- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടിയും കുത്തിയും ശ്വാസം മുട്ടിച്ചും മൃതപ്രായയാക്കി; ശേഷം ജനനേന്ദ്രിയത്തിൽ മൂർച്ചയുള്ള ആയുധം കുത്തിയിറക്കിയ അരുംകൊല; മാങ്ങ കടിപ്പിച്ചും ചെരുപ്പണിയിച്ചും കൈരേഖ പതിപ്പിച്ചും നടത്തിയ അന്വേഷണത്തിൽ പിടിയിലായത് അമീറുൽ ഇസ്ലാം; സ്ത്രീസുരക്ഷക്കായുള്ള മുറവിളിയിൽ എംഎൽഎ മോഹം പൊലിഞ്ഞത് സാജു പോളിന്; ജിഷ വധക്കേസിൽ നാളെ വിധി വരുമ്പോൾ അമീറുളിന് എന്തുശിക്ഷ കിട്ടുമെന്ന ആകാംക്ഷയിൽ പൊതുസമൂഹം
കൊച്ചി: രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമ വിദ്യാർത്ഥിനി ജിഷയുടേത്. വെട്ടിയും കുത്തിയും ശ്വാസം മുട്ടിച്ചും മൃതപ്രായ ആക്കിയ ശേഷം അവളുടെ ജനനേന്ദ്രിയത്തിൽ മൂർച്ചയുള്ള ആയുധം പലവട്ടം കുത്തിയിറക്കി വികൃതമാക്കിയ നരാധമന് നാളെ വിചാരണ കോടതി എന്ത് ശിക്ഷ നൽകുമെന്ന ആകാംക്ഷയിലാണിപ്പോൾ പൊതുസമൂഹം. എറണാകുളം സെഷൻസ് കോടതി കേസിൽ നാളെ വിധി പ്രഖ്യാപിക്കുമെന്നാണ് പുറത്തായ വിവരം. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയയിൽ കനാൽ പുറംപോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ മൃഗീയ ആക്രണത്തെത്തുർന്നുള്ള നരകയാന അനുഭവിച്ചാണ നാട്ടുകാരുടെ പ്രിയങ്കരിയായിരുന്ന അവൾ ജീവൻ വെടിഞ്ഞത്. 2016 ഏപ്രിൽ 28-ന് രാത്രി 9 മണിയോടടുത്താണ്കുറ്റിക്കാട്ട്്പറമ്പ് പാപ്പു-രാജേശ്വരി ദമ്പതികളുടെ ഇളയമകൾ ജിഷ(21) കൊലചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ആദ്യം അസ്വാഭിക മരണമെന്ന നിലയിലായിരുന്നു പൊലീസ് കേസെടുത്തത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ജിഷയുടെ കൂട്ടുകാരികളിൽ ചിലർ ഇട്ടപോസ്റ്റുകളാണ് കേസിന്റെ അന്വേഷണഗതിയെ മാറ്റിമറിച്ചത്. കേസ് അന്വേഷണത്തിൽ പൊലീസിന
കൊച്ചി: രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമ വിദ്യാർത്ഥിനി ജിഷയുടേത്. വെട്ടിയും കുത്തിയും ശ്വാസം മുട്ടിച്ചും മൃതപ്രായ ആക്കിയ ശേഷം അവളുടെ ജനനേന്ദ്രിയത്തിൽ മൂർച്ചയുള്ള ആയുധം പലവട്ടം കുത്തിയിറക്കി വികൃതമാക്കിയ നരാധമന് നാളെ വിചാരണ കോടതി എന്ത് ശിക്ഷ നൽകുമെന്ന ആകാംക്ഷയിലാണിപ്പോൾ പൊതുസമൂഹം. എറണാകുളം സെഷൻസ് കോടതി കേസിൽ നാളെ വിധി പ്രഖ്യാപിക്കുമെന്നാണ് പുറത്തായ വിവരം.
പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയയിൽ കനാൽ പുറംപോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ മൃഗീയ ആക്രണത്തെത്തുർന്നുള്ള നരകയാന അനുഭവിച്ചാണ നാട്ടുകാരുടെ പ്രിയങ്കരിയായിരുന്ന അവൾ ജീവൻ വെടിഞ്ഞത്. 2016 ഏപ്രിൽ 28-ന് രാത്രി 9 മണിയോടടുത്താണ്
കുറ്റിക്കാട്ട്്പറമ്പ് പാപ്പു-രാജേശ്വരി ദമ്പതികളുടെ ഇളയമകൾ ജിഷ(21) കൊലചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ആദ്യം അസ്വാഭിക മരണമെന്ന നിലയിലായിരുന്നു പൊലീസ് കേസെടുത്തത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ജിഷയുടെ കൂട്ടുകാരികളിൽ ചിലർ ഇട്ടപോസ്റ്റുകളാണ് കേസിന്റെ അന്വേഷണഗതിയെ മാറ്റിമറിച്ചത്. കേസ് അന്വേഷണത്തിൽ പൊലീസിന്റെ ആദ്യഘട്ടത്തിലെ ഇപെടൽ പരക്കെ വിമർശനത്തിനിടയായിരുന്നു. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടതിന് സമാന സംഭവമെന്ന നിലയിലാണ് കൊലപാതകത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്തത്.
അടച്ചുറപ്പില്ലാത്ത വീട്ടിൽ ആൺതുണയില്ലാതെ കഴിയുന്ന ഓരോ പെൺജീവിതങ്ങൾക്കും നേരിട്ടേക്കാവുന്ന ദുരന്തമെന്ന നിലയിലാണ് പൊതുസമൂഹം സംഭവത്തെ വിലയിരുത്തിയത്.തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയും ഇതര വാർത്ത മാധ്യമങ്ങൾ വഴിയും ഇത്തരത്തിൽ കഴിയുന്ന നിരവധി പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതിൽ പലതും മലയാളി മനസുകളിൽ നൊമ്പരം നിറയ്ക്കുന്നവയായിരുന്നു.നിരവധി സുമനസുകളുടെ ഇപെടലിലൂടെ ഇവരിൽ ചിലർക്കൊക്കെ സുരക്ഷതഭവനങ്ങളിലേക്ക് ചേക്കേറാനുമായി.ഒരു മൺചുവരിന്റെ പോലും സുരക്ഷതിതത്വമില്ലാത്ത വാസസ്ഥലങ്ങളിൽ ഇരുളിനെ ഭയന്ന് കഴിയുന്ന സ്ത്രീ ജിവിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഇക്കുറി സംസ്ഥാനത്ത് എൽ ഡി എഫിന് അധികാരത്തിൽ എത്താൻ ഒരു പരിധിവരെ സഹായകമായത് ഈ കേസ് ആണെന്നകാര്യത്തിൽ തർക്കമില്ല. കാടടച്ചുള്ള അന്വേഷണത്തിനൊടുവിൽ 47-ാം ദിവസം കൃത്യമായിപ്പറഞ്ഞാൽ 2016 ജൂൺ 14-ന് പ്രതി അറസ്റ്റിലായി.അസാം സ്വദേശി അമിറുൾ ഇസ്ലാമാണ് കൃത്യം ചെയ്തതെന്നായിരുന്നു ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ, ഭരണത്തിലിരുന്ന യൂ ഡി എഫിനെ തകർക്കാൻ എൽ ഡി എഫിന് വീണുകിട്ടിയ വജ്രായുധമായി ഈ കൊലപാതക കേസ്.
കൊലയാളിയെ കണ്ടെത്താൻ വൈകിയതോടെ പെരുമ്പാവൂരിൽ ഇടത് പക്ഷം സംഘടിപ്പിച്ച രാപകൽ സമരത്തിന് ലഭിച്ച പിൻതുണ പക്ഷേ ഇവിടുത്തെ സി പി എം സ്ഥാനാർത്ഥിയും സിറ്റംഗ് എം എൽ എ യുമായ സാജുപോളിന് ഗുണം ചെയ്തില്ല എന്നതാണ് ഏറെ പരിതാപകരം. കേസ് നടപടികളിലെ അലംഭാവം,തെളിവ് നശിപ്പിക്കൽ, കുറ്റവാളിക്ക് രക്ഷപെടാൻ അവസരമരുക്കി തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്നിരുന്നു. എൽ ഡി എഫ് അധികാരത്തിലെത്തി ഏറെ താമസിയാതെ ആദ്യ അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി ഉൾപ്പെടെ ഉള്ളവരെ മറ്റിടങ്ങളിലേക്ക് പറിച്ചു നട്ടു.
