- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂമിന് പകരം മലയാളിയുടെ വീ കൺസോൾ ആപ്പ്; ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പ് പിറന്നതിന് പിന്നിൽ ഈ ആലപ്പുഴക്കാരൻ; ഇന്ത്യ ഗവൺമെന്റ് മുന്നോട്ടുവച്ച ചലഞ്ചിൽ വിജയിയായി ജോയി സെബാസ്റ്റ്യൻ; സമ്മാനതുക ലഭിക്കുക ഒരു കോടി; അപൂർവ നേട്ടം സ്വന്തമാക്കുമ്പോൾ ടെക് ജെൻഷ്യ കമ്പമിക്കും വിജയത്തിളക്കം
ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ആപ്പ് തയ്യാറാക്കാനുള്ള ഇന്നവേഷൻ ചലഞ്ചിൽ വിജയിയായത് മലയാളി. ചൈനീസ് വീഡിയോ കോൺഫറൻസിങ് ആപ്പ് ആയ സൂമിന് പകരം കേന്ദ്രസർക്കാർ തദ്ദേശീയമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ വീഡിയോ കോൺഫറൻസ് ഇന്നവേഷൻ ചലഞ്ച് നടത്തിയിരുന്നു. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ 'ടെക്ജെൻഷ്യ' എന്ന കമ്പനി വികസിപ്പിച്ച പ്ലാറ്റ്ഫോം ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു കോടിയാണ് ജോയ് സെബാസ്റ്റ്യന് സമ്മാനമായി ലഭിക്കുക.
'മേക്ക് ഇൻ ഇന്ത്യ' വീഡിയോ കോൺഫറൻസിങ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റ്യൻ വിജയിച്ചത്.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി രവിശങ്കർ പ്രസാദ് ആണ് ഇന്നവേഷൻ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികളിൽ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി മാറിയത്. ചേർത്തല ഇൻഫോ പാർക്കിലുള്ള കമ്പനിയാണ് ടെക്ജെൻഷ്യ. ഇന്ത്യയിലെ ചില വൻ കമ്പനികൾ പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു. കേരളത്തിൽ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാൻ സാധിച്ചില്ല.
ആദ്യം തെരഞ്ഞെടുക്കപ്പെട്ട 12 കമ്പനികൾക്ക് പ്രോട്ടോടൈപ്പിന് 5 ലക്ഷവും പ്രോട്ടോടൈപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ മൂന്ന് കമ്പനികളെ സോഫ്റ്റ് വെയർ നിർമ്മാണത്തിന് ക്ഷണിക്കുകയും ചെയ്യും. ഈ മൂന്ന് കമ്പനികൾക്ക് 20 ലക്ഷം വീതം ആപ്പ് നിർമ്മാണത്തിന് നൽകും. ഈ മൂന്ന് പേരിൽ നിന്നാണ് ടെക്ജെൻഷ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപക്കൊപ്പം മൂന്ന് വർഷത്തെ കരാറും ലഭിക്കും. 2009 മുതൽ ചേർത്തല ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെക് ജെൻഷ്യ
ആലപ്പുഴയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ജോയിയുടെ പങ്കാളിത്തവും നേതൃത്വവുമുണ്ടായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക് അഭിനന്ദിച്ചുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ അംഗീകാരം നെറുകയിൽ ചൂടിയാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും നിൽപ്പ്. നമ്മുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഇനി അവർക്ക് സമയം തികയുമോ എന്ന ആശങ്ക മാത്രമേയുള്ളൂ...കൺഗ്രാജുലേഷൻസ് ജോയ് സെബാസ്റ്റ്യൻ........ കൺഗ്രാജുലേഷൻസ് ടീം ടെക്ജെൻഷ്യ.
മറുനാടന് ഡെസ്ക്