- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്റേത് തന്നെ? ഫോറൻസിക് പരിശോധനയിലെ സാമ്യത്തിൽ തുടരന്വേഷണം; ഡിഎൻഎ പരിശോധനാഫലം ഇനി നിർണ്ണായകം; പാമ്പാടിയിലെ കോളേജിൽ നടന്നത് ക്രൂര കൊലപാതകം തന്നെന്ന സംശയം ബലപ്പെടുന്നു; ഇനിയും പ്രതികളെ പിടിക്കാതെ പൊലീസ് ഒത്തുകളി തുടരുന്നു
കോഴിക്കോട്: പാമ്പാടി നെഹ്രു എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന. കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിൽപ്പെട്ടതാണെന്ന് തെളിഞ്ഞു . ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തൽ . തുടർന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളെടുക്കും . ഇതിനായി അന്വേഷണസംഘം നാദാപുരത്തെത്തും . ഇതോടെ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദം ശരിയാവുകയാണ്. എങ്ങനെയാണ് ഇടിമുറിയിൽ രക്തക്കറ എത്തിയതെന്നതിൽ വിശദ അന്വേഷണവും നടത്തേണ്ടി വരും. അങ്ങനെ വന്നാൽ കോളേജ് മാനേജ്മെന്റിനെതിരെ കൊലക്കുറ്റവും ചുമത്തേണ്ട സാഹചര്യം വരും. ജിഷ്ണു പ്രണോയി മരിച്ചതിൽ പൊലീസ് കേസെടുത്ത് ഒരു മാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം അറസ്റ്റ് വൈകുന്നതോടെ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നൂവെന്ന ആക്ഷേപവും ശക്തമാവുകയാണ്. ഇതിനിടെയാണ് പുതിയ തെളിവ് കണ്ടെത്തെന്നത്. കേസിൽ കോളേജിലെ പിആർഒ സഞ്ജിത്ത
കോഴിക്കോട്: പാമ്പാടി നെഹ്രു എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന. കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിൽപ്പെട്ടതാണെന്ന് തെളിഞ്ഞു . ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തൽ . തുടർന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളെടുക്കും . ഇതിനായി അന്വേഷണസംഘം നാദാപുരത്തെത്തും .
ഇതോടെ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദം ശരിയാവുകയാണ്. എങ്ങനെയാണ് ഇടിമുറിയിൽ രക്തക്കറ എത്തിയതെന്നതിൽ വിശദ അന്വേഷണവും നടത്തേണ്ടി വരും. അങ്ങനെ വന്നാൽ കോളേജ് മാനേജ്മെന്റിനെതിരെ കൊലക്കുറ്റവും ചുമത്തേണ്ട സാഹചര്യം വരും. ജിഷ്ണു പ്രണോയി മരിച്ചതിൽ പൊലീസ് കേസെടുത്ത് ഒരു മാസമായിട്ടും ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം അറസ്റ്റ് വൈകുന്നതോടെ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുന്നൂവെന്ന ആക്ഷേപവും ശക്തമാവുകയാണ്. ഇതിനിടെയാണ് പുതിയ തെളിവ് കണ്ടെത്തെന്നത്.
കേസിൽ കോളേജിലെ പിആർഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയെയാണ് വിദ്യാർത്ഥികൾ ഇടിമുറി എന്ന് വിശേഷിപ്പിച്ചിരുന്നത്. പരിശോധന നടത്തിയ ഫോറൻസിക് വിഭാഗമാണ് ഇവിടെ നിന്നും രക്തക്കറ കണ്ടെത്തിയത്. ഇവിടെ വെച്ച് ജിഷ്ണു ക്രൂരമായ മർദ്ദനത്തിന് ഇരയായതായി ആരോപണം ഉയർന്നിരുന്നു. ജിഷ്ണു മരിച്ച ബാത്ത്റൂമിലും രക്തക്കറ കണ്ടിരുന്നു. രക്തസാമ്പിളുകൾ തെളിഞ്ഞാൽ കൊലക്കുറ്റമടക്കം പ്രതികൾക്ക് മേൽ ചുമത്തിയേക്കും. ജിഷ്ണുവിനെ കോളേജ് അധികൃതർ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് നേരത്തേ മാതാപിതാക്കളും കുടുംബവും ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായി വിശ്വനാഥന്റെ മകനാണ് പിആർഒ സഞ്ജിത്ത്.
വിദ്യാർത്ഥി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന, എസ്എഫ്ഐ പ്രവർത്തകനായിരുന്ന ജിഷ്ണുവിനെ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് ജനുവരി ആറിന് പരീക്ഷയിൽ ക്രമക്കേടു നടത്തിയെന്നാരോപിച്ച് പിടികൂടിയത്. പിന്നീട് ചെയർമാന്റെ ഓഫീസിലേക്ക് ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടാം പ്രതി കെവി സഞ്ജിത്ത് ജിഷ്ണുവിനെ ഇടിമുറിയിൽ തടഞ്ഞുവെച്ചു. മതിയായ തെളിവില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞിട്ടും ഇതു കൂട്ടാക്കാതെ ജിഷ്ണുവിനെ മൂന്നു സെമസ്റ്റർ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്തു. ഇതിനിടെ ഇടിമുറിയിലെ മർദ്ദനത്തിനും ജിഷ്ണു ഇരായായെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കും തരത്തിലാണ് ജിഷ്ണുവിന്റേതിന് സമാനമായ രക്തക്കറ പൊലീസിന് കിട്ടിയത്.
ഫെബ്രുവരി 13നാണ് അസ്വാഭാവിക മരണമെന്ന കേസ് മാറ്റി ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ക്രിമിനൽ കേസടുത്തത്. നെഹ്രൂ ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, പി. ആർ.ഒ സജ്ഞിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ. എൻ. കെ. ശക്തിവേൽ, അദ്ധ്യാപകരായ സി. പി. പ്രവീൺ, ഡിപിൻ എന്നിവരായിരുന്നു പ്രതികൾ. കോളജ് മാനേജ്മെന്റിന് ജിഷ്ണുവിനോടുള്ള വൈരാഗ്യം മൂലം കോപ്പിയടിച്ചെന്ന പേരിൽ കുടുക്കിയെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാലൽ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. കേസെടുത്തതിന് തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി ഇതരസംസ്ഥാനങ്ങളിലടക്കം തിരഞ്ഞെങ്കിലും കണ്ടെത്താനാവുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഇതിനിടെ എല്ാ പ്രതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചുകഴിഞ്ഞു.
ഒന്നാം പ്രതി കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അറസ്റ്റില് നിന്ന് രക്ഷപെട്ടു കഴിഞ്ഞു. മറ്റ് നാലുപേരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതിയും തൃശൂർ ജില്ലാ കോടതിയും പരിഗണിച്ച് വരികയാണ്. എങ്കിൽ പോലും അറസ്്റ്റിന് തടസമില്ലെന്നിരിക്കെ പൊലീസ് അതിന് ശ്രമിക്കുന്നില്ലെന്നും ഒത്തുകളിയാണെന്നും ആരോപണം ശക്തമാണ്.