ഗസ്സിയാബാദ്: ഛത്തീസ്‌ഗഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സെക്‌സ് ടേപ്പുകൾ ലീക്കായി. ഇതിന് പിന്നാലെ സെക്‌സ് ടേപ്പുകൾ ഉപയോഗിച്ച് ബ്ലാക്കമെയിൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുതിർന്ന മാധ്യമപ്രവർത്തകനെ അറസ്റ്റു ചെയ്തു. മൂതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് വർമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇദ്ദേഹത്തിന്റെ ഗസ്സിയാബാദിലെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഫ്രീലാൻസ് പത്രപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്ന വിനോദ് വർമ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്. അമർ ഉജ്വല, ബി.ബി.സി എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്.

ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് കുമാറിനെതിരേ സെക്സ്ടേപ്പുകൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി സിഡികളും പെൻഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മന്ത്രിക്കെതിരേ സിഡി നിർമ്മിച്ചതിൽ വിനോദ് ശർമയ്ക്കെതിരേ മന്ത്രിയുടെ ഒരു സഹായിയുടെ പരാതിയുണ്ടായിരുന്നതായി വിനോദ് ശർമയുടെ സഹപ്രവർത്തകർ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. വിനോദ് വർമ പ്രതിപക്ഷമായ കോൺഗ്രസുമായി ചേർന്ന് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ ബിജെപിക്കെതിരേ രൂക്ഷമായ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.