കാൺപൂർ: അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവർത്തകൻ മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഹിന്ദുസ്ഥാൻ പത്രത്തിൽ റിപ്പോർട്ടറായ നവീൻ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതൻ നവീന് നേരെ വെടിയുതിർക്കുകയായിരുന്നു.

ഒരു മാസത്തിനിടെ രാജ്യത്തുകൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവർത്തകനാണ് നവീൻ. ത്രിപുരയിൽ സുദീപ് ദത്ത മൗമിക് എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്. ഈ മാസം 22നായിരുന്നു സംഭവം.