- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിത്തുവിന്റെ കൊലയാളിയായ അമ്മയ്ക്ക് മാനസിക രോഗമെന്ന ഭർത്താവിന്റെ വാദം തള്ളി നാട്ടുകാർ; ഇന്നലെ വരെ ജയക്ക് മാനസിക രോഗം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും; മകനെ കൊലപ്പെടുത്തിയ ദിവസം പകൽ സന്തോഷത്തോടെ ഇരുവരും ഒരു വിവാഹ വീട്ടിലും പോയി; വസ്തു തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന ജയയുടെ മൊഴി നിഷേധിച്ച് ഭർതൃപിതാവ്; പെട്ടന്നുള്ള പ്രകോപനമെന്ന നിഗമനത്തിൽ പൊലീസ്
കൊല്ലം: കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജയക്ക് മാനസിക രോഗമെന്ന ജയയുടെ ഭർത്താവിന്റെ വാദം തള്ളി നാട്ടുകാരും ബന്ധുക്കളും. ഇന്നലെ വരെ മാനസിക രോഗമുണ്ടെന്ന് പറയാത്ത ഭർത്താവ് ഇന്ന് ഭാര്യക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ സംഭവത്തിൽ ജിത്തുവിന്റെ അച്ഛന് മേലും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഞങ്ങളുടെ അനുഭവത്തിൽ ജയക്ക് മാനസികരോഗം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുമാറ്റത്തിൽ യാതൊരു ഭാവവ്യത്യാസവും കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ജിത്തുവിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകനും അമ്മയും തമ്മിൽ വലിയ സ്‌നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും ജിത്തുവിന്റെ അച്ഛൻ പറയുന്നു. തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതുകൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞു. അതേസമയം സ്വത്
കൊല്ലം: കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജയക്ക് മാനസിക രോഗമെന്ന ജയയുടെ ഭർത്താവിന്റെ വാദം തള്ളി നാട്ടുകാരും ബന്ധുക്കളും. ഇന്നലെ വരെ മാനസിക രോഗമുണ്ടെന്ന് പറയാത്ത ഭർത്താവ് ഇന്ന് ഭാര്യക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ സംഭവത്തിൽ ജിത്തുവിന്റെ അച്ഛന് മേലും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഞങ്ങളുടെ അനുഭവത്തിൽ ജയക്ക് മാനസികരോഗം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുമാറ്റത്തിൽ യാതൊരു ഭാവവ്യത്യാസവും കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.
പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ജിത്തുവിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകനും അമ്മയും തമ്മിൽ വലിയ സ്‌നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും ജിത്തുവിന്റെ അച്ഛൻ പറയുന്നു. തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതുകൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞു.
അതേസമയം സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തിയെന്ന അമ്മ ജയമോളുടെ വാദം പൊലീസ് വിശ്വസിച്ചിട്ടില്ല. ജയമോളെ തെളിവെടുപ്പിനായി ഇന്ന് വൈകീട്ട് സ്ഥലത്തെത്തിക്കാനും സാധ്യതയുണ്ട്. ഇന്നലെ രാത്രി മുതലുള്ള ചോദ്യം ചെയ്യലുകളിൽ ഒരേ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് മകനെ കൊലപ്പെടുത്തിയ ജയ ജോബ് . മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ജയ പൊലീസുകാർക്ക് കാണിച്ചു കൊടുത്തു. മകനേ ഒറ്റക്കാണ് കൊലപ്പെടുത്തി കത്തിച്ചതെന്നെ ജയയുടെ മൊഴി ശരിയായിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.
മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നെങ്കിൽ മൃതദേഹം കൃത്യമായി മറവുചെയ്യുമായിരുന്നു എന്നാണ് പൊലീസ് നിഗമനം. കൊലപാതകം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്താൽ കൊലപ്പെടുത്തിയതാണെന്നും പൊലീസ് വിശ്വസിക്കുന്നു. വസ്തു തർക്കമാണ് കൊലപാകത്തിന് പിന്നിലെന്ന ജയയുടെ മൊഴി അവരുടെ ഭർതൃപിതാവ് നിഷേധിച്ചു. മൊഴി കളവാണെന്നും ജയക്ക് മാനസികപ്രശ്‌നങ്ങൾ ഇല്ലെന്നും ജോണിക്കുട്ടി പറഞ്ഞു. മകനെ കൊലപ്പെടുത്തിയ ശേഷവും കൂസലില്ലാതെ നടന്ന ജയയുടെ നാടകത്തിലും വീട്ടുകാർക്ക് കടുത്ത അമർഷമുണ്ട്.
കൊലപ്പെടുത്തിയ ശേഷം മകനെ രണ്ടു തവണ കത്തിക്കാൻ ശ്രമിച്ചെന്ന് ജയ മൊഴി നൽകിയിട്ടുണ്ട്. ആരെ എങ്കിലും സംരക്ഷിക്കാൻ ജയ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. കുട്ടിയുടെ ദാരുണമായ മരണത്തിൻെ ഞെട്ടലിൽ നൂറുകണക്കിനാളുകളാണ് കുരീപ്പള്ളിയേക്ക് എത്തിയത്. നാട്ടുകാർക്കിടയിൽ കടുത്ത രോഷമാണ് ജയക്കെതിരെ നിലനിൽക്കുന്നത്.
കഴിഞ്ഞ നാല് ദിവസം മുമ്പ് കടയിലേക്ക് സ്‌കെയിൽ വാങ്ങാൻ പോയ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രങ്ങളിൽ ഇതുസംബന്ധിച്ച് പരസ്യവും നൽകിയിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ജിത്തുവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്ന് അമ്മയുമായി സംസാരിച്ചപ്പോൾ പൊലീസിനുണ്ടായ സംശയമാണ് കൊലപാതക വിവരം വെളിച്ചത്തുകൊണ്ടുവന്നത്. കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ജിത്തു.