- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറി ഗ്രാമത്തിലെ ചെറ്റക്കുടിലിൽ തളർന്ന് കിടക്കുന്ന പിതാവ്; അംഗനവാടി ടീച്ചറുടെ തുച്ഛമായ തുകയിൽ മകനെ പഠിപ്പിച്ച് വലുതാക്കാൻ ഡൽഹിക്കയച്ചു; ആരൊക്കെയോ പറഞ്ഞത് കേട്ട് രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്ത കൻഹൈയ കുമാറിന്റെ കഥ
പട്‌ന: ബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലൊരു ചെറ്റക്കുടിൽ കാണാം. അവിടെയുള്ള ചെറിയ കട്ടിലിൽ തളർന്ന് കിടക്കുന്ന 65കാരനായ ഒരു വയോധികനെയും സമീപത്തിരിക്കുന്ന അയാളുടെ ഭാര്യയെയും കാണാം. അവരുടെ കണ്ണുകളിൽ ഇന്ന് കടുത്ത ആശങ്കയും ദൈന്യതയുമാണ് നിഴലിക്കുന്നത്. രാജ്യദ്രോഹത്തിന് അറസ്റ്റിലായ ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്
പട്‌ന: ബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലൊരു ചെറ്റക്കുടിൽ കാണാം. അവിടെയുള്ള ചെറിയ കട്ടിലിൽ തളർന്ന് കിടക്കുന്ന 65കാരനായ ഒരു വയോധികനെയും സമീപത്തിരിക്കുന്ന അയാളുടെ ഭാര്യയെയും കാണാം. അവരുടെ കണ്ണുകളിൽ ഇന്ന് കടുത്ത ആശങ്കയും ദൈന്യതയുമാണ് നിഴലിക്കുന്നത്. രാജ്യദ്രോഹത്തിന് അറസ്റ്റിലായ ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റായ കൻഹൈയ കുമാറിന്റെ മാതാപിതാക്കളാണവർ. തങ്ങളുടെ മകൻ ഒരിക്കലും ഭാരത് മാതാവിന് അപകടകാരിയാവില്ലെന്നാണ് ഇപ്പോഴും അവർ ഉറപ്പിച്ച് പറയുന്നത്.
മകനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ്‌ചെയ്തത് ഇനിയും അവർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 2013 മുതൽ പക്ഷാഘാതം ബാധിച്ച് തളർന്ന് കിടക്കുന്ന ജയ്ശങ്കർ സിംഗും മീനാദേവിയുമാണ് കൻഹൈയയുടെ മാതാപിതാക്കൾ. അംഗനവാടി ടീച്ചറായി കഷ്ടപ്പെട്ട് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ മാതാവ് മകനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്. നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയ ഡൽഹിക്ക് അയക്കുകയുമായിരുന്നു. ആ മകൻ രാജ്യദ്രോഹത്തിന് അറസ്റ്റിലായെന്ന വാർത്തയാണ് നിസ്സഹായരായ ഇവരെ തേടിയെത്തിയിരിക്കുന്നത്.
തനിക്ക് വെറും പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളുവെന്നും എന്നാൽ താൻ മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കിട്ടുണ്ടെന്നുമാണ് ജയ്ശങ്കർ സിങ് വേദനയോടെ പറയുന്നത്. തങ്ങളെ പോലുള്ള പാവപ്പെട്ടവർക്ക് വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനമെന്നും അദ്ദേഹം പറയുന്നു. ഒരു വീഡിയോ, ഓഡിയോ ഫൂട്ടേജിലും തന്റെ മകൻ രാജ്യദ്രോഹപരമായി എന്തെങ്കിലും പറഞ്ഞുവെന്ന് കാണിക്കുന്നില്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.തന്റെ മകനെ ആരൊക്കെയോ ചേർന്ന് കുരുക്കിലാക്കുകയായിരുന്നുവെന്നാണ് തന്റെ വീട്ടിൽ തടിച്ച് കൂടിയ ജനക്കൂട്ടത്തോട് ജയ്ശങ്കർ സിങ് പറയുന്നത്.