ഇത് സാധാരണ നടപടി മാത്രമെന്ന് പൊലീസ് വിശദീകരണ മുണ്ടായെങ്കിലും ഇക്കൂട്ടരുടെ വീഴ്ചകളുടെ പേരിൽ ഉണ്ടായ വകുപ്പ് തലനടപടിയായിരുന്നു ഇതെന്നായിരുന്നു പൊതുവെ വ്യാഖ്യാനിക്കപ്പെട്ടത്.സംഭവസ്ഥലത്ത് റിബൺ കെട്ടിയില്ല,എഫ് ഐ ആർ ഓൺലൈനിൽ തയ്യാറാക്കിയില്ല തുടങ്ങിയവയായിരുന്നു പ്രധാനമായും എസ് ഐ സോണി മത്തായിക്കെതിരെ നടപടിക്ക് പറഞ്ഞുകേട്ട കാരണങ്ങൾ. പൊലീസ് റിബൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രാത്രി അയൽവീട്ടിൽ നിന്നും തപ്പിപ്പിടിച്ച് കൊണ്ടുവന്ന കയർ സംഭവം നടന്ന വീടിന്റെ പ്രവേശന കവാടത്തിൽ തങ്ങൾ വലിച്ചുകെട്ടിയിരുന്നെന്ന എസ് ഐ യുടെയും കൂട്ടരുടെയും വാദം വിലപ്പോയില്ല.'റിബണാവില്ലല്ലോ കയർ' എന്ന വാദഗതിപരക്കെ ഉയർന്നപ്പോൾ ഉന്നതരും ഇതിനേ അനകൂലിക്കുകയായിരുന്നു.നെറ്റ് തകരാറിലായ സാഹചര്യത്തിൽ ഓഫ്‌ളൈനിൽ എഫ് ഐ
ആർ തയ്യാറാക്കാൻ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടുകയായിരുന്നെന്നുമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടർ അന്ന് നൽകിയ വിശദീകരണം.
കുഴപ്പക്കാരെന്ന് പഴികേട്ട ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ടെടുത്ത തെളിവുകൾക്ക് പിന്നാലെ സഞ്ചരിച്ചാണ് പ്രത്യേക അന്വേഷക സംഘം പ്രതിയെ കണ്ടെത്തിയതെന്ന സത്യം സേനക്കുള്ളിൽ പരസ്യമായ രഹസ്യമായിക്കഴിഞ്ഞു.ഇതിന്റെ ക്രഡിറ്റ് ഏ ഡി ജി പി സന്ധ്യയുടെ പേരിലായി എന്നുമാത്രം. സംഭവം നടക്കുമ്പോൾ കുറുപ്പംപടി സി ഐ ആയിരുന്ന എൻ രാജേഷ്,എസ് ഐ ആയിരുന്ന സോണി മത്തായി എന്നിവർ കണ്ടെത്തിയ തെളിവുകൾക്കപ്പുറം എന്തെങ്കിലും കണ്ടെത്താൻ സന്ധ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിനും സാധിച്ചില്ല എന്നാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
ഒരു ജോഡി ചെരുപ്പ്, കത്തിയിലും മുറിയിലെ കതകിന്റെ ബോൾട്ടിലും കണ്ട രക്തക്കറ, കൊല്ലപ്പെട്ട ജിഷയുടേതല്ലാത്ത തലമുടി ,വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ. ജിഷയുടെ നഖങ്ങൾക്കിടിൽ നിന്നും ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ആദ്യ ആന്വേഷക സംഘത്തിന് ലഭിച്ച തെളിവുകൾ. ഇവയിൽ നിന്നും ലഭിച്ച ഡി എൻ എ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ആസ്ം സ്വദേശി അമിറുൾ ഇസ്ലാം തന്നെയെന്ന പൊലീസ് സ്ഥരീകരിച്ചത്.
