ഉത്തരാഖണ്ഡ്: ഭാര്യയുടെ അവിഹിത ബന്ധം കണ്ടു പിടിച്ച ഭർത്താവിന് അത് പുറത്ത് പറയാൻ കഴിഞ്ഞില്ലെങ്കിലുള്ള അവസ്ഥ എങ്ങനെയിരിക്കും. പറയാൻ കഴിഞ്ഞില്ലെന്നതു പോട്ടെ കൂട്ടത്തിൽ സംസാരശേഷിയും നഷ്ടപ്പെട്ടാലോ? ഉത്തരാഖണ്ഡിലാണ് സിനിമാക്കഥയേയും വെല്ലുന്ന സംഭവം അരങ്ങേറിയത്.

ഭാര്യയുടെ അവിഹിത ബന്ധം കൈയോടെ പിടികൂടിയതായിരുന്നു ഭർത്താവ്. എന്നാൽ അദ്ദേഹത്തിനത് പുറത്ത് പറയാൻ സാധിച്ചില്ല. അപ്പോഴേക്കും അയാളുടെ നാവ് നഷ്ടമായിരുന്നു. ഉത്തരാഖണ്ഡിലെ മൊറാദാബാദിൽ ഞായറാഴ്ചയാണ് സംഭവം. ഭാര്യയെ രണ്ടു പുരുഷന്മാർക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത യുവാവിനെ ജാരന്മാരുടെ സഹായത്തോടെ ഭാര്യ പിടിച്ചുകെട്ടി നാവ് ഛേദിച്ചുവെന്നാണ് പരാതി. ചൂള തൊഴിലാളിയായ ജിതേന്ദ്രയ്ക്കാണ് ഈ ദുരനുഭവം.

നാവിന് ഗുരുതരമായി പരുക്കേറ്റ ജിതേന്ദ്രയെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒൻപത് തുന്നലുകളാണ് നാവിന് ഇട്ടിരിക്കുന്നത്. ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജിതേന്ദ്ര കാണുന്നത് കിടപ്പുമുറിയിൽ രണ്ട് പുരുഷന്മാർക്കൊപ്പം കഴിയുന്ന തന്റെ ഭാര്യ മീനാനക്ഷിയെയാണ്. ഭാര്യയെ ചോദ്യം ചെയ്തതോടെ മൂന്നു പേരും ചേർന്ന് തന്നെ മർദ്ദിച്ചു. ഒരാൾ ഭാര്യയുടെ രഹസ്യക്കാരനും മറ്റൊരാൾ അയാളുടെ സുഹൃത്തുമാണെന്നും ജിതേന്ദ്ര സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ജിതേന്ദ്രയെ മർദ്ദിച്ച് അവശനാക്കിയ ശേഷം മൂന്നു പേരും ചേർന്ന് അയാളുടെ നാവ് മുറിച്ചു. തുടർന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. മീനാക്ഷിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ജിതേന്ദ്രയുടെ കുടുംബക്കാർ പറയുന്നു. സ്വന്തം നാട്ടിൽ അവൾക്ക് നിരവധി ഇടപാടുകാരുണ്ടെന്നും മാനഹാനി മൂലമാണ് ജിതേന്ദ്രയ്ക്ക് കുടുംബത്തിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത്. എന്നാൽ പഴയ ബന്ധം ഉപേക്ഷിക്കാൻ മീനാക്ഷി തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു.