- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെലിഞ്ഞുണങ്ങിയ അമീറുൾ ഒറ്റയ്ക്കാണോ നല്ല ആരോഗ്യശേഷിയുള്ള ജിഷയെ കൊലപ്പെടുത്തിയത്? സുഹൃത്തായ അനാറുൽ ഇസ്ലാമിന് എന്തു സംഭവിച്ചു? കൊലനടന്ന വീട്ടിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ വിരലയാളം ആരുടേതെന്ന് സ്ഥിരീകരിക്കാത്തതും സംശയത്തിന് ഇടയാക്കുന്നു; അമീറുളിനെ തൂക്കികൊല്ലാൻ വിധിക്കുമ്പോഴും വട്ടോളിപ്പടിയിലെ നാട്ടുകാർക്ക് നിരവധി സംശയങ്ങൾ ബാക്കി
പെരുമ്പാവൂർ: ജിഷയെ ആരുംകൊല ചെയ്ത നരാധമൻ അമിറുൾ ഇസ്ലാമിന് കോടതി തൂക്കുകയർ വിധിച്ചത് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും സംഭവം നടന്ന വട്ടോളിപ്പടിയിയിലും സമീപപ്രദേശങ്ങളിലുമുള്ള വലിയൊരുവിഭാഗം നാട്ടുകാരുടെ സംശയത്തിന് ഇനിയും അറുതിയായിട്ടില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇന്ന് രാവിലെ എറണാകുളം സെഷൻസ് കോടതിയാണ് പ്രതി ആസാം സ്വദേശി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അന്വേഷണ സംഘം കണ്ടെത്തിയ പ്രതി അമീറുൾ ഇസ്‌ലാം തന്നെയാണോ ജിഷയേ കൊലചെയ്തതെന്നാണ് ഇവിടുത്തുകാരുടെ പ്രധാന സംശയം. കൃശഗാത്രനായ അമിറുളിന് ഒറ്റക്ക് ജിഷയെ കൊലപ്പെടുത്താനിവില്ലന്നാണ് ഇപ്പോഴും ഇവിടുത്തുകാർ ഉറച്ച്് വിശ്വസിക്കുന്നത്. കൊലനടന്ന വീട്ടിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ വിരലയാളം ആരുടേതെന്ന് സ്ഥിരീകരിക്കാനാവാത്തതും കൊലയിൽ പങ്കുണ്ടന്ന് ആദ്യം മുതൽ തന്നേ പൊലീസ് സംശയിച്ചിരുന്ന അസാം സ്വദേശിയായ അനാറുൾ ഹസനെ കണ്ടെത്താൻ കഴിയാത്തതും അന്വേഷക സംഘത്തിന്റെ വീഴ്ചയായിട്ടാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. കേസിൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ള അമിറു
പെരുമ്പാവൂർ: ജിഷയെ ആരുംകൊല ചെയ്ത നരാധമൻ അമിറുൾ ഇസ്ലാമിന് കോടതി തൂക്കുകയർ വിധിച്ചത് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും സംഭവം നടന്ന വട്ടോളിപ്പടിയിയിലും സമീപപ്രദേശങ്ങളിലുമുള്ള വലിയൊരുവിഭാഗം നാട്ടുകാരുടെ സംശയത്തിന് ഇനിയും അറുതിയായിട്ടില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇന്ന് രാവിലെ എറണാകുളം സെഷൻസ് കോടതിയാണ് പ്രതി ആസാം സ്വദേശി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്.
അന്വേഷണ സംഘം കണ്ടെത്തിയ പ്രതി അമീറുൾ ഇസ്‌ലാം തന്നെയാണോ ജിഷയേ കൊലചെയ്തതെന്നാണ് ഇവിടുത്തുകാരുടെ പ്രധാന സംശയം. കൃശഗാത്രനായ അമിറുളിന് ഒറ്റക്ക് ജിഷയെ കൊലപ്പെടുത്താനിവില്ലന്നാണ് ഇപ്പോഴും ഇവിടുത്തുകാർ ഉറച്ച്് വിശ്വസിക്കുന്നത്. കൊലനടന്ന വീട്ടിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ വിരലയാളം ആരുടേതെന്ന് സ്ഥിരീകരിക്കാനാവാത്തതും കൊലയിൽ പങ്കുണ്ടന്ന് ആദ്യം മുതൽ തന്നേ പൊലീസ് സംശയിച്ചിരുന്ന അസാം സ്വദേശിയായ അനാറുൾ ഹസനെ കണ്ടെത്താൻ കഴിയാത്തതും അന്വേഷക സംഘത്തിന്റെ വീഴ്ചയായിട്ടാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. കേസിൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ള അമിറുൾ ഇസ്‌ളാമിന്റെ സുഹൃത്താണ് അനാറുൾ ഹസൻ ഇസ്ലാം എന്നാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ള വിവരം.
നല്ല ആരോഗ്യശേഷിയും മനോധൈര്യവുമുണ്ടായിരുന്ന ജിഷക്ക് മുന്നിൽ അമിറുളിനെ വെറും കൃമിയായി മാത്രമേ പരിഗണിക്കാനാവു എന്നാണ് നാട്ടുകാരുടെ പക്ഷം. കാമറയ്ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കാൻ ഇവരിൽ മിക്കവരും തയ്യാറല്ല. വിവാദമായ കേസിലെ കോടതി വിധിയെ എതിർത്ത് സംസാരിച്ചാൽ നിയമ നടപടികളിൽ കുടുങ്ങുമോ എന്ന് ആശങ്കയാണ് ഇവരിലേറെപ്പേരും പങ്കുവയ്ക്കുന്നത്. രാജ്യമാകെ ചർച്ച ചെയ്ത കൊലപാതക കേസിന്റെ നാൾ വഴികളിൽ പെരുമ്പാവൂർ സ്വദേശികളും രാഷ്ട്രീയ രംഗത്തെ തിളക്കമാർന്ന വ്യക്തിത്വങ്ങളുമായിരുന്ന പി സി പി എം നേതാവ് സാജുപോളും കോൺഗ്രസ് നേതാവ് പി പി തങ്കച്ചനും നേരിട്ട പ്രതിസന്ധികളും ഏറെ ചർച്ചയായിരുന്നു.
തങ്കച്ചനെ പിതൃത്വവിവാദത്തിൽ വീഴ്തിയത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ആയിരുന്നു.കോടതി നടപടികളിലേക്ക് നീങ്ങിയ ഈ വിഷയം എങ്ങിനെ അവസാനിച്ചു എന്നകാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എംഎൽഎ തങ്ങളെ സഹായിച്ചില്ലന്നും പറഞ്ഞുള്ള ജിഷയുടെ മാതാവ് രാജേശ്വരിയുടെ നിളവിളി ഒരു പരിധിവരെ ഇല്ലാതാക്കിയത് സാജുപോളിന്റെ എം എൽ എ സ്ഥാനമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
സ്വന്തം വീടുകളിൽപോലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നതിന് മലയാളി സമൂഹത്തിന് ഒരു നേർസാക്ഷ്യം കൂടിയായിരുന്നു ഈ അരുംകൊല. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് കേസിൽ നിന്നും ആരയോ രക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ജിഷയുടെ ക്രൂരമായ കൊലപാതകം മൂന്ന് ദിവസം മാധ്യമങ്ങൾപോലും അറിയാതിരുന്നതും മതപരമായ ആചാരങ്ങൾ ഒന്നും നടത്താതെ മൃതദേഹം ദഹിപ്പിക്കാൻ പൊലീസ് കാണിച്ച തിടുക്കവും മറ്റും ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നതുമായി.
ഇതിനെതുടർന്ന് ലോക്കൽ പൊലീസിനെ മാറ്റി കേസ് അന്വേഷിക്കാൻ മറ്റൊരു സംഘം എത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. പിന്നീട് ഭരണം മാറുകയും ലോക്്‌നാഥ് ബഹ്‌റ ഡി.ജി.പി സ്ഥാനത്തെത്തുകയും എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ജിഷാ കൊലകേസ് അന്വേഷണം സർക്കാർ കൈമാറുകയുമായിരുന്നു. ഏകദേശം 50 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ മുൻ അന്വേഷണ സംഘത്തിന്റെ നികമനങ്ങളെ തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ അമീർറുൾ ഇസ്‌ലാമാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് എ.ഡി.ജി.പി ബി.സന്ധ്യ അടങ്ങുന്ന സംഘം കണ്ടെത്തുകയായിരുന്നു.