- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്നും വടിയുമായി പോകുന്ന സന്തോഷ്; പിന്തുടരുന്ന അജയകുമാറിന്റെ ഭാര്യയും മകനും; ഫ്ളാറ്റിന് മുന്നിലെത്തുമ്പോൾ പി ആർ ഡി ഉദ്യോഗസ്ഥന് കിട്ടുന്നത് ക്രൂര മർദ്ദനം; പേരൂർക്കട ജേർണലിസ്റ്റ് കോളനിയിലെ തമ്മിലടിയിൽ എടുത്തത് രണ്ട് കേസുകൾ; മാധ്യമ പ്രവർത്തകരുടെ തീരാ പകയിൽ വലഞ്ഞ് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം ജേർണലിസ്റ്റ് കോളനിയിലെ അക്രമങ്ങൾ വലയ്ക്കുന്നത് പൊലീസിനെ തന്നെ. അക്ഷരാർത്ഥത്തിൽ വെട്ടിലാകുന്നത് പൊലീസാണ്. രണ്ട് എഫ് ഐ ആറുകൾ പൊലീസിന് ഇടേണ്ടി വന്നു. പി ആർ ഡി ഉദ്യോഗസ്ഥനായ സന്തോഷിനെ പ്രതിയാക്കി പൊലീസ് എടുത്ത കേസ് മറുനാടൻ ഇന്നലെ നൽകിയിരുന്നു. സന്തോഷിന്റെ പരാതിയിൽ മറ്റൊരു എഫ് ഐ ആറും പൊലീസ് ഇട്ടിട്ടുണ്ട്. ഇതിന്റെ കോപ്പിയും മറുനാടന് കിട്ടി.
സന്തോഷ് മദ്യപിച്ച് മറ്റൊരു മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കയറി ബഹളമുണ്ടാക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ ചർച്ചയാകുന്നത്. ജേർണലിസ്റ്റ് കോളനിയിൽ മാധ്യമ പ്രവർത്തകർ രണ്ട് ചേരിയിലാണ്. ഇതാണ് പുതിയ സംഘർഷത്തിനും കാരണമായത്. മാധ്യമ പ്രവർത്തകർക്കായി സർക്കാർ അനുവദിച്ചതാണ് ഈ കോളനി. ഹൗസിങ് ബോർഡ് ആണ് അനുവദിച്ചത്. ഇത് പലവിധ വിവാദത്തിൽ കുടുങ്ങുകയായിരുന്നു.
ജേർണലിസ്റ്റ് കോളനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കവും കോടതിയിൽ കേസും നടക്കുന്നതായി ബന്ധപ്പെട്ടാണ് വിരോധമെന്നാണ് സന്തോഷിന്റെ പരാതിയിലെ എഫ് ഐ ആർ പറയുന്നത്. സന്തോഷിനെ ദേഹോപദ്രവും ഏൽപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രശ്‌നമുണ്ടാക്കിയെന്നാണ് ആരോപണം. ക്രിക്കറ്റ് കളിക്കുകയായിരുന്ന പരാതിക്കാരനെ അജയകുമാറിന്റെ മകൻ വടി കൊണ്ട് അടിച്ചുവെന്നാണ് പരാതി.
എന്തിനാണ് അടിച്ചതെന്ന് ചോദിക്കാൻ വീട്ടിലെത്തിയ സന്തോഷിനെ അജയകുമാർ വീട്ടിലേക്ക് വിളിച്ചു കയറ്റി മർദ്ദിച്ചുവെന്നും വിവസ്ത്രനാക്കിയെന്നും എഫ് ഐ ആർ പറയുന്നു. ഇത് തെളിയിക്കാൻ വേണ്ട സിസിടിവി ദൃശ്യങ്ങളും പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. സന്തോഷിന്റെ ഫ്‌ളാറ്റിന്റെ ഭാഗത്ത് നിന്ന് സന്തോഷ് നടന്നു പോകുന്നതും സന്തോഷിന്റെ പിറകെ അജയകുമാറിന്റെ മകൻ എത്തുന്നതും ഈ ദൃശ്യത്തിൽ വ്യക്തമാണ്. അജയകുമാറിന്റെ ഫ്‌ളാറ്റിന് മുമ്പിലെത്തുമ്പോൾ സന്തോഷിനെ ക്രൂരമായി മർദ്ദിക്കുന്നുമുണ്ട്. അതിന് ശേഷം ബലപ്രയോഗവും നടക്കുന്നു.
