ലോസ് ഏഞ്ചൽസ്: നടിയും മുൻഭാര്യയുമായ ആംബർ ഹേർഡിനെതിരെ നടൻ ജോണി ഡെപ്പ് നൽകിയ മാനനഷ്ട കേസിന്റെ വിചാരണ പുരോഗമിക്കവെ അവരുടെ കലുഷിതമായ ദാമ്പത്യജീവിതത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ കോടതിയിലെത്തിയഹേർഡ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു 2013 മെയ്‌ മാസത്തിൽ ഒരു ഒഴിവുകാല യാത്രയ്ക്കിടെ ഡെപ്പിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞത്. കാലിഫോർണിയ ഹിക്സ്വില്ലിലെ ഒരു ട്രെയ്ലർ പാർക്കിലെ താമസത്തിനിടയിലായിരുന്നു ഇത് സംഭവിച്ചത്.

ഒരു ട്രെയിലറിനകത്തുള്ള ജീവിതം ആസ്വദിക്കാൻ എത്തിയതായിരുന്നു തങ്ങളെന്ന് പറഞ്ഞ ഹേർഡ്, സമയത്തുകൊക്കെയ്ൻ കിട്ടാതെ ഭ്രാന്തുപിടിച്ച അവസ്ഥയിലായ ഡെപ്പ് തന്റെ നേരെ കയർത്തു എന്ന് പറഞ്ഞു. ട്രെയിലറിനകത്ത് ഉണ്ടായിരുന്ന പലതും എറിഞ്ഞു തകർത്തു. ബാത്ത് റൂമിലേക്ക് പോയ തന്റെ പുറകെ വന്ന് അത് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നു ചോദിച്ചു. പിന്നെ തന്നെ തല്ലി താഴെയിട്ട് വസ്ത്രങ്ങൾ അഴിച്ചുമാറ്റി. അടിവസ്ത്രങ്ങൾ പോലും ഊരിമാറ്റി ലൈഗികാവയവത്തിനുള്ളിൽ വരെ കൊക്കെയ്ൻ വച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.

വേദനിപ്പിക്കുന്ന രീതിയിൽ വിരലുകൾ ആഴത്തിൽ ആഴ്‌ത്തിയാണ് പരിശോധിച്ചതെന്നും അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഒന്നും ചെയ്യാനാകാതെ നിശബ്ദയായി നിൽക്കാൻ മാത്രമേ തനിക്കായുള്ളു എന്നും അവർ കോടതിയിൽ പറഞ്ഞു. സംഭവത്തിനു കുറച്ചു മുൻപായി ഒരു ക്യമ്പ് ഫയർ നടന്നപ്പോൾ എം ഡി ഏം എ ഉപയോഗിച്ച ഒരു വനിത ഡെപ്പിനടുത്തിരുന്ന് അയാളുടെ തോളിൽ തലചായ്ച്ചുവെന്നും അതാണ് ഡെപ്പിനെ പ്രചോദനമായതെന്നും അവർ കൂട്ടിച്ചേർത്തു.

ജീവിതത്തിൽ ആദ്യമായി ഡെപ്പ് തന്നെ മർദ്ദിച്ച സംഭവവും ഹേർഡ് ഓർമ്മിച്ചു പറഞ്ഞു. തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു അതെന്നും അതുകൊണ്ടു തന്നെ ഒരിക്കലും മറക്കാനാവില്ലെന്നും അവർ പറഞ്ഞു. ഡെപ്പിന്റെ കൈയിൽ പച്ചകുത്തിയിരുന്ന മുൻ കാമുകിയുടെ പേരിനെ ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചതെന്ന് അവർ പറഞ്ഞു. എഴുതിയത് എന്താണെന്ന് മനസ്സിലാകാത്തതിനാൽ അത് എന്താണെന്ന് ചോദിച്ചു. കാമുകിയുടെ പേര് പറഞ്ഞ ഉടനെ അത് തമാശയായിരിക്കുമെന്ന് കരുതി താൻ ചിരിച്ചെന്നും ഉടൻ കോപിഷ്ഠനായ ഡെപ്പ് തന്നെ മർദ്ദിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

പിന്നീടെപ്പോഴോ, മയക്കുമരുന്നിന്റെ പിടിയിൽ നിന്നും മോചിതനായപ്പൊൾ തന്നെ മർദ്ദിച്ചതിൽ ഡെപ്പ് മാപ്പ് പറഞ്ഞെങ്കിലും തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അന്നാണ് താൻ മനസ്സിലാക്കിയതെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും ഒഴിഞ്ഞുപോകാൻ പറ്റാത്ത വിധം ഡെപ്പുമായി താൻ പ്രണയത്തിൽ അകപ്പെട്ടിരുന്നെന്നും അവർ പറഞ്ഞു. പിന്നീട് 201- ആകുമ്പോഴേക്കും ഹേർഡിനു മേൽ അവിഹിത ബന്ധങ്ങൾ ആരൊപിച്ച് അവരെ മർദ്ദിക്കുക ഡെപ്പിന്റെ സ്ഥിരം പരിപാടി ആയെന്നും അവർ കോടതിയിൽ പറഞ്ഞു.

വിചാരണയ്ക്കായി കോടതിയിൽ എത്തിയിരുന്ന ഡെപ്പിന്റെ മുൻപിൽ വെച്ചു തെന്നെയായിരുന്നു ഹേർഡ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ടെക്സാസിലെ ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന ഹേർഡ് കുട്ടികളുടെ മ്യുസിയത്തിലും സൂപ്പ് കിച്ചനുകളിലും ഒക്കെ ജോലി ചെയ്ത് വളര്ന്നു വന്ന കഥയും കോടതിയിൽ വിവരിച്ചു. ഒരു ജോലിയും മോശപ്പെട്ടതാണെന്ന് താൻ കരുതിയിട്ടില്ല എന്നും സിനിമയിൽ വരുന്നതിനു മുൻപ് പല ജോലികളും ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.