രു പക്ഷേ ലോകത്തിലെ ഏറ്റവും നല്ല ജോലി ഈ ക്രൂയിസ് ഷിപ്പ് കമ്പനി വച്ച് വീട്ടുന്ന പ്രഫഷണൽ ഹോളിഡേമെയ്‌ക്കർ ജോലിയായിരിക്കും. ഇതിൽ നിയമിക്കപ്പെടുന്നവർക്ക് മൂന്നാഴ്ച ആഡംബരക്കപ്പലിൽ സൗജന്യയാത്രയും ഭക്ഷണവും മൂന്നാഴ്ചത്തേക്ക് 3 ലക്ഷം രൂപ പ്രതിഫലവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവർ ആകെ ചെയ്യേണ്ടുന്ന ജോലി സൗജന്യ ക്രൂയിസുകളിൽ സഞ്ചരിച്ച് ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്നും മൂന്ന് ഫോട്ടോ വീതം ഇൻസ്റ്റാഗ്രാമിൽ ഇടുക മാത്രമാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ സമ്മർ ഇന്റേൺഷിപ്പിനിടെ മൂന്ന് വ്യത്യസ്ത ക്രൂയിസുകളിൽ അയക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ അവർക്ക് വർഷത്തിൽ 52 ലക്ഷം രൂപ ശമ്പളം ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

ത്തരത്തിൽ ഇന്റേൺഷിപ്പിന് അവസരം ലഭിക്കുന്നവർ തങ്ങൾ യാത്ര ചെയ്യുന്നുവെന്നതിനുള്ള തെളിവെന്നോണമാണ് ലോകത്തിലെ വിവിധയിടങ്ങളിൽ നിന്നും പോസ് ചെയ്തെടുത്ത ചിത്രം സോഷ്യൽ മീഡിയിയിൽ പോസ്റ്റ് ചെയ്യണമെന്ന് കമ്പനി നിബന്ധന വച്ചിരിക്കുന്നത്. ഓരോ ക്രൂയിസിൽ നിന്നും ഓരോ ദിവസവും മൂന്ന് ചിത്രങ്ങൾ വീതം ഇൻസ്റ്റാഗ്രാമിൽ പാസ്റ്റ് ചെയ്യണമെന്ന് റോയൽ കരീബിയൻ ഇന്റർനാഷണൽ നിഷ്‌കർഷിക്കുന്നു. ഇതിൽ ഒരു ചിത്രം ഒരു കാഴ്ചപ്പാടായിരിക്കണം. ഇതിൽ കടൽ, തുറമുഖം, അല്ലെങ്കിൽ കപ്പലിലെ സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്. രണ്ടാമത്തെ ചിത്രത്തിൽ അസാധാരണമായ അനുഭവമായിരിക്കണം ചിത്രീകരിക്കേണ്ടത്. ഇത് കപ്പൽ, കര, എന്നിവിടങ്ങളിൽ നിന്നുള്ള അനുഭവമാകാം. മൂന്നാമത്തെ ചിത്രത്തിലൂടെ അസാധാരക്കാരനായ മനുഷ്യനെ ചിത്രീകരിക്കണമെന്നാണ് നിബന്ധന.

ഓരോ ക്രൂയിസിലും കയറി മൂന്ന് വ്യത്യസ്ത തീരങ്ങളിലേക്ക് യാത്ര നടത്തേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പരസ്യത്തിൽ നിബന്ധനയുണ്ട്. ഇത്തരത്തിൽ ഓരോ ദിവസവും ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പുറമെ മറ്റ് യൂസർമാരോട് പ്രസ്തുത ഡെസ്റ്റിനേഷനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്ക് വയ്ക്കാൻ പ്രഫഷണൽ ഹോളിഡേമെയ്‌ക്കർ ക്ഷണിക്കണമന്നും ക്രൂയിസ് കമ്പനി നിർദേശിക്കുന്നു.ഇതിന് പുറമെ മറ്റ് ഇൻസ്റ്റാഗ്രാം യൂസർമാരെ ഇവിടേക്ക് ആകർഷിക്കുന്നതിനായി ഈ സ്ഥലത്തെക്കുറിച്ചുള്ള വീഡിയോയും പുറത്തിറക്കേണ്ടതുണ്ട്. റോയൽ കരീബിയൻ ഇന്നലെ മുതലാണ് ഇന്റേൺഷിപ്പ് ഓഫ് ദി സീസ് എന്ന തസ്തികയിലേക്ക് ഇൻസ്റ്റാഗ്രാമിലൂടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തങ്ങളുടെ യാത്രകളെ ഡോക്യുമെന്റ് ചെയ്യുന്നതിനായി ഒരു അസാധാരണ പര്യവേഷകനെ തേടുകയാണ് തങ്ങളെന്നാണ് കമ്പനി ഈ പരസ്യത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് ട്രിപ്പ് ബുക്ക് ചെയ്യുന്നതിൽ സോഷ്യൽ മീഡിയക്കും വെബിനുമുള്ള നിർണായകമായ സ്വാധീനം പരിഗണിച്ചാണ് ഈ പരീക്ഷണത്തിന് കമ്പനി മുതിർന്നിരിക്കുന്നത്. തങ്ങൾ ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്താറുണ്ടെന്നും 48തമാനം പേരും വെബിനെ കൺസൾട്ട് ചെയ്യാറുണ്ടെന്ന് 34 ശതമാനം പേരും വെളിപ്പെടുത്തിയിരുന്നു. ഈ ക്രൂയിസ് കമ്പനി നടത്തിയ ഗവേഷണത്തിലൂടെയാണിത് വെളിപ്പെട്ടിരിക്കുന്നത്. 18 മുതല് 24 വരെ പ്രായമുള്ളവർ ഹോളിഡേയ്ക്ക ബുക്ക് ചെയ്യുമ്പോൾ അവരെ ഇന്റർനെറ്റ് നിർണായകമായി സ്വാധീനിക്കുന്നുണ്ട്. ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ സോഷ്യൽ മീഡിയ തങ്ങളിൽ സ്വാധീനം ചെലുത്തുന്നുവെന്ന് ഈ ഗ്രൂപ്പിലുള്ള 51 ശതമാനം പേരും വെളിപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയ സ്വാധീനത്തിൽ പ്രധാന ഉറവിടമായി ഇൻസ്റ്റാഗ്രാം വർത്തിക്കുന്നുവെന്നും ഇവർ പറയുന്നു.