ഈ ദൃശ്യങ്ങൽ വലയ്ക്കുന്നത് പൊലീസിനെയാണ്. അജയകുമാറിന്റെ പരാതിക്കൊപ്പം ഇതും പരിശോധിക്കും. അതിന് ശേഷം മാത്രമേ അന്വേഷണത്തിൽ എന്തു നിലപാട് എടുക്കണമെന്ന് പൊലീസ് തീരുമാനിക്കൂ. പിആർഡിയിൽ ഇൻഫർമേഷൻ ഓഫീസറായ സന്തോഷ് മംഗളത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇവിടെ ഫ്ളാറ്റിന് ഉടമയാകുന്നത്. ഈ ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് മഹാരാഷ്ട്രയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സകാൽ പത്രത്തിന്റെ ലേഖകൻ അജയ് കുമാർ. ഇവർ തമ്മിലാണ് പുതിയ പ്രശ്‌നം. സകാൽ പത്രലേഖകന്റെ ഭാര്യയുടെ മര്യാദയ്ക്ക് ദോഷം വരും വിധം അതിക്രമിച്ച് കയറിയെന്നാണ് എഫ് ഐ ആർ പറയുന്നത്.
20-ാം തീയതി നാലു മണിയോടെയാണ് സംഭവം. 21 രാത്രിയാണ് രണ്ടു എഫ് ഐ ആറുകളും ഇട്ടത്. എന്നാൽ രണ്ട് എഫ് ഐ ആറുകളും അടുത്ത ദിവസമാണ് പൊലീസ് ഇട്ടരിക്കുന്നത്. മൊബൈലുമായി അവലാതിക്കാരന്റെ വീട്ടിന് മുമ്പിലെത്തി എന്തൊക്കെയോ അസഭ്യം പറഞ്ഞുവെന്നും വീടിന് മുന്നിൽ വന്ന് കമ്പു ചുഴറ്റി ഇറങ്ങി വരാൻ വെല്ലുവിളിച്ചെന്നും അജയ് കുമാറിന്റെ പരാതിയിലെ എഫ് ഐ ആർ പറയുന്നു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അവനെ കാലിന് അടിയിൽ വച്ചിരിക്കുകയാണോ എന്ന് ചോദിച്ചതായും പരാതി പറയുന്നു. അജയ് കുമാറിന്റെ മകനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആർ വിശദീകരിക്കുന്നു. ചായകപ്പും കസേരയും തകർത്തുവെന്നും പറയുന്നു. ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും വിശദീകരിക്കുന്നു.
ഐപിസിയിലെ 294(ബി), 323, 427, 451, 509, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ വകുപ്പ് 506 ജാമ്യമില്ലാ കുറ്റമാണ്. പി.ആർ.ഡിയിൽ അസി.ഇൻഫർമേഷൻ ഓഫീസറായ സന്തോഷ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. ഇത്തവണ കൊടുത്തില്ല. മദ്യപിച്ച് 4 മണി മുതൽ എന്റെ വീടിന്റെ മുന്നിൽ വന്ന് ചീത്ത വിളിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തു കൊണ്ടിരുന്നുവെന്നും തുടർന്നാണ് അക്രമം നടത്തിയതെന്നും അജയ കുമാർ ആരോപിച്ചിരുന്നു. എന്നാൽ ഇത് സന്തോഷ് തള്ളികളയുകയാണ്. തനിക്കെതിരെ ബോധപൂർവ്വമായി അജയകുമാർ മർദ്ദനം നടത്തിയെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