- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരപരാധികളെന്ന് വിദ്യാർത്ഥികൾ തെളിയിക്കണമെന്ന വിചിത്ര വാദം ഉയർത്തി പൊലീസ്; ദിവസവും 2000 മദ്യക്കുപ്പികളും 3000 ഗർഭനിരോധന ഉറകളും ജെഎൻയുവിൽ കണ്ടെത്തുന്നുവെന്ന് പറഞ്ഞ് ബിജെപി; ജെഎൻയുവിലെ രാജ്യദ്രോഹ വിഷയം ചൂടാറാതെ തുടരുന്നു
ജെഎൻയുവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥികൾ നിരപരാധികളാണെന്ന് സ്വയം തെളിയിക്കണെമെന്ന് ഡൽഹി പൊലീസ് തലവൻ ബിഎസ് ബാസി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച അഞ്ച് വിദ്യാർത്ഥികളും രണ്ടു ദിവസമായി ജെഎൻയു ക്യാമ്പസ്സിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും വൈസ് ചാൻസലർ പൊലീസിനെ ക്യാമ്പസ്സിനകത
ജെഎൻയുവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥികൾ നിരപരാധികളാണെന്ന് സ്വയം തെളിയിക്കണെമെന്ന് ഡൽഹി പൊലീസ് തലവൻ ബിഎസ് ബാസി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച അഞ്ച് വിദ്യാർത്ഥികളും രണ്ടു ദിവസമായി ജെഎൻയു ക്യാമ്പസ്സിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും വൈസ് ചാൻസലർ പൊലീസിനെ ക്യാമ്പസ്സിനകത്ത് അനുവദിച്ചിട്ടില്ല.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ലുങ്ങിനെ സന്ദർശിച്ച പൊലീസ് തലവൻ ജെഎൻയുവിലെ സ്ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു. അതിനുശേഷം മാദ്ധ്യമപ്രവർത്തകര കണ്ടപ്പോഴാണ് തന്റെ വിചിത്ര വാദം ഉന്നയിച്ചത്. പൊലീസ് വിദ്യാർത്ഥികൾക്കുവേണ്ടി തിരച്ചിൽ നടത്തുകയാണെന്നും അവർ നിരപാധികളാണെങ്കിൽ അതിനുള്ള തെളിവുകൾ ഹാജരാക്കുകയാണ് വേണ്ടതെന്നും ബാസി പറഞ്ഞു.
ജെഎൻയുവിൽ നടന്ന യോഗത്തിന്റെ വീഡിയോയുടെ യാഥാർഥ്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അത് വ്യാജമാണോ എന്ന് പരിശോധിച്ചശേഷം മാത്രമേ അതിന്മേൽ നടപടിയുണ്ടാകൂ. നിയമത്തിന് വിധേയമായാണ് ഡൽഹി പൊലീസ പ്രവർത്തിക്കുന്നതെന്നും ആർക്കെതിരെയും അനീതിയുണ്ടാകില്ലെന്നും പൊലീസ് തലവൻ ഉറപ്പുനൽകി.
അതിനിടെയും ജെഎൻയുവിനെതിരായ വിദ്വേഷപ്രചാരണം ബിജെപി അവസാനിപ്പിച്ചിട്ടില്ല. ദിവസവും 2000 മദ്യക്കുപ്പികളും 3000 ഗർഭനിരോധന ഉറകളും ജെഎൻയു ക്യാമ്പസ്സിൽ കണ്ടെത്താറുണ്ടെന്ന ആരോപണവുമായി രാജസ്ഥാനിലെ രാംഗഢിൽനിന്നുള്ള ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ രംഗത്തെത്തി.
50,000-ത്തോളം എല്ലിൻ കഷ്ണങ്ങളും 500-ഓളം ഗർഭച്ഛിദ്ര ഇൻജക്ഷനുകളുടെ ആംപ്യൂളുകളും പതിനായിരത്തോളം സിഗരറ്റ് കുറ്റികളുമാണ് ഇവിടെനിന്ന് ദിവസവും ശേഖരിക്കുന്നതെന്നും എംഎൽഎ അവകാശപ്പെട്ടു. സാംസ്‌കാരിക പരിപാടികൾക്ക് ആൺകുട്ടികളും പെൺകുട്ടികളും നഗ്നരായി നൃത്തമാടാറുണ്ടെന്നും അഹൂജ ആരോപിച്ചു.
സോഷ്യൽ മീഡിയയിൽനിന്നും ടെലിവിഷൻ ചാനലുകളിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഇതൊക്കെ എന്നുപറഞ്ഞാണ് എംഎൽഎ പട്ടിക നിരത്തിയത്. ദുർഗാദേവിയുടെ അഷ്ടമി ആഘോഷിക്കുമ്പോൾ മഹിഷാസുര ജയന്തി ആഘോഷിച്ചവരാണ് ജെഎൻയുക്കാർ. ഇവിടെനിന്ന് ദിവസവും ശേഖരിക്കുന്ന വസ്തുക്കളുടെ പട്ടിക വായിക്കാം എന്നു പറഞ്ഞ അഹൂജ ഈ പട്ടിക നിരത്തുകയായിരുന്നു.