- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ വധക്കേസിലെ പ്രതി പിടിയിലായോ? കൊലയാളി ബംഗാൾ സ്വദേശി ഹരികുമാറെന്ന് റിപ്പോർട്ട്; വോട്ടെടുപ്പിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റ് വിവരം പുറത്തുവിടാൻ ഉന്നത നിർദേശമെന്ന് പത്രവാർത്ത; പിടിയിലായത് മുന്നിലെ പല്ലുകൾ തമ്മിൽ വിടവുള്ള വ്യക്തിയെന്ന് ഡെക്കാൻ ക്രോണിക്കിൾ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്തും ചർച്ചയായ ജിഷ വധക്കേസിലെ അന്വേഷണം പുരോഗമിക്കവേ പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പത്രവാർത്ത. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണെന്ന വാർത്തയാണ് പുറത്തുവന്നത്. ബംഗാൾ സ്വദേശി ഹരികുമാർ എന്ന യുവാവാണ് അറസ്റ്റിലായതെന്നും ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. കസ്റ്റഡിയിലുള്ള ആളിന്റെ പല്ലുകൾക്ക് വിടവുണ്ടെന്നെന്നും വാർത്തയിൽ പറയുന്നു. കസ്റ്റഡിയിലുള്ള ആളിന്റെ ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് പല്ല് അകന്ന ഒരാളുടേതാണെന്ന ഫോറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ലിസ ജോൺ നൽകിയ സൂചന പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരികുമാർ പിടിയിലായത്. അതേസമയം, ഹരികുമാർ പിടിയിലായ വിവരം പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിയുമായി ഞായറാഴ്ച പൊലീസ് വാർത്താ സമ്മേളനം നടത്തുമെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ജിഷയുടെ ഘാതകനെ ഹാജരാക്കാൻ ഉന്നത നിർദേശമുണ്ടെന്ന സൂചനയോടയാണ് പത്രവാർത്ത. തിരഞ്ഞെടുപ്പി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്തും ചർച്ചയായ ജിഷ വധക്കേസിലെ അന്വേഷണം പുരോഗമിക്കവേ പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പത്രവാർത്ത. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണെന്ന വാർത്തയാണ് പുറത്തുവന്നത്. ബംഗാൾ സ്വദേശി ഹരികുമാർ എന്ന യുവാവാണ് അറസ്റ്റിലായതെന്നും ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. കസ്റ്റഡിയിലുള്ള ആളിന്റെ പല്ലുകൾക്ക് വിടവുണ്ടെന്നെന്നും വാർത്തയിൽ പറയുന്നു.
കസ്റ്റഡിയിലുള്ള ആളിന്റെ ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് പല്ല് അകന്ന ഒരാളുടേതാണെന്ന ഫോറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ലിസ ജോൺ നൽകിയ സൂചന പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരികുമാർ പിടിയിലായത്. അതേസമയം, ഹരികുമാർ പിടിയിലായ വിവരം പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിയുമായി ഞായറാഴ്ച പൊലീസ് വാർത്താ സമ്മേളനം നടത്തുമെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ജിഷയുടെ ഘാതകനെ ഹാജരാക്കാൻ ഉന്നത നിർദേശമുണ്ടെന്ന സൂചനയോടയാണ് പത്രവാർത്ത.
തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിയെ പിടികൂടിയിരിക്കണമെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ അന്വേഷണ സംഘത്തോട് കർശനമായി നിർദ്ദേശിച്ചിരുന്നു. സർക്കാരിനെ കൂടി പ്രതിരോധത്തലാക്കിയ സംഭവം ആയതിനാലാണ് ഡി.ജി.പി കർശന നിലപാടെടുത്തത്. നേരത്തെ പലരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കേസുമായി ബന്ധപ്പെടുത്താന തക്ക തെളിവൊന്നും കിട്ടിയിരുന്നില്ല. ജിഷ കൊല്ലപ്പെട്ടിട്ട് 15 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഏപ്രിൽ 29ന്‌പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്നതിനിടെയാണ് പൊലീസ് ഡെപ്യൂട്ടി ഫോറൻസിക് സർജന്റെ റാങ്കുള്ള ലിസ, ജിഷയുടെ ശരീരത്തിലെ മുറിവ് കണ്ടത്. ജിഷയുടെ ഇടത് തോളിലുണ്ടായ മുറിവ് മൂർച്ചയേറിയ ആയുധം കൊണ്ടല്ലെന്ന് അപ്പോൾ തന്നെ ലിസയ്ക്ക് മനസിലായി. ഫോറൻസിക് വിഭാഗത്തിന് ഫോട്ടോഗ്രാഫർ ഇല്ലാതിരുന്നതിനാൽ തന്നെ പോസ്റ്റുമോർട്ടത്തിന്റെ ചിത്രങ്ങൾ ലിസ തന്റെ മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്നാണ് വിവരം പൊലീസുമായി പങ്കുവച്ചത്. ജിഷയുടെ ചുരിദാറിലൂടെയാണ് തോളിൽ കടിയേറ്റിരുന്നത്. അതിനാൽ തന്നെ പ്രതിയുടെ ഉമിനീരും ജിഷയുടെ ചുരിദാറിലുണ്ടായിരുന്നു. ഇത് പിന്നീട് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഡി.എൻ.എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പല്ലുകൾക്കിടയിൽ അസാധാരണ വിടവുള്ളയാളാണ് കടിച്ചതെന്ന് മൃതദേഹത്തിന്റെ ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് ബെംഗ്ലൂരൂവിൽ നിന്നുള്ള ഫൊറൻസിക് ഒഡന്റോളജിസ്റ്റിന്റെ സഹായം തേടി, ഈ ദന്തഘടന വികസിപ്പിച്ച് പല്ലുകളുടെ മാതൃക അന്വേഷണസംഘം ഉണ്ടാക്കി. ഇത് വച്ചുള്ള പരിശോധനയാണ് ഇപ്പോൾ ഇതര സംസ്ഥാനക്കാരനിൽ എത്തിനിൽക്കുന്നത്. എന്നാൽ കുറ്റം ഇയാൾ നിഷേധിച്ചിട്ടുണ്ട്. മൃതേദഹത്തിൽ കടിയേറ്റ ഭാഗത്ത് നിന്നെടുത്ത സാംപിളുകൾ രാജീവ് ഗാന്ധി സെന്ററിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംശയിക്കുന്നയാളുടെ ഉമിനീർ ഇതുമായി ഒത്തുനോക്കുന്നുണ്ട്. കൂടാതെ ഡിഎൻഎ അടക്കം ശാസ്ത്രിയ തെളിവുകളും പരിശോധിക്കുകയാണ്. ഇവ വേഗത്തിൽ പൂർത്തിയായി കിട്ടാൻ അന്വേഷണ സംഘം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
രാജീവ് ഗാന്ധി സെന്ററിൽ ഈ പരിശോധനക്ക് മുൻഗണന ലഭിക്കാൻ ഉന്നതതലത്തിൽ നിന്നും ഇടപെടലുണ്ട്. ഇവ പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രതിയെ പ്രഖ്യാപിക്കുന്നതിനോട് പൊലീസ് നേതൃത്വത്തിന് യോജിപ്പില്ലെന്നും റിപ്പോർട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന്റെ നിലപാട് തന്നെയാകും ഇതിൽ നിർണ്ണായകമാകു.
കൊല നടന്ന സമയത്ത് ജിഷയുടെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നുവെന്നതാണ് ദന്തഘടനക്ക് പുറമെയുള്ള സംശയം. എന്നാൽ ഇയാളടക്കം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപ് തൊട്ടടുത്താണ് എന്നതിനാൽ ഇതുമാത്രം കണക്കാക്കാനുമാകില്ല. അതേസമയം, ജിഷയുടെ കൊലപാതക കേസിൽ പൊലീസ് വീഴ്ച വരുത്തുന്നതായി ബന്ധുക്കൾ. ആരോപിച്ചു. ആരെയോ സംരക്ഷിക്കാനുള്ള താത്പര്യമാണ് പൊലീസ് ഈ കേസിൽ പ്രകടിപ്പിക്കുന്നതെന്നും ജിഷയുടെ അമ്മായി ലൈല ആരോപിച്ചു. ജിഷയുടെ അമ്മയും സഹോദരി ദീപയും പൊലീസ് കസ്റ്റഡിയിലാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും ലൈല പറഞ്ഞു. ബന്ധുക്കളെ ആരേയും ജിഷയുടെ അമ്മയോടോ സഹോദരിയോടോ സംസാരിക്കാൻ അനുവദിക്കുന്നില്ലന്നും അവർ പറഞ്ഞു.