷയിൽ തന്നെയാകും പ്രതിയെ കോടതിയിലും മറ്റും എത്തിക്കു. മൂന്ന് ഡിഎൻഎ സാമ്പിളുകളും ശരിയാണെന്ന് വന്നതിനാൽ ഈ കേസിൽ നിന്ന് ആസം സ്വദേശിക്ക് ഒരിക്കലും തലയൂരാൻ കഴിയില്ല. എന്നാൽ പോലും ഒരു പഴുതു പോലും നൽകേണ്ടെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നൽകിയിട്ടുള്ള നിർദ്ദേശം. ആളാവുന്ന തരത്തിൽ പ്രതിയുമായി പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്തതും അതുകൊണ്ടാണ്. മാദ്ധ്യമ പ്രവർത്തകരുടെ വിവാദ ചോദ്യങ്ങളോട് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേട് പോലും വിചാരണയെ സ്വാധീനിക്കും. അതും ഒഴിവാക്കാൻ കൂടിയാണ് പൊലീസിന്റെ പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന സ്ഥിരീകരണം പത്രക്കുറിപ്പിലൊതുങ്ങിയത്.
ജിഷാ വധക്കേസിൽ പ്രതിയെ കണ്ടതായി ചില സാക്ഷിമൊഴികളുണ്ട്. ഇവർ പ്രതിയെ തിരിച്ചറിയും വരെ മുഖം മാദ്ധ്യമങ്ങളിൽ വരാൻ അനുവദിക്കില്ല. പത്രത്തിലെ ചിത്രം കണ്ട് പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതിയിൽ ഉയരാതിരിക്കാനാണ് ഇത്. അത്ര കരുതലോടെയാണ് പ്രതിയെ പിടികൂടിയ ശേഷമുള്ള പൊലീസ് നീക്കങ്ങളും പുരോഗമിക്കുന്നത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വരുന്നതിന് മുമ്പ് തിരിച്ചറിയ്ൽ പരേഡിന്റെ സാധ്യതയും തേടും. അല്ലാത്ത പക്ഷം തെളിവെടുപ്പും സിബിഐ പ്രതികളെ കൊണ്ടു വരുന്ന മാതൃകയിൽ കറുത്ത തുണി കൊണ്ട് മുഖം മറച്ചായിരിക്കും. പ്രതിയെ പിടികൂടിയ ഉടനെ ഡിജിപി കൊച്ചിയിലെത്തുമെന്നും പ്രതിയെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുമെന്നും അഭ്യൂഹമെത്തി.
എന്നാൽ പ്രതിയെ പിടികൂടിയ കാര്യം സ്ഥിരീകരിച്ച് പത്രക്കുറിപ്പ് മാത്രം നൽകിയാൽ മതിയെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. ഒരു കാരണവശാലും മുഖം പുറത്ത് കാണരുതെന്നും അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരോടും ഡിജിപി നിർദ്ദേശിച്ചു. കുറ്റപത്രം അതിവേഗം നൽകി പ്രതിക്ക് എത്രയും വേഗം ശിക്ഷ വാങ്ങി നൽകാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും ഡിജിപി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഏറെ പ്രശംസനീയമായ പ്രവർത്തനം എഡിജിപി സന്ധ്യ നടത്തിയെന്ന് മുഖ്യമന്ത്രിയും വിലയിരുത്തുന്നു. ദക്ഷിണ മേഖലാ ഡിജിപയായി സന്ധ്യയെ നിയോഗിച്ചത് മുഖ്യമന്ത്രിയുടെ താൽപ്പര്യ പ്രകാരമാണ്.
ഡിജിപിയായി ചുമതലേറ്റെടുത്ത ശേഷം പെരുമ്പാവൂരിലെത്തിയ ലോക്‌നാഥ് ബെഹ്‌റ ജിഷ കൊല്ലപ്പെട്ട വീടും പരിസരവും പരിശോധിച്ചിരുന്നു. ആരേയും അറിയിക്കാതെ ഒറ്റക്കെത്തിയായിരുന്നു പരിശോധന. വീടും പരിസരവും അരിച്ചു പറക്കി. എല്ലാം ക്യാമറയിൽ പകർത്തി. പരിസരത്തിന്റെ പ്രത്യേക സ്വഭാവം മനസ്സിലാക്കി തെളിവുകൾ വിശകലനം ചെയ്യുകയായിരുന്നു ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. സിബിഐയിലെ പ്രവർത്തന പരിചയം മുതലാക്കി നിർണ്ണായകമായ തെളിവ് ചെരുപ്പാണെന്ന് ഡിജിപി തിരിച്ചറിഞ്ഞു. ജിഷ കൊല്ലപ്പെട്ടത് വിവാദമാകുന്നത് ഏതാണ്ട് എട്ട് ദിവസം കഴിഞ്ഞാണ്. അതിന് ശേഷമായിരുന്നു പരിസരവും മറ്റും പൊലീസ് അരിച്ചു പറക്കിയത്. രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷമാണ് കറുത്ത ഒരു ജോഡി ചെരുപ്പ് പൊലീസിന് കിട്ടിയത്. എന്നാൽ ചെരുപ്പിനെ ഗൗരവത്തോടെ കാണാൻ അദ്യ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
രണ്ട് ചെരുപ്പുകൾ കിട്ടിയതാണ് ഇതിന് കാരണം. ചെരുപ്പ് മനപ്പൂർവ്വം അഴിച്ചു വച്ചതാണെന്ന് ഇതിലൂടെ മനസ്സിലായി. ഓട്ടത്തിനിടയിൽ നഷ്ടപ്പെതാണെങ്കിൽ രണ്ട് ചെരുപ്പും ഒരിടത്ത് കാണില്ലായിരുന്നു. എന്നതായിരുന്നു ന്യായം. അതുകൊണ്ട് തന്നെ അന്വേഷണത്തെ വഴിതിരിച്ചു വിടാൻ ആരോ കൊണ്ടിട്ടതാണെന്ന വാദമുയർത്തി. ഈ ചെരുപ്പിനെ ആരും ഗൗനിച്ചില്ല. എന്നാൽ ലോക്‌നാഥ് ബെഹ്‌റയാണ് കാരണം കണ്ടെത്തിയത്. ചെരുപ്പ് മനപ്പൂർവ്വം കൊലയാളി തന്നെയാണ് അഴിച്ചു വച്ചതെന്ന് ബെഹ്‌റ കണ്ടെത്തി. കൊലയ്ക്ക് ശേഷം കനാലിലൂടെയാണ് പ്രതി രക്ഷപ്പെടതെന്നായിരുന്നു പൊലീസ് നിഗമനം. അത് തന്നെയാണ് ബെഹ്‌റയും നിരീക്ഷണ വിധേയമാക്കിയത്. കനാൽ വഴി രക്ഷപ്പടുമ്പോൾ ചെരുപ്പ് തടസ്സമായി മാറും. അതുകാരണം പ്രതി തന്നെയാകും ചെരുപ്പ് മനപ്പൂർവ്വം അഴിച്ചു വച്ചതെന്ന് ബെഹ്‌റ വിലയിരുത്തി.
ഈ നിരീക്ഷണം അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. ചെരുപ്പിൽ പിടിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കറുത്ത ചെരുപ്പിന്റെ ഉറവിടം തേടി പൊലീസെത്തുന്നത്. ഇതിൽ കരുതലോടെ അന്വേഷണം നടത്താൻ സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് കഴിയുകയും ചെയ്തു. പ്രതിയെ പിടികൂടിയെങ്കിലും ഈ ജാഗ്രത തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.