അന്വേഷണത്തിന്റെ നാൾവഴികൾ ഏറെ ആകാംക്ഷയും ആശങ്കയുമുയർത്തുന്നതായിരുന്നു. മാങ്ങ കടിപ്പിക്കുക, ചെരുപ്പണിയിക്കുക, നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചെടുക്കുക തുടങ്ങിയവയെല്ലാം ഈ കേസിൽ പരീക്ഷിക്കപ്പെട്ട അന്വേഷണ രീതികളിൽ ചിലത് മാത്രം.ഇത് മൂലം പെടാപ്പാട് പെടേണ്ടിവന്നവരുടെ നീണ്ട നിരതന്നെയുണ്ട്.കേസിൽ പൊലീസീന്റെ അമിതാവേശം ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ജിഷയുടെ അയൽവാസിയായ ഓട്ടോ ഡ്രൈവർ സാബുവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.മാതാവ് രാജേശ്വരി ഉന്നയിച്ച സംശയത്തിന്റെ പേരിലാണ് ഇയാളെ കസ്്റ്റഡിയിൽ എടുത്തെതെന്നാണ് അന്ന് പരക്കെ പ്രചരിച്ച വിവരം. ദിവസങ്ങൾക്ക് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട സാബു പൊലീസ് കുറ്റം ഏറ്റെുക്കാൻ പറഞ്ഞ് തന്നെ തലങ്ങും വിലങ്ങും മർദ്ധിച്ചതായി വെളിപ്പെടുത്തിയിരുന്നു. കേസ് വിചാരണ ആരംഭിച്ച് ഏറെ താമസിയാതെ സാബു ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. ജോലിക്ക് പോയിട്ടുവന്ന ശേഷം മുറിക്കുള്ളിൽ പ്രവേശിച്ച സാബു തൂങ്ങി മരിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം പുറത്ത് വന്ന സാബു കടുത്ത ശാരീരിക-മാനസീക കഷ്ടതകൾ അനുഭവിച്ചിരുന്നെന്നും ജോലിചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് വീ്ട്ടുകാർ മാധ്യമങ്ങളുമായി പങ്കുവച്ച വിവരം. മകൾ നഷ്്ടമായപ്പോൾ ആദ്യനാളുകളിൽ മാതാവ് രാജേശ്വരി ഏറെ ദുഃഖിതയായികാണപ്പെട്ടെങ്കിലും പിന്നീടിങ്ങോട്ട് ഇവർ എല്ലാം മറന്ന് ജീവിതം ആഘോഷമാക്കുന്ന കാഴ്ചയാണ് നാട്ടുകാർ സാക്ഷ്യം വഹിച്ചത്. സർക്കാർ പണിതുനൽകിയ വീട്ടിൽ പൊലീസ് അകമ്പടിയിൽ താമസിച്ചുള്ള തന്റെ ദെനംദിന ജീവിതം നാട്ടിലെ സമ്പന്നരോട് കിടപിക്കുന്നതാക്കാനുള്ള ഇവരുടെ നീക്കം പരക്കെ ചർച്ചയായിക്കഴിഞ്ഞു. കാരുണ്യത്തിന്റെ പേരിൽ സർക്കാർ കനിഞ്ഞ് നൽകിയ ഉദ്യോഗം ഒരുഗതിയും പരഗതിയുമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന സഹോദരി ദീപക്ക് വലിയ ആശ്വസമായി. ജിഷയുടെ സഹോദരി ദീപ ഇപ്പോൾ പെരുമ്പാവൂർ താലൂക്ക് ഓഫീസ് ജീവനക്കാരിയാണ്.
മകളുടെ മരണത്തിന് വർഷങ്ങൾക്ക് മുമ്പേ നാടുവിട്ട പിതാവ് പാപ്പുവിന്റെ മരണം ഏറെ ദാരുണമായിരുന്നു. എഴുന്നേൽക്കാൻ കഴിയാത്ത നിലയിൽ അവശനായ പാപ്പു വീട്ടിൽ നിന്നും നിരങ്ങി നിരങ്ങി ഓടക്കാലി കവലയിലേക്ക് പോകവേ റോഡിൽ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.മരിക്കുമ്പോൾ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ അവശേഷിച്ച ലക്ഷങ്ങൾക്കായി ഇപ്പോൾ ബന്ധുക്കൾ കടുത്ത പോരാട്ടത്തിലാണ്. കോടതി തീരുമാനിക്കുംപോലെ പണം അർഹർക്ക് നൽകുമെന്നാണ് നോമിനിയായ മുൻ വനിത പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഇനിയുള്ള നിയമപോരാട്ടം എന്ന് തീരുമെന്ന് കണ്ടറിയണമെന്നതാണ് നിലവിലെ സ്ഥിതി.