- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു മരണക്കേസ് അട്ടിമറിക്കാൻ കള്ളസാക്ഷിയെ രംഗത്തിറക്കി നെഹ്രു കോളജ് മാനേജ്മെന്റ്; ജിഷ്ണുവിനു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ചു മർദ്ദനമേറ്റില്ലെന്നു വരുത്തിത്തീർക്കാൻ ശ്രമം; കള്ളസാക്ഷി പറഞ്ഞ വിദ്യാർത്ഥിക്കു ജിഷ്ണു പ്രണോയിയോടുള്ള പൂർവ വൈരാഗ്യം മാനേജ്മെന്റ് ചൂഷണം ചെയ്യുകയാണെന്നു വിദ്യാർത്ഥികൾ
തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനിലെ പാമ്പാടി എൻജിനിയറിങ് കഓളജ് മാനേജ്‌മെന്റ് കള്ളസാക്ഷിയെ കളത്തിലിറക്കിയെന്ന് ആരോപണം. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ കേസ് അട്ടിമറിക്കാൻ കോളേജിലെ ഒന്നാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് ഇലട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കള്ളസാക്ഷി പറയാൻ അന്വേഷണ സംഘത്തിനു മുമ്പിൽ കോളേജ് മാനേജ്‌മെന്റ് ഹാജരാക്കിയതായാണ് സൂചന. ജിഷ്ണുവിനു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചു മർദ്ദനമേറ്റിട്ടില്ലെന്നു വരുത്തിത്തീർക്കാനാണ് മാനേജ്‌മെന്റ്് കള്ളസാക്ഷിയെ നിയോഗിച്ചിരിക്കുന്നത്. കോപ്പിയടി ആരോപിച്ചു ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് നാൽപ്പതോളം സഹപാഠികൾ പൊലീസിനു മൊഴി നൽകിയത്. എന്നാൽ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടതിനു താൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നുവെന്നും ജിഷ്ണുവിനെയും സുഹൃത്തിനെയും കൊണ്ടുവരുന്നത് കണ്ടെന്നും ഇവർ പെട്ടന്നു തന്നെ മുറ
തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനിലെ പാമ്പാടി എൻജിനിയറിങ് കഓളജ് മാനേജ്‌മെന്റ് കള്ളസാക്ഷിയെ കളത്തിലിറക്കിയെന്ന് ആരോപണം. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ കേസ് അട്ടിമറിക്കാൻ കോളേജിലെ ഒന്നാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് ഇലട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കള്ളസാക്ഷി പറയാൻ അന്വേഷണ സംഘത്തിനു മുമ്പിൽ കോളേജ് മാനേജ്‌മെന്റ് ഹാജരാക്കിയതായാണ് സൂചന. ജിഷ്ണുവിനു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ചു മർദ്ദനമേറ്റിട്ടില്ലെന്നു വരുത്തിത്തീർക്കാനാണ് മാനേജ്‌മെന്റ്് കള്ളസാക്ഷിയെ നിയോഗിച്ചിരിക്കുന്നത്.
കോപ്പിയടി ആരോപിച്ചു ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് നാൽപ്പതോളം സഹപാഠികൾ പൊലീസിനു മൊഴി നൽകിയത്. എന്നാൽ കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടതിനു താൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നുവെന്നും ജിഷ്ണുവിനെയും സുഹൃത്തിനെയും കൊണ്ടുവരുന്നത് കണ്ടെന്നും ഇവർ പെട്ടന്നു തന്നെ മുറിയിൽ നിന്നു പോയെന്നുമാണ് ഒന്നാം വർഷ വിദ്യർത്ഥി പൊലീസിനോടു പറഞ്ഞത്.
തങ്ങളെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൊണ്ടുവരുന്ന സമയത്തു അവിടെ ആരും ഉണ്ടായിരുന്നില്ല എന്നാണ് ജിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ മൊഴി.
കള്ളസാക്ഷി പറഞ്ഞ വിദ്യാർത്ഥിക്കു ജിഷ്ണു പ്രണോയിയോടുള്ള പൂർവ വൈരാഗ്യം മാനേജ്മെന്റ് ചൂഷണം ചെയ്യുകയാണെന്നു വിദ്യാർത്ഥികൾ പറഞ്ഞു. ജിഷ്ണുവും വിദ്യാർത്ഥിയും തമ്മിൽ കോളേജിൽ വച്ചു അടിപിടിയുണ്ടായിട്ടുണ്ട്. 6.1.17 ൽ നടന്ന പരീക്ഷയിൽ ഈ വിദ്യാർത്ഥി കോപ്പിയടിച്ചത് ഇൻവിജിലേറ്റർ പിടികൂടിയെന്നും ഈ സംഭവത്തിൽ നിന്നു രക്ഷപെടുത്താമെന്ന് മാനേജ്മെന്റ് വാഗ്ദാനം നൽകിയാണ് കള്ളസാക്ഷി പറയിപ്പിച്ചതെന്നും സഹപാഠികൾ ആരോപിക്കുന്നുണ്ട്.
ജിഷ്ണു മരിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും കോളേജ് മാനേജ്മെന്റിൽ നിന്നു ഒരാളെപ്പോലും ചോദ്യം ചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ജിഷ്ണുവിന്റെ മുറിയിൽ താമസിച്ച വിദ്യാർത്ഥിയുടെ മൊഴി പ്രകാരമല്ല. മറ്റൊരു മുറിയിൽ താമസിക്കുന്ന വിദ്യാർത്ഥിയുടെ മൊഴി പ്രകാരമാണ്.
ജിഷ്ണുവിന്റെ മരണത്തിനു ശേഷം തെളിവുകൾ ഇല്ലാതാക്കാൻ മാനേജ്മെന്റിന് ആവശ്യത്തിനു സമയം പൊലീസ് നൽകിയെന്നും ആരോപണമുണ്ട്.
ജിഷ്ണു മരിച്ച നിലയിൽ കാണപ്പെട്ട കുളിമുറിയിൽ രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്നു വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. ഹോസ്റ്റൽ വാർഡനിൽ നിന്നു വാങ്ങിയ പൂട്ട് ഉപയോഗിച്ചാണ് പൊലീസ് മുറി സീൽ ചെയ്തത്. വാർഡന്റെ കൈയിൽ നിന്നു മുഴുവൻ താക്കോലും വാങ്ങണമെന്നു ബന്ധുക്കൾ പറഞ്ഞപ്പോൾ പൊലീസിനെ നിയമം പഠിപ്പിക്കേണ്ടെന്നാണ് ചേലക്കര സിഐ പറഞ്ഞത്.