എന്താണ് നടന്നതെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.എന്നാൽ ധൈര്യമുള്ള മുഖത്തോടെയാണ് അമ്മയായ മീനാദേവി ഈ സന്ദർഭത്തോട് പ്രതികരിച്ചിരിക്കുന്നത്. തന്റെ മകൻ രാജ്യത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ അവനൊന്നും സംഭവിക്കുകയില്ലെന്നുമാണ് അവർ ഉറച്ച് വിശ്വസിക്കുന്നത്. ഇവിടെയൊരു കോടതിയുണ്ടെന്നും തനിക്ക് മകനിലും ദൈവത്തിലും പൂർണമായ വിശ്വാസമുണ്ടെന്നും മീനാദേവി ദൃഢമായ സ്വരത്തിൽ പറയുന്നു.അംഗനവാടി ടീച്ചറായി ഇവർക്ക് മാസത്തിൽ ലഭിക്കുന്ന 3000 രൂപയാണ് ഈ കുടുംബത്തിന്റെ മുഖ്യവരുമാനങ്ങളിലൊന്ന്. കൂടാതെ ഇവരുടെ മൂത്ത മൂന്ന് ആൺകുട്ടികൾ ജോലിക്ക് പോകുന്നുമുണ്ട്.
തന്റെ മകനെക്കുറിച്ചുള്ള കൂടുതൽ വാർത്തകളറിയാൻ ജയ്ശങ്കർ സിങ് ഇടയ്ക്കിടെ കിടക്കയിൽ നിന്ന് കഷ്ടപ്പെട്ട് ഉയർന്ന് ടിവിയിലേക്ക് നോക്കുന്നുണ്ട്. ജെഎൻയു ഇടത് പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണെന്നും അതിനാൽ തന്റെ മകനെ കേസിൽ പെടുത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്.ബിഹാറിൽ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കൻഹൈയ സിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാലാണ് ഇപ്പോൾ കേസിലകപ്പെടാൻ കാരണമായതെന്നും ഈ പിതാവ് പറയുന്നു. ടെഗ്ഹ്ര നിയമസഭാമണ്ഡലത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ബിഹാട്ടിൽ ഇപ്പോൾ ജെഡി(യു) എംഎൽഎ ആണുള്ളതെങ്കിലും പ്രദേശം ലെനിൻഗ്രാഡ് ഓഫ് ബീഹാർ എന്നാണറിയപ്പെടുന്നത്.
നാല് ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണിത്. ഇടതുവിരുദ്ധ പാർട്ടികളുമായി നിരവധി പ്രശ്‌നങ്ങളും ആക്രമണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്.പഠിക്കുന്ന കാലത്ത് തന്നെ കൻഹൈയ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ ആൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നുവെന്നാണ് മൂത്ത സഹോദരനയാ പ്രിൻസ് പറയുന്നത്. തങ്ങളുടെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റുകളാണെന്നും പ്രിൻസ് വെളിപ്പെടുത്തുന്നു.ബറൗനിയിലെ ആർകെസി ഹൈസ്‌കൂൾ, മഗധ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു കൻഹൈയയുടെ വിദ്യാഭ്യാസം. ആൾ ഇന്ത്യ സ്റ്റുഡന്റ് ഫെഡറേഷന്റെയും ആൾ ഇന്ത്യ യൂത്ത് ഫെഡറേഷന്റെയും ബെഗുരാസായിലെ യൂണിറ്റുകൾ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതിനിടെ അഫ്‌സൽ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരിൽ കനയ്യ കുമാറിനെ ക്ലാസിൽ നിന്നും പുറത്താക്കാൻ തീരുമാനം കൈകൊണ്ടിട്ടുണ്ട്. സർവകലാശാലയുടെ ഉന്നത അന്വേഷണ സമിതിയാണ് തീരുമാനം എടുത്തത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ, ജനറൽ സെക്രട്ടറി രമ നാഗ എന്നിവർ അടക്കം എട്ടുപേരെയാണ് സസ്‌പെൻഡ് ചെയ്തത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് നടപടി. സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം വിദ്യാർത്ഥി യൂണിയൻ നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കും.
മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ഇന്നലെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടു പേരെയും അക്കാദമിക് കാര്യങ്ങളിൽ നിന്ന് വിലക്കാൻ തീരുമാനിച്ചത്. യുണിവേഴ്‌സിറ്റി രജിസ്ട്രാർ ബുപീന്ദർ സുട്ഷി തീരുമാനം പ്രഖ്യാപിച്ചു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. ജെഎൻയുവിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി. അച്ചടക്കരാഹിത്യത്തിനും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനുമാണ് നടപടി എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.