- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനരോഷം തണുപ്പിക്കാൻ അറസ്റ്റ് ചെയ്തവർക്ക് കൊലപാതകവുമായി ബന്ധമില്ല; അന്വേഷണം വഴിമുട്ടിയപ്പോൾ ക്രൈം ബ്രാഞ്ചിന് നൽകി മുഖം രക്ഷിക്കാൻ നീക്കം; പൊലീസ് ഇപ്പോഴും തപ്പുന്നത് കൂരിരുട്ടിൽ തന്നെ
പെരുമ്പാവൂർ: നിയമ വിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി ബലത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ അന്വേഷണം വഴിമുട്ടി. കൊലപാതിയെന്ന സംശയത്താൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആർക്കും തന്നെ കേസുമായി ബന്ധമില്ലെന്ന് ബോധ്യമായതോടെ അന്വേഷണം ഏത് ദിശയിലേക്ക് നീങ്ങണമെന്ന അറിയാതെ ഇരുട്ടിൽതപ്പുകയാണ് പൊലീസ്. കേസിൽ ജനരോഷം ഉയർന്നതോടെ ശമിപ്പിക്കാൻ വേണ്ടിയാണ് പൊലീസ് അറസ്റ്റു നടത്തിയതെന്ന ആക്ഷേപത്തെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതല്ലാതെ പ്രതിയിലേക്ക് എത്താനുള്ള തെളിവുകളൊന്നും ഏഴു ദിവസം പിന്നിട്ടിട്ടും ലഭിച്ചില്ല. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് പിടികൂടിയ ജിഷയുടെ സമീപവാസിയായ യുവാവിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായി. എങ്കിലും ഇയാളെയും വിട്ടയച്ചിട്ടില്ല. രണ്ടു വിരലടയാളങ്ങൾ വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. ഇയാളുടെ വിരലടയാളവുമായി ഇവയ്ക്ക് സാമ്യമില്ല. ജിഷയുടെ മൊബൈൽ കാൾ വിശദാംശങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയെ തേടിയാണ് ഇപ്പോഴത്ത
പെരുമ്പാവൂർ: നിയമ വിദ്യാർത്ഥിനി ജിഷയെ അതിക്രൂരമായി ബലത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ അന്വേഷണം വഴിമുട്ടി. കൊലപാതിയെന്ന സംശയത്താൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ആർക്കും തന്നെ കേസുമായി ബന്ധമില്ലെന്ന് ബോധ്യമായതോടെ അന്വേഷണം ഏത് ദിശയിലേക്ക് നീങ്ങണമെന്ന അറിയാതെ ഇരുട്ടിൽതപ്പുകയാണ് പൊലീസ്. കേസിൽ ജനരോഷം ഉയർന്നതോടെ ശമിപ്പിക്കാൻ വേണ്ടിയാണ് പൊലീസ് അറസ്റ്റു നടത്തിയതെന്ന ആക്ഷേപത്തെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതല്ലാതെ പ്രതിയിലേക്ക് എത്താനുള്ള തെളിവുകളൊന്നും ഏഴു ദിവസം പിന്നിട്ടിട്ടും ലഭിച്ചില്ല. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് പിടികൂടിയ ജിഷയുടെ സമീപവാസിയായ യുവാവിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായി. എങ്കിലും ഇയാളെയും വിട്ടയച്ചിട്ടില്ല. രണ്ടു വിരലടയാളങ്ങൾ വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. ഇയാളുടെ വിരലടയാളവുമായി ഇവയ്ക്ക് സാമ്യമില്ല.
ജിഷയുടെ മൊബൈൽ കാൾ വിശദാംശങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയെ തേടിയാണ് ഇപ്പോഴത്തെ അന്വേഷണം. സംഭവ ദിവസം ജിഷയുടെ ഫോണിലേക്ക് ഒരു അന്യസംസ്ഥാന തൊഴിലാളി വിളിച്ചിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഇന്നലെ ലക്ഷ്യം കണ്ടില്ല. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തോട് സാമ്യമുള്ള യുവാവാണ് കണ്ണൂരിൽ പിടിയിലായത്. ഇയാളെ ഇന്നലെ പകൽ മുഴുവൻ ആലുവ പൊലീസ് ക്‌ളബിൽ എ.ഡി.ജി.പി കെ. പത്മകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല.
അടുത്തകാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ഇയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കമ്പിയിട്ടിരിക്കുകയാണ്. ആരോഗ്യവതിയായ ജിഷയെ ഇയാൾക്ക് കീഴ്‌പ്പെടുത്താൻ സാധിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്ത്തൽ. മൊബൈൽ ലൊക്കേഷൻ അനുസരിച്ച് ഇയാൾ സംഭവ സമയത്ത് ജിഷയുടെ വീടിന് സമീപത്തുണ്ടായിരുന്നു. പിന്നീട് കണ്ണൂരിലേക്ക് കടക്കുകയും ചെയ്തതോടെയാണ് സംശയത്തിനിടയാക്കിയത്. അതേസമയം, പൊലീസ് ഇന്നലെ രേഖാചിത്രം പുറത്തുവിട്ടിട്ടും പൊലീസ് അന്വേഷണത്തില് കാര്യമായി ഗുണം ലഭിച്ചില്ല. സംഭവദിവസം അഞ്ചു മണിയോടെ മഞ്ഞ ഷർട്ടിട്ട ഒരാൾ ജിഷയുടെ വീടിനടുത്തുള്ള കനാലിൽ മുഖവും കാലും കഴുകി റോഡിലേക്ക് കയറുന്നത് കണ്ടതായി സമീപവാസിയായ വീട്ടമ്മ ഇന്നലെ മൊഴി നൽകി. രണ്ടു വീട്ടമ്മമാർ നൽകിയ സമാന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടെന്ന രീതിയിലായിരുന്നു ആദ്യ നീക്കം. കുടലുകൾ രഹസ്യഭാഗത്തിലൂടെ പുറത്തുവന്നതും ശരീരമാസകലമുള്ള മുറിവുകളും മാനഭംഗവും ഗൗരവത്തോടെ അന്വേഷിച്ചില്ല. മൂന്നു ദിവസങ്ങൾക്കു ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പൊലീസ് കാര്യമായി അന്വേഷണത്തിലേക്ക് കടന്നത്. ഇത്രയും ദിവസം അന്വേഷണം നടത്താതിരുന്നത് പ്രതി മുങ്ങാൻ സാഹചര്യമൊരുക്കി. സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനെയും പൊലീസ് എതിർത്തില്ല. ഈ നടപടികളൊക്കെ വിവാദമായതോടെ അന്വേഷണ സംഘത്തെ മാറ്റി മുഖം രക്ഷിക്കാനാണ് പൊലീസ് നീക്കം.
കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസവും ഉന്നത ക്രൈംബ്രാഞ്ച് മേധാവി പെരുമ്പാവൂർ ഡിെവെ.എസ്‌പി. ഓഫീസിൽ എത്തി അന്വേഷണ വിവരങ്ങൾ വിലയിരുത്തിയിരുന്നു. പൊലീസ് അന്വേഷണം വഴിമുട്ടിയതോടെയാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കാനുള്ള നീക്കം. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയും ജിഷയുടെ അയൽവാസിയായ ഒരാളെ പിടികൂടിയിട്ടുണ്ട്. ജിഷയുടെ വീട്ടിൽനിന്നു ലഭിച്ച ചെരുപ്പ് ഇയാളുടേതാണെന്ന് സംശയമുണ്ട്. ദേഹത്ത് നഖക്ഷതമുണ്ടെങ്കിലും ഇത് മൽപ്പിടിത്തത്തിനിടെ സംഭവിച്ചതാണെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ ഇതു സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയില്ല.
അതേസമയം, ജിഷ ലൈംഗിക പീഡനത്തിന് ഇരയായയിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം. ജിഷയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ജിഷയുടെ വീട്ടിൽനിന്നും രണ്ടുപേരുടെ വിരലടയാളം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവയും വീട്ടിലെ ഉപകരണങ്ങളും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. വീട്ടിൽ കണ്ടെത്തിയ കുപ്പിയിൽനിന്നാണ് സംശയകരമായ വിരലടയാളങ്ങളിൽ ഒന്ന് ലഭിച്ചിട്ടുള്ളത്.
ജിഷയുടെ ദേഹത്ത് 38 മുറിവുകളാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. ആയുധം കൊണ്ടുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് വിശദപരിശോധന നടക്കുക. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുറിവുകളിൽ പലതും മരണകാരണമാകാൻ മാത്രം ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിലുണ്ടെന്നറിയുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 28നാണ് മൃതദേഹം എത്തിച്ചത്. അസ്സോ. പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനും കോടതിക്കും കൈമാറി. പോസ്റ്റ്‌മോർട്ടത്തിൽ പി.ജി.വിദ്യാർത്ഥി ഡോ.അംജദ് സഹായിയായിരുന്നു. 29 ന് പകൽ 2.50ന് പോസ്റ്റ്‌മോർട്ടം തുടങ്ങി, 6.30ന് സമാപിച്ചു. ചൊവ്വാഴ്ച ഫൊറൻസിക് വിഭാഗം മേധാവിയും പൊലീസ് സർജനുമായ ഡോ.സി.എസ്.ശ്രീദേവിയുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ച നടത്തി. പോസ്റ്റ്‌മോർട്ടത്തിന്റ വിഡിയോദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് ഒരുങ്ങുന്നത്. ജിഷയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയുമാണ് പൊലീസ